Thursday, July 17, 2025
Homeഅമേരിക്കജന്മ സംഖ്യ അഥവാ ഭാഗ്യസംഖ്യ - 6 - (സംഖ്യാ ജ്യോതിഷ ലേഖന പരമ്പര) ✍തയ്യാറാക്കിയത്:...

ജന്മ സംഖ്യ അഥവാ ഭാഗ്യസംഖ്യ – 6 – (സംഖ്യാ ജ്യോതിഷ ലേഖന പരമ്പര) ✍തയ്യാറാക്കിയത്: റാം സാഗർ തമ്പുരാൻ

എല്ലാ ഇംഗ്ലീഷ് മാസത്തിലെയും 6, 15, 24 എന്നീ തീയതികളിൽ ജനിച്ചവരുടെയെല്ലാം ജന്മസംഖ്യ അഥവാ ഭാഗ്യസംഖ്യ 6 ആണ്.

മനുഷ്യജീവിതത്തിൽ ഏറ്റവുമധികം പ്രശംസാർഹമായ സ്വാധീനം ചെലുത്തി വിളങ്ങുന്ന സംഖ്യയാണ് 6. ഇവർക്ക് വളരെയധികം ആകർഷക ശക്തിയുണ്ടായിരിക്കും, പ്രത്യേകിച്ചും എതിർലിംഗക്കാരെ ആകർഷിക്കാൻ സവിശേഷ കഴിവുകളുള്ളവരാണിവർ. മറ്റുള്ളവരെ അനുനയിപ്പിച്ചും പ്രീണിപ്പിച്ചും സ്വന്തം കാര്യം നേടിയെടുക്കാൻ ഇവർക്ക് പ്രത്യേകമായ രീതികൾ ഉണ്ടായിരിക്കുന്നതാണ്.

തികഞ്ഞ കലാകാരൻമാരും കറ കളഞ്ഞ സൗന്ദര്യ ആരാധകരും ആയിരിക്കും.

ജീവിതത്തിൽ ഏതെങ്കിലും മേഖലകളിൽ തോൽവി ഉണ്ടായാൽ തളർന്നു പോകാതെ വിജയം നേടുംവരെ വിശ്രമമില്ലാതെ പരിശ്രമിച്ച് വിജയം കൈവരിക്കും.
എന്നാൽ ക്ഷമാശീലം വളരെ കുറവായിരിക്കും. ഏത് സംഗതി ആയാലും അവ വളരെ പെട്ടെന്ന് തന്നെ ആവണമെന്ന് വാശിയും ഉള്ളവരാണ് – 6- ഭാഗ്യസംഖ്യ ലഭിച്ചവർ.

പ്രത്യുപകാരം പ്രതീക്ഷിച്ചു കൊണ്ടു മാത്രമേ ഇവർ ആർക്കും എന്ത് സഹായവും ചെയ്യുകയുള്ളു .പേരും പെരുമയും കിട്ടുമെങ്കിൽ മാത്രമേ ഇവർ ഏത് കാര്യത്തിനും (പൊതു കാര്യങ്ങളിൽ) പണം മുടക്കുകയുള്ളു . .

എല്ലായ്പ്പോഴും പ്രസന്നവദനായിരിക്കുകയും ഭംഗിവാക്കുകൾ ഒരു ലോഭവും ഇല്ലാതെ പറയുകയും ചെയ്യുമെങ്കിലും ആരോടും യാതോരു രീതിയിലുമുള്ള ഉപകരസ്മരണ ഇവർ പ്രകടിപ്പിക്കില്ല. തന്നെ ആത്മാർത്ഥമായ രീതിയിൽ ആരെങ്കിലും സ്നേഹിക്കുന്നു എന്ന് ഉത്തമമായി ബോധ്യപ്പെട്ടാൽ അവരുടെ താൽപ്പര്യങ്ങൾ മാത്രമെ ഇവർ പരിഗണിക്കുകയുള്ളു. ഇക്കാരണത്താൽ തന്നെ മറ്റുള്ളവർക്ക് ,6 ഭാഗ്യസംഖ്യക്കാരെ അനുനയിപ്പിക്കാൻ ഇവരെ ആത്മാർത്ഥമായി സ്നേഹിക്കുക എന്ന ഒറ്റ പോംവഴിയെ ഉള്ളു.

