അടൂരിലെ യു ഡി എഫ് സ്ഥാനാർഥിയ്ക്ക് എതിരെ ഉള്ളത് വ്യാജ നോട്ടീസ്സും വ്യാജ പ്രചാരണവും :നോട്ടീസ് അച്ചടിച്ച സ്ഥാപനത്തിന് എതിരെയും വിതരണം ചെയ്ത ആളുകൾക്ക് എതിരെയും സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം നടത്തുന്നവർക്ക് എതിരെയും കർശന നടപടി :പത്തനംതിട്ട ജില്ലാ കലക്ടർ എസ്സ് പ്രേംകൃഷ്ണൻ
അടൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. സി.വി. ശാന്തകുമാറിന് എതിരെ വ്യാജ നോട്ടീസ് പ്രചരിപ്പിച്ചു. ഇതിനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെയും യുഡിഎഫ് നേതാക്കളുടെയും നേതൃത്വത്തില്‍ റിട്ടേണിംഗ് ഓഫീസറായ അടൂര്‍ ആര്‍ഡിഒ യുടെ ഓഫീസ് ഉപരോധിക്കുന്നു. ഇന്നു വൈകിട്ട് മുതല്‍ അടൂര്‍ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലാണ് ഇടതുപക്ഷ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വ്യാജ നോട്ടീസുകള്‍ ഭവനങ്ങളില്‍ വിതരണം ചെയ്തത്. സോഷ്യല്‍ മീഡിയയാകളിലെ വ്യാജ പ്രചരണങ്ങള്‍ക്കെതിരെ ഈ മാസം 13 നും 26 നും സ്ഥാനാര്‍ത്ഥി ഡിജിപിക്കും ഇലക്ഷന്‍ കമ്മീഷനും പരാതി നല്‍കിയിരുന്നു.
അടൂർ :അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ സി വി ശാന്തകുമാറിന് എതിരെ ഉള്ള വ്യാജ നോട്ടീസുകൾ അച്ചടിച്ച സ്ഥാപനത്തിന് എതിരെ കർശന നടപടി സ്വീകരിക്കും.പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി. സ്ഥാനാർഥിയ്ക്ക് എതിരെ കേസുകൾ ഒന്നും ഇല്ല. സ്ഥാനാർഥി കൊലപാതകി ആണെന്നുള്ള നോട്ടീസ് വ്യാജമാണ്.
സ്ഥാനാർഥിയുടെ പേരിൽ വ്യാജമായി നിർമിച്ച നോട്ടീസ് വിതരണം ചെയ്ത ആളുകൾക്ക് എതിരെ നടപടി സ്വീകരിക്കും.സ്ഥാനാർഥിയെ അധിക്ഷേപിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ വരുന്നുണ്ടെന്നുള്ള പരാതിയിൽ കർശന നടപടി സ്വീകരിക്കാൻ പോലീസിനോട് നിർദേശം നൽകി.
അതോടൊപ്പം തന്നെ കേസ് എടുക്കാനുള്ള നിർദ്ദേശം നൽകി.ഇത് കൂടാതെ ഈ വന്നിരിക്കുന്ന നോട്ടീസ് പരിശോധിച്ചപ്പോൾ നോട്ടീസിനകത്ത് പ്രിൻറ്ററിൻ്റെയോ പബ്ലിഷറിൻ്റെയോ ഒന്നും പേരും ഡീറ്റെയിൽസ് ഒന്നുമില്ല. അതുകൊണ്ടുതന്നെ പോലീസിനോട് ഇതെവിടെ നിന്നാണ് ഏത് പ്രിൻറിംഗ് പ്രസ്സിൽ നിന്നാണ് വന്നതെന്ന് കണ്ടെത്താനും അതിനുശേഷം പ്രിൻറിംഗ് പ്രസ്സിനെതിരെ നടപടി എടുക്കാനുമുള്ള തീരുമാനം എടുത്തിട്ടുണ്ട്. അതോടൊപ്പം തന്നെ മണ്ഡലത്തിൽ വ്യാപകമായി പരിശോധന നടത്തി വ്യാജ നോട്ടീസുകൾ പിടിച്ചെടുക്കും.പോലീസിൻ്റെ പെട്രോളിംഗ് ശക്തമാക്കി.
സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിക്കുന്ന പോസ്റ്റുകൾ വന്നു.പോലീസ് കേസ്സെടുത്തു കുറ്റക്കാർക്ക് എതിരെ ശക്തമായ നടപടി എടുക്കും. സമൂഹ മാധ്യമത്തിൽ വ്യാജ ആരോപണം ഉന്നയിക്കുന്ന പോസ്റ്റ് ചെയ്ത ആൾക്കാർക്കെതിരെ കേസ് എടുക്കാനുമുള്ള നിർദ്ദേശം നൽകി
അടൂർ നിയോജകമണ്ഡലത്തിൽ ഇടതുമുന്നണി നേതൃത്വത്തിൽ വ്യാപകമായി വ്യാജ നോട്ടീസുകൾ പ്രചാരണം നടത്തുകയാണെന്ന് യുഡിഎഫ് നേതാക്കൾ ജില്ലാ കളക്ടറോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ മുഴുവൻ സ്ഥലങ്ങളിലും കർശന പരിശോധന നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ പത്തനംതിട്ട എസ്പിയോടും അടൂർ റിട്ടേണിംഗ് ഓഫീസറോട് അടൂർ ഡിവൈഎസ്പിയോടും നിർദ്ദേശിച്ചു.



