ക്രോസ് ജൻഡർ മസാജിംഗിനെതിരെ നമ്മുടെ കപട സദാചാരം കലി തുള്ളേണ്ട കാര്യമൊന്നുമില്ല!
മസാജിങ്ങിൽ ലൈംഗികത ഒന്നുമില്ല.
അതിൽ ചിലരെങ്കിലും ലൈംഗിക കാണുന്നു എങ്കിൽ അത് അവരുടെ കുഴപ്പം മാത്രമാണ്.
സ്ത്രീ പുരുഷനെയും തിരിച്ചും മസാജ് ചെയ്യാൻ പാടില്ല എന്ന് പറയുന്നത് തൊഴിൽ നിഷേധമാണ്!
സ്ത്രീ പുരുഷ ദ്വന്ദ്വങ്ങളെ തരംതാഴ്ത്തിക്കാണലാണ് .
ക്രോസ് മസാജിങ് ഇന്ത്യയിൽ ഒരിടത്തും പൊതുവായി നിരോധിച്ചിട്ടില്ല എന്നു മാത്രമല്ല
നിരോധിക്കാൻ പാടില്ല എന്നാണ് ഡൽഹി ഹൈക്കോടതി 2021 ൽ Varun Sood & Ors. v. South Delhi Municipal Corporation & Ors കേസിൽ വിധി പ്രഖ്യാപിച്ചതും!
ചില സംസ്ഥാനങ്ങളിൽ ചില ലോക്കൽ ബോഡികൾ നിരോധനം ഏർപ്പെടുത്തുന്നു എന്നു മാത്രം.
South Delhi Municipal Corporation (SDMC) സ്പാ/മസാജ് സെന്ററുകൾക്ക് ലൈസൻസ് നൽകുമ്പോൾ Cross-gender massage നിരോധിച്ചുകൊണ്ടുള്ള നിബന്ധന ഏർപ്പെടുത്തി.
നിരോധനം സ്പാ ഉടമകളും തെറാപ്പിസ്റ്റുകളും അത് ഹൈക്കോടതിയിൽ ചോദ്യം ചെയ്തതാണ് കേസിന്റെ പശ്ചാത്തലം.
ഒരു വ്യക്തിക്ക് നിയമപരമായ തൊഴിൽ ചെയ്യാൻ അവകാശമുണ്ടെന്നും പൊതുവായ സംശയത്തിന്റെ പേരിൽ തൊഴിൽ തടയാനാവില്ല എന്നുമാണ് Article 19(1)(g) പരാമർശിച്ച് ഡൽഹി ഹൈക്കോടതി നിരീക്ഷിച്ചത്.
തെറ്റായ പ്രവർത്തനം ഉണ്ടെങ്കിൽ
അതിനെതിരെ നിയമ നടപടി എടുക്കാം എന്നും
മുഴുവൻ മേഖലയെയും നിരോധിക്കാൻ പാടില്ല എന്നും കോടതി പറഞ്ഞു.
ലൈസൻസ് ഇല്ലാത്ത സ്പാകൾക്കെതിരെ തീർച്ചയായും നടപടി വേണം.
പക്ഷേ ക്രോസ് മസാജിംഗ് നിരോധിക്കുന്നതിൽ ഒരു ന്യായവുമില്ല.
അവിടെ അനാശാസ്യം നടക്കാമെങ്കിൽ ആ അനാശാസ്യം നടക്കുന്നതിന് സ്പാ തന്നെ വേണമെന്നില്ല.
എന്തിൻ്റെ മറവിലും അത് നടക്കാം.
സ്പാകളുടെ മറവിൽ നിയമപരമല്ലാത്ത പലതും ധാരാളം നടക്കുന്നുണ്ട് എന്നത് വാസ്തവമാണ്.
അതിനെ എങ്ങനെ ഫലപ്രദമായി നേരിടാം എന്നുള്ളത് ആണ് ചിന്താവിഷയം ആകേണ്ടത്.
