💮ചിങ്ങവെയിൽ വീണ വഴികളിലൂടെ
ചിരിയോടെ വരുന്നു പൊന്നോണം,
പൂവിളി ഉയരും മുറ്റത്തു വീണ്ടും
പൂക്കളം തീർക്കും സ്നേഹത്താൽ🔆.
🌴നാടിൻ തനിമയും വീടിൻ മണവും
നേർത്തു പരക്കും ഓർമ്മകളിൽ,
മണ്ണിലും മനസ്സിലും ആനന്ദത്തിന്റെ
മഞ്ഞപ്പട്ടു വിരിക്കും നാളുകൾ🌞.
🌾വേലിക്കൽ പൂക്കും തുമ്പയും
മുക്കുറ്റിയും
പാടത്തു പൂക്കും പൊൻകതിരും,
പഴമതൻ താളത്തിൽ നമ്മെ
വിളിക്കയായ്
ഐശ്വര്യപൂർണ്ണമാം ഓണനാളിൽ💐.
👑മാവേലി തമ്പുരാൻ വന്നുദിക്കും
നേരം
തുല്യത തൻ സന്ദേശം നെഞ്ചിലേറ്റാം,
ഒരുമയോടെ വാഴാം, നന്മകൾ
പങ്കുവെക്കാം
ഏവർക്കും നേരാം
പൊന്നോണാശംസകൾ🔆🤝👋!




ഓണ സുഗന്ധം വിതറിയ ഓണക്കാറ്റ് ഹൃദ്യം സുന്ദരം✍️🤝 ഓണാശംസകൾ🌹🥰❤️
നന്ദി🙏, സ്നേഹം❤️ അത്തം ദിനാശംസകൾ🥰
മനോഹരമായിരിക്കുന്നു sir..🥳🥳😍❤️
നന്ദി🙏 സ്നേഹം❤️ ചിങ്ങപ്പുലരി ആശംസകൾ 🌹