6 സംഖ്യാക്കാരുടെ അധിപഗ്രഹം ശുക്രൻ ആണ് . ആയതിനാൽ തന്നെ ഇവർക്ക് ലൈംഗീക കാര്യങ്ങളിൽ അതിയായ താൽപ്പര്യം ആയിരിക്കും. എതിർലിംഗത്തിലുള്ള സൗഹൃദവലയം കൂടുതലായിരിക്കും.

6 ഭാഗ്യ സംഖ്യ ലഭിച്ചിരിക്കുന്ന സ്ത്രീകൾ സുന്ദരികളും,വശ്യമായ രീതിയുലുള്ള രൂപ ലാവണ്യമുള്ളവരും ആയിരിക്കും.
സാമൂഹ്യ പ്രവർത്തനം, കലാപ്രവർത്തനങ്ങളിലും, നൃത്തം, സംഗീതം, അഭിനയം, ചിത്രരചന തുടങ്ങി വിവിധമായ കഴിവുകൾ ജന്മസിദ്ധമായി തന്നെ പ്രതിഫലിച്ചു കാണാവുന്നതാണ് പ്രത്യേകിച്ചു സ്ത്രീകളിൽ .

എന്നാൽ 6 ഭാഗ്യസംഖ്യ ലഭിച്ചിരിക്കുന്ന പുരുഷൻമാർ ഒരു കാര്യത്തിൽ എപ്പോഴും അലർട്ട് ആയിരിക്കണം കാരണം നിങ്ങൾക്ക് അന്യ സ്ത്രീകൾ മൂലം മാനഹാനി വരാനുള്ള സാധ്യത വളരെ കൂടുതലാണ്. എല്ലാത്തരം ലഹരിയിലും ചൂത് കളിയിലും നിങ്ങൾക്ക് അമിതമായ താൽപ്പര്യം ഉണ്ടായിരിക്കുന്നതാണ്. അതും സൂക്ഷിക്കണം.

പൊതുവെ 6 ഭാഗ്യസംഖ്യ ലഭിച്ചവർ മികച്ച കലാകാരൻമാരോ കലാകാരികളോ, പ്രശസ്ത എഴുത്തുകാരോ ആയേക്കാം അതുവഴി സാമ്പത്തീക നേട്ടങ്ങളും ഉണ്ടാകും.
ആഭരണം, അലങ്കാര വസ്തുക്കൾ മുതലായവയുടെ നിർമ്മാണത്തിലും വിതരണത്തിലും വിജയിക്കും. സ്ത്രീകൾക്ക് ബ്യൂട്ടീ പാർലർ പോലുള്ള പ്രസ്ഥാനങ്ങൾ വഴി നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കും. ഇതിനെല്ലാം ഭാഗ്യസംഖ്യയായ 6 ന് അനുകൂലമായ നാമസംഖ്യ – വിധി സംഖ്യ ,രാശി സംഖ്യ എന്നിവ ആയിരിക്കണമെന്ന് മാത്രം – ഇവയിൽ നാമസംഖ്യ മാത്രം നമുക്ക് ഭാഗ്യ സംഖ്യയ്കനുസരിച്ച് ക്രമപ്പെടുത്താൻ സാധിക്കുന്നതാണ്.

ഉയർന്ന രീതിയിലുള്ള രക്തസമ്മർദ്ദം, ഹൃദ്രോഗം, ത്വക് രോഗം, ലൈംഗീകരോഗങ്ങൾ എന്നിവ പിടിപെടാൻ സാധ്യതയുണ്ട്.

ശാരീരിക രക്ഷയ്കായി പഴവർഗ്ഗങ്ങളും പഴച്ചാറുകളും റോസാ പൂവിൻ്റെ ഇതളുകളും പതിവായി കഴിക്കുന്നത് ഗുണം ചെയ്യും.