അതിനു പരിഹാരം നിരോധനം അല്ല.
സ്ത്രീ പുരുഷനെ മസാജ് ചെയ്യുമ്പോൾ, ആ പുരുഷൻ അതിൽ ലൈംഗികത കണ്ട് മോശമായി പെരുമാറുമ്പോഴോ തിരിച്ചോ അല്ലെങ്കിൽ മസാജിന്റെ പേരിൽ നിയമപരമല്ലാത്ത അനാശാസ്യ പ്രവൃത്തികൾ നടക്കുമ്പോഴോ ആണ് നിയമം ഇടപെടേണ്ടത്.
സുശ്രുത സംഹിതയിൽ ചികിത്സയ്ക്കിടെ രോഗിയുടെ modesty സംരക്ഷിക്കണമെന്ന് പറയുന്നുണ്ട്.
പ്രത്യേകിച്ച്,
രോഗിയുടെ ശരീര ഭാഗങ്ങൾ അനാവശ്യമായി പുറത്തു കാണിക്കരുത്.
ചികിത്സാ സമയത്ത് ശീലവും നിയന്ത്രണവും പാലിക്കണം.
ചരക സംഹിതയിൽ ചികിത്സ നടത്തുന്ന വ്യക്തിയുടെ ആചാരവും ശീലവും കുറിച്ച് വിശദീകരിക്കുന്നു. വൈദ്യൻ അല്ലെങ്കിൽ സേവകൻ രോഗിയോട് ശുദ്ധമായ മനോഭാവം പാലിക്കണം. മോശമായ സ്പർശം ഒഴിവാക്കണം, രോഗിയുടെ മാന്യത സംരക്ഷിക്കണം.
അഷ്ടാംഗഹൃദയത്തിൽ ചികിത്സ ചെയ്യുന്ന വ്യക്തി ശുദ്ധചിന്തയുള്ളവൻ ആയിരിക്കണം, രോഗിയോട് മാന്യത പാലിക്കണം, ചികിത്സ ശരിയായ രീതിയിൽ ചെയ്യണം എന്നു പറയുന്നു.
( തെറ്റുണ്ടെങ്കിൽ തിരുത്താം )
ഒരു ആയുർവേദ ഗ്രന്ഥത്തിലും ക്രോസ് ജെൻഡർ മസാജിംഗ് പാടില്ല എന്നു പറഞ്ഞിട്ടുള്ളതായി എനിക്ക് അറിവില്ല.
വ്യക്തികളുടെ മതപരവും അല്ലാത്തതുമായ വിശ്വാസങ്ങൾ സംരക്ഷിക്കപ്പെടണം.
മസാജിംഗിന് വിധേയനാകുന്ന വ്യക്തിക്ക് താല്പര്യമില്ലെങ്കിൽ ക്രോസ് ജെൻഡർ മസാജ് നടത്തരുത്. Masseur ക്കും മസാജിംഗിന് വിധേയനാകുന്ന വ്യക്തിയ്ക്കും സമ്മതമാണെങ്കിൽ മാത്രമേ അത് പാടുള്ളൂ. സുരക്ഷാ കാര്യങ്ങളിൽ ശ്രദ്ധവേണം.
മസാജിംഗിൽ നിന്നും കിട്ടുന്ന ആരോഗ്യപരമായ ഗുണഫലങ്ങൾക്ക് സ്ത്രീയെന്നോ പുരുഷനെന്നോ ഇല്ല.
നമ്മൾ പ്രാകൃത കാലത്തിലേക്ക് പോകരുത് എന്നാണ് എനിക്ക് പറയാനുള്ളത്.
സ്നേഹം🩸
💙💙നിറയട്ടെ പോസിറ്റിവിറ്റി എമ്പാടും💙💙
പ്രശാന്ത് വാസുദേവ്✍
(മുൻ ഡെപ്യൂട്ടി ഡയറക്ടർ, ടൂറിസം വകുപ്പ് &
ടൂറിസം കൺസൾട്ടൻ്റ്)



