പൗർണ്ണമി നാളിൽ സർപ്പക്കാവിൽ വിളക്ക് വെക്കാൻ ചെന്ന അവളുടെ കാൽക്കൽ ഒരു നീല രത്നം പോലെ അവൻ കിടന്നു. ഭയന്ന് അലറി കരയേണ്ടവൾ പക്ഷേ അവന്റെ കണ്ണിലെ ദാഹം വിഷമല്ല മറിച്ച് പ്രണയമാണന്ന് തിരിച്ചറിഞ്ഞു.
അമരം കാവിൽ വിളക്ക് വെക്കാൻ പോകുന്നത് ഭദ്രക്ക് വലിയ ഇഷ്ടമാണ്. കുഞ്ഞിലെ മുതൽ അവൾ അമ്മയുടെ കൈയ്യിൽ തൂങ്ങി കാവിൽ വിളക്ക് കൊളുത്താൻ പോകും.
നാഗത്താന്മാർ ഒരു പാട് പേർ അവിടെ നാഗത്തറയിൽ പ്രതിഷ്ടിച്ചിട്ടുണ്ട്. അതിലേ ശേഷ നാഗത്തിന്റെ മകനായിരുന്നു നര മോഹൻ . അവനും ഭദ്രക്കും ഏതാണ്ട് ഒരേ പ്രായം എന്നും വിളക്ക് വെക്കാൻ വരുന്ന ഭദ്രയെ അവൻ മറഞ്ഞിരുന്ന് നോക്കും.ആ കുഞ്ഞു കൈകളിലെ ദീപത്തിന്റെ പ്രകാശത്തിൽ അവളുടെ നീണ്ട നയനങ്ങളും നെറ്റിമേൽ വീണു കിടക്കുന്ന ചുരുളൻ മുടിയും സുന്ദരമായ ചിരിയും അവനേഏറെ ആകർഷിച്ചു.
കുറെ കൂടി പ്രായമായപ്പോൾ അവൾ അതിലും പതിൻമടങ്ങ് സുന്ദരിയായി മാറിയിരുന്നു. ഇപ്പോൾ അവൾ തനിച്ചാണ് വിളക്ക് വെക്കാൻ വരുന്നത്.
നര മോഹൻ അവളെ കൊതി തീരെ കാണുവാൻ ആഗ്രഹിച്ചു. നാഗങ്ങൾക്ക് മനുഷ്യ രൂപം സ്വീകരിക്കാൻ കഴിയുമായിരുന്നു. ചില ദിവസങ്ങളിൽ അവൻ സുന്ദര പുരുഷനായി മാറും. പക്ഷേ ഭദ്രക്ക് അറിയില്ല അവളെ നര മോഹൻ പ്രണയിക്കുന്നുണ്ട് എന്ന് .
അന്നും പൗർണ്ണമി നാളിൽ വിളക്ക് വെച്ച് തിരിയുമ്പോഴാണ് നര മോഹൻ അവളുടെ കാൽക്കൽ വന്നത്. പെട്ടന്ന് മനുഷ്യ രൂപം സ്വീകരിച്ചു. അവൻ തന്റെ പ്രണയം അവളൊട് തുറന്നു പറഞ്ഞു. നാഗലോകത്തെ നാഗരാജാവിന്റെ മകനാണന്നുംചെറുപ്പം മുതലെ അവളെ കാണുന്നതാണന്നും അവൻ പരവശനായി മൊഴിഞ്ഞു. അവന്റെ കണ്ണിലെ കാന്തശക്തി ഭദ്രയെ വേഗം അവനിലേക്ക് അടുപ്പിച്ചു. പിന്നിട് ഇത് ഒരു സ്ഥിരം കൂടി കാഴ്ചയായി പിരിയാ നാവാത്ത വിധം അവർ പ്രണയബദ്ധരായി.
വിളക്ക് വെക്കാൻ പറ്റാത്ത ഒരാഴ്ച ഭദ്ര കാവിൽ കേറാറില്ല. അന്നേരം നര മോഹൻ വിരഹാർത്തനായി പയ്യെ നാഗത്തറയിൽ കിടക്കും.