നിർബന്ധമായും വസിക്കുന്ന വീടും പരിസരവും, പ്രവർത്തന മേഖലയും ഓഫീസും എല്ലാം തന്നെ പരിശുദ്ധമായി തന്നെ സംരക്ഷിക്കണം, അതുപോലെ വൃത്തിയുള്ളതും പൂർണ്ണതയുള്ളതും ആയ വസ്ത്രം. മാത്രം എല്ലായ്പ്പോഴും ധരിക്കാൻ ശ്രദ്ധിക്കുക, കഴിയുന്നതും 2 നേരവും കുളിക്കുകയും Spray, Face cream, മുതലായ ശരീരത്തിന് വൃത്തിയും സുഗന്ധവും നൽകുന്ന സൗന്ദര്യ വർദ്ധക വസ്തുക്കൾ സ്ഥിരമായി ഉപയോഗിക്കുകുയും വേണം.
അങ്ങനെ ശീലിച്ചാൽ ശുക്രൻ്റെ എല്ലാ വിധ അനുഗ്രഹങ്ങൾ ലഭിക്കുകയും 6 ഭാഗ്യസംഖ്യയുടെ എല്ലാ വിധ ഗുണാനുഭവങ്ങൾ അനുഭവത്തിൽ വരുകയും ചെയ്യും.

ഭൗതീക സുഖങ്ങളിൽ അതീവ താൽപര്യം ഉള്ളവരും അതിനായി ധനം വ്യയം ചെയ്യുന്നതിൽ ഒരു മടിയും കാണിക്കാത്തവരും ആയിരിക്കും..
ഭോജന സുഖം, ശയന സുഖം, വാഹന സുഖം, ഇന്ദ്രീയ സുഖം എന്നീ കാര്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും ഇക്കുട്ടർ തയ്യാറാവില്ല .

ആത്മപ്രശംസ ഇവർക്ക്‌ കൂടുതലായിരിക്കുകയും കിട്ടുന്ന സാഹചര്യങ്ങളിലൊക്കെ വിനിയോഗിക്കുകയും ചെയ്യും.

ഏറ്റവും അനുകൂലമായ ദിക്ക് – തെക്ക് കിഴക്കാണ്.
നിറം- ചുവപ്പ്, നീല, പച്ച – എന്നിവ
അനുകൂല ദിവസങ്ങൾ – വെള്ളിയാഴ്ച, വ്യാഴാഴ്ച. ചൊവ്വാഴ്ച എന്നിവ.
തീയതികൾ -6,5,24 , 3,12,21 , 30,9,18,27 എന്നിവ
അനുകൂല രത്നം – വജ്രം ( Diamond) ആണ്.
ലോഹം _ വെള്ളി
വജ്രം, വെള്ളി ലോഹത്തിൽ മോതിരമാക്കി ധരിക്കാം.

വജ്രം – വളരെ ശക്തിയേറിയ രത്നം ആയതിനാൽ – വിധി സംഖ്യ, രാശി സംഖ്യ എന്നിവ കൂടി പരിഗണിച്ചതിനു ശേഷം വേണം ഈ രത്നം ധരിക്കാൻ.
വജ്ര ധാരണത്തിലൂടെ ലൗകീക സുഖങ്ങൾ, ധനം, ഐശ്വര്യം, വാഹന ഭാഗ്യം, വശ്യം തുടങ്ങിയവ ഫലത്തിൽ വരുന്നു.

ശുക്രൻ പ്രതികൂലമായി നിൽക്കുന്ന വ്യക്തികൾക്ക് – ഭാര്യ – പുത്രാദിക്ലേശം, നീച സത്രീ സംസർഗ്ഗം മൂലം ധനനഷ്ട്ടം, മാനഹാനി, പാപകർമ്മങ്ങൾ, ലൈംഗീകരോഗങ്ങൾ , തളർച്ചയുള്ളതും ക്ഷീണിച്ചതുമായ ശരീരം, കർമ്മനാശം മുതലായവ അനുഭവത്തിൽ വരും.

