Tuesday, June 30, 2026
Homeഅമേരിക്കനിലാപ്പൂക്കളുടെ താഴ് വാരം (കവിത) ✍ രജിത . എൻ. കെ

നിലാപ്പൂക്കളുടെ താഴ് വാരം (കവിത) ✍ രജിത . എൻ. കെ

നിലാപ്പൂക്കളുടെ
താഴ്‌വരയിൽ
ചിതറിയ
സ്വപ്നങ്ങളുടെ
ശവപറമ്പിൽ

അവൾ വീണ്ടും
വീണ്ടും ചെന്ന്
പരിഭവമഴ ചൊരിയും.

കിനാവിന്റെ
ചെഞ്ചോരയെടുത്ത്
നിവേദ്യം അർപ്പിക്കും

പകയും പ്രതികാരവും
കൊണ്ട് ഹൃദയരക്തം
കൊണ്ടൊരു
രക്തപുഷ്‌പങ്ങൾ
തീർക്കും

അകലെ
നക്ഷത്രകൂടാരത്തിൽ
ആകാശപ്പുതപ്പിലേയ്ക്ക്
കൊടുംമാറാപ്പിനെ
വലിച്ചെറിയും

മഴ നനയാത്ത
ഹൃദയ വീടിന്റെ
അകത്തലം
വെന്തുരുകി
വെയിലേറ്റു മയങ്ങി

പൂവണിയാത്ത
കിനാവുകളെ ഒക്കെ
എടുത്ത് വീണ്ടും
സങ്കല്പലോകത്തിൽ
വിരിയിച്ചെടുക്കും..

പിന്നെ അവയെ
കാത്തുവെയ്ക്കും
വീണ്ടും മഴയായി
മഞ്ഞായി വെയിലായി
അവൾ
വരുന്നതുവരെയും..

പുഴ എഴുതിയ കവിതകൾ
ഒക്കെ പൊടുന്നനെ തീരം
മായ്ച്ചു കളഞ്ഞേക്കാം

അതെ അത്രമാത്രം
ആയുസ്സ് കുറഞ്ഞതാണീ
മുഖപുസ്തകത്തിലെ വരികൾ

എന്നോർത്ത് പുഴ പിന്നെയും
ഒഴുകി… പാഴായി പോകുന്ന
കവിതകളെ ഓർത്ത്

രജിത . എൻ. കെ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com