Sunday, August 23, 2026
Homeഅമേരിക്കതെക്കൻകാറ്റ് (ഓണം കവിത) ✍ബേബി മാത്യു അടിമാലി

തെക്കൻകാറ്റ് (ഓണം കവിത) ✍ബേബി മാത്യു അടിമാലി

കണ്ണാന്തളി പൂവുകളാടി
വണ്ണാത്തി പുള്ളുകൾ പാടി
മലയോരം കേറി വരുന്നൊരു
തെക്കൻ കാറ്റേ
ഒരു തെക്കൻ കാറ്റേ

നീയറിഞ്ഞോ മാമലനാട്ടിൽ
പൊന്നോണം വരവായി
മലയാളികളുടെ
ഉത്സവമാകും
തിരുവോണം വരവായീ

ഓണനിലാവിൽ
സൈകതഭൂവിൽ
പൂവുകൾ വിരിയുന്നേ
തേനുണ്ണാനായ്
പൂത്തുമ്പികളും
പാറി നടക്കുന്നേ

പുലികളിയുണ്ടേ
വള്ളം കളിയുടെ
ആരവമുയരുന്നേ
അറബിക്കടലിൻ
തിരമാലകളും
ആർപ്പുവിളിക്കുന്നേ

മുറ്റമതാകെ പൂക്കളമിട്ടു
മാനവരെല്ലാരും
തിരുവാതിരയുടെ
നൃത്തച്ചുവടുകൾ
വെക്കുന്നഗനമാർ
സമഭാനയുടെ
ചിന്തകളെങ്ങും
ഉയരുന്നീ നാട്ടിൽ

സമത്വമെന്നൊരു
ദർശനമിവിടെ
പടരുന്നീമണ്ണിൽ
തിരുവോണത്തിനെ
വരവേൽക്കാനായ്
നീയും കൂടിക്കോ
കാറ്റേ നീയും കൂടിക്കോ

ബേബി മാത്യു അടിമാലി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