എന്തിനാണ് മനസ്സേ നീ
കരയുന്നത് ..?
ഒരു നോവിന്റെ കടൽ
സൂക്ഷിക്കാൻ ഏൽപ്പിച്ചവന്റെ
പടിയിറക്കം…
എന്തിനാണ് നീ വെറുതെ
വ്യാകുലതകൾ കൊണ്ട്
വയറു നിറയ്ക്കൂന്നത്..?
സേനഹത്തേയും,
പ്രണയത്തെയും
സ്വന്തമാക്കാൻ
ചിറകുകൾ കടമെടുത്തു
പറന്നു വന്ന എനിക്ക്
ഇരുൾ നിറഞ്ഞ മുറിയിൽ
എന്റെ ദീർഘ നിശ്വാസങ്ങളെ
കൂട്ടിനിരുത്തി അവൻ
മറ്റൊരു ലോകത്താണ്…
മഴയെ കോരിയെടുക്കണം
നിന്റെ പൊക്കിൾ ചുഴിയിൽ
അഭിഷേകമാക്കണം..
കൊഞ്ചലിൽ നീ
താരാട്ട് പാടുമ്പോൾ
നിന്നെ വാരിപ്പുണരണം,
വാക്കുകൾ കൊണ്ട്
നീ മായാജാലങ്ങൾ കാണിച്ചു…
ഉച്ചച്ചൂടിൽ വെന്തുരുകുന്ന
ഭൂമിയും പിന്നെ ഞാനും.
എന്റെ അസ്തിത്വത്തിന്റെ
കടക്കലാണ് നീ ആഞ്ഞു വെട്ടിയത്.
ഞാൻ നിന്നെ
സ്നേഹിച്ചിരുന്നു.
നീ എന്നെയോ..?
മഴ മോഹിച്ച
വേഴാമ്പലായിരുന്നു ഞാൻ
മഴമേഘങ്ങൾക്ക്
വന്ധ്യതയാണെന്ന്
ആകാശവും ,
ഉറക്കത്തിന്റെ രസച്ചരടുകൾ
പൊട്ടിക്കുന്നവൻ
അവൻ തിരയുകയായിരുന്നു
എവിടെ എന്റെ പെണ്ണ് ..?
നീ.. നീ വേണം
എന്നെ അറിയാൻ
നിന്നോളം ഒരു മഴയും
ഞാൻ ഇന്നെ വരെ
നനഞ്ഞിട്ടില്ല…
നീ മികച്ച തയ്യൽക്കാരനാണ്
നീ അളവ് എടുക്കാതെ തയ്ച്ച
കരുതലിൻ കുപ്പായം
നോക്കു… എനിക്ക്
എന്ത് പാകമാണെന്ന്..




👏👍
👍