ശുക്രൻ്റെ ഗുണങ്ങൾ കൂടുതലായി കാണുന്നത് കാണുന്നത് സെപ്റ്റബർ 21 മുതൽ ഒക്ടോബർ 20 വരെയുള്ള (തുലാം രാശി) കാലയളവിൽ ജനിച്ചവരിലും
— ഏപ്രിൽ 21 മുതൽ മെയ് 21 വരെയുള്ള (ഇടവം രാശി) കാലയളവിലും ജനിച്ചവരിലും ആണ്.
എന്നാൽ ശുക്രൻ്റെ നീച രാശിയായ (കന്നി രാശി) ആഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 20 വരെയുള്ള കാലയളവുകളിൽ ജനിച്ചവരിൽ ഗുണവശങ്ങൾ വളരെ കുറവായിട്ടും, എല്ലാ തരത്തിലുള്ള ദോഷവശങ്ങൾ അധികമായിട്ടും കാണപ്പെടും.
മറ്റ് രാശികളിൽ ജനിച്ചവരിൽ ഗുണങ്ങളും ദോഷങ്ങളും സമ്മിശ്രമായി കാണാൻ സാധിക്കും.

ഏറ്റവും അനുകൂലമായ നമാക്ഷരങ്ങൾ U, V, W എന്നിവയാണ്.അനുകൂല നാമസംഖ്യകൾ — 3, 6, 9 എന്നിവയാണ്.
ഒരു പ്രത്യേക വ്യക്തിയുടെ നാമസംഖ്യ ക്രമീകരിക്കുമ്പോൾ ആ വ്യക്തിയുടെ – വിധി സംഖ്യ (Destiny number)– രാശി സംഖ്യ (Zodiac sign number) എന്നിവ കൂടി തീർച്ചയായും പരിഗണിക്കണം. എന്നിട്ട് വേണം ഏറ്റവും അനുകൂലമായ നാമം തെരഞ്ഞെടുക്കാൻ (നവജാത ശിശുക്കൾക്കും ഈ ക്രമം പാലിക്കണം).

ശുക്ര പ്രീതിക്ക് വെള്ളിയാഴ്ച വൃതം നോക്കുന്നതും ലക്ഷമീ ക്ഷേത്ര ദർശനം നടത്തുന്നതും – ലക്ഷമി ദേവിയെ ഉപാസിക്കുന്നതും ഗുണം ചെയ്യും.

മൂലമന്ത്രം — ” ഓം ശും ശുക്രായ നമഃ ” എന്ന മന്ത്രം നിത്യം പുലർച്ചെ (സൂര്യൻ ഉദിക്കുന്നതിനും മുന്നെ ) 108 തവണ ജപിക്കുക.

ഭാഗ്യസംഖ്യ 6 ലഭിച്ചിരിക്കുന്നവർ നിർബന്ധമായും ജീവിതത്തിലും, ചിന്തകളിലും, ചുറ്റുപാടുകളിലും, പ്രവർത്തനങ്ങളിലും എല്ലാം തന്നെ പരിശുദ്ധിയും സൗന്ദര്യവും നിലനിർത്തിപ്പോകണം, സ്നേഹപൂർവ്വമുള്ളതും ആർദ്രതയുള്ളതും ആയ പെരുമാറ്റ ശൈലി ശീലിക്കണം. കൂടാതെ കർശനമായ ലൈംഗീക സദാചാരം പാലിക്കേണ്ടത് അത്യാവശ്യമാണ്.

സംഗീതാസ്വാദനം , കലാപ്രവർത്തനങ്ങളിൽ ഏർപ്പെടുക – വിവാഹങ്ങൾ നടത്തിക്കൊടുക്കുക എന്നിവയൊക്കെ ശുക്ര പ്രീതിക്ക് ഉത്തമമാർഗ്ഗങ്ങൾ ആണ്.

തയ്യാറാക്കിയത്: റാം സാഗർ തമ്പുരാൻ

Ramsagarthampuran (Astro_Numerologist)
Contact number: 91+ 8301036352
WhatsApp: 91+7907244210.
Gmail: samkhiyarathnam@gmail. Com.

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