അവന്റെ മുറപ്പെണ്ണ് വനമാലിക എന്ന സ്വർണ്ണനാഗം അവിടെയെല്ലാം ചുറ്റിതിരിഞ്ഞ് നര മോഹനേ തേടി നടന്നു. ഒടുവിൽ വിഷാദത്തോടെ കിടക്കുന്ന അവന്റെ അടുത്തു വന്നു. പ്രണയ പരവശയായ അവൾ അവനേ ചുറ്റിവരിഞ്ഞു. കോപം പൂണ്ട അവൻ ദേക്ഷ്യത്തോടെ അവളെ ചീറ്റി അകറ്റി.
അവന്റെ മനസ്സിൽ മനുഷ്യ സ്ത്രിയായ ഭദ്ര മാത്രമേ ഉണ്ടായിരുന്നു ള്ളു. വനമാലിക അവന്റെ മനസ്സ് മാറ്റാൻ ഒരു പാട് ശ്രമിച്ചു. അവൻ അവളെ നോക്കുക പോലും ചെയ്തില്ല.
എന്താണ് നര മോഹന് സംഭവിച്ചത് എന്നറിയാൻ വനമാലികക്ക് ആകാംഷയായി. അവൾ പിന്നിട് അവനേ നീരീക്ഷിക്കാൻ തുടങ്ങി. ഒരുത്സാഹവുമില്ലാതെ കിടക്കുന്ന അവന്റെ മാറ്റത്തിന്റെ കാരണം അവൾ കണ്ടുപിടിച്ചു.
കാവിൽ വിളക്ക് തെളിയിക്കാൻ വരുന്ന മനുഷ്യ സ്ത്രീയാണ് അവന്റെ പ്രണയിനി എന്ന് അവൾ മനസ്സിലാക്കി. അന്നു രാത്രി അവൾ മറഞ്ഞിരുന്ന് അവരുടെ കൂടി കാഴ്ച കണ്ടു. പക മൂത്ത വനമാലിക ഭദ്രയെ പേടിപ്പിച്ച് ഓടിക്കാൻ നോക്കി. പക്ഷേ ന രമോഹൻ അവളെ രക്ഷിച്ചു.
നാഗലോകത്ത് ചെന്ന വനമാലിക ഈ വിവരങ്ങളെല്ലാം ശേഷ നാഗ നോട് പറഞ്ഞു. നര മോഹൻ മനുഷ്യ രൂപം ധരിച്ച് കാവിൽ വിളക്ക് വെക്കുന്ന മനുഷ്യ സ്ത്രീയുമായിപ്രണയത്തിലാണന്ന്.
ഉഗ്രകോപക്കാരനായ ശേഷൻ മകനേ ശാസിച്ചു വെങ്കിലും പിന്നെയും അവരുടെ സമാഗമം തുടർന്നു. പിരിയാൻ പറ്റാത്ത വിധം .
പ്രതികാരദാഹിയായ വനമാലിക അവരുടെ സമാഗമ വേളയിൽ ഭദ്രയെ ശപിച്ച് ഒരു കുഷ്ടരോഗിയാക്കി. നര മോഹനേ ഇനി ഒരിക്കലും മനുഷ്യ രൂപം സ്വീകരിക്കാൻ പറ്റാത്ത വിധം ശപിച്ചു. വനമാലിക ആ നാഗത്തറയിൽ തല തല്ലി മരിച്ചു.
ബോധശൂന്യയായി കാവിൽ കിടന്ന ഭദ്രയെ അവളുടെ അച്ഛനും അമ്മയും ചേർന്ന് വീട്ടിൽ കൊണ്ടുവന്നു. പക്ഷേ അവളുടെ ശരീരം കുഷ്ടരോഗത്താൽ വികൃതമായി കൊണ്ടിരുന്നു. പക്ഷേ അവൾ കാവിൽ വിളക്ക് വെച്ച് എന്നും പ്രാർത്ഥിക്കും തന്റെ നര മോഹൻ മനുഷ്യ രൂപമായി വന്ന് തന്നേ രക്ഷിക്കും എന്ന പ്രതീക്ഷയിൽ….




നല്ല ഭാവന
കുറച്ചുകൂടി വേണമായിരുന്നു.
നല്ല കഥ🥳🎉