Friday, July 17, 2026
Homeകേരളംകെ .എസ് . ആർ.ടി.സിയുടെ ആദ്യത്തെ ഫ്രണ്ട്ലി പദവി സപര്യയ്ക്ക് പ്രഖ്യാപിച്ച് മന്ത്രി സിപി ജോൺ

കെ .എസ് . ആർ.ടി.സിയുടെ ആദ്യത്തെ ഫ്രണ്ട്ലി പദവി സപര്യയ്ക്ക് പ്രഖ്യാപിച്ച് മന്ത്രി സിപി ജോൺ

കാഞ്ഞങ്ങാട്: ബജറ്റ് ടൂറിസം സെല്ലിലൂടെ സാധാരണയാത്രക്കാരെ ആകർഷിക്കുന്ന കെ.എസ്.ആർ. ടി. സി യേയും യാത്രാ സംഘങ്ങളെ ആദരിക്കാനുള്ള പുതുമയാർന്ന പരിപാടി സംഘടിപ്പിച്ച സപര്യ ഒരു മാതൃകയാണെന്നും അതുകൊണ്ടു തന്നെ സപര്യയെ കെ എസ് ആർടിസിയുടെ ആദ്യ ഫ്രണ്ട്‌ലി സംഘടനയായി പ്രഖ്യാപിക്കുകയാണെന്നും ഗതാഗത വകുപ്പു മന്ത്രി സി.പി. ജോൺ. സപര്യ സാംസ്കാരിക സമിതിയുടെ കർമ്മശ്രേഷ്ഠ പുരസ്കാരം കെ. എസ് ആർ ടി സിയുടെ ബിടിസി കാഞ്ഞങ്ങാടിന് നൽകി സംസാരിക്കുകയായി രുന്നു അദ്ദേഹം.

യാത്ര ചെയ്യുക എന്നത് ഏറ്റവും ശേഷ്ഠമായ ഒരു കാര്യമാണെന്നും സ്വയം ശുദ്ധീകരിക്കുന്ന പ്രക്രിയയാണെന്നും അദ്ദേഹം പറഞ്ഞു. യാത്ര ചെയ്യുന്നവരെ കണ്ടെത്തി ആദരിക്കുന്നത് നമ്മുടെ നാട്ടിൽ ആദ്യമാണ്. അത്തരം നൂതന ചിന്ത നടപ്പിലാക്കിയ സപര്യ ഒരു മാതൃകയാണെന്നും മന്ത്രി പറഞ്ഞു. കാഞ്ഞങ്ങാട് നിന്നും പമ്പയിലേക്ക് കെ. എസ്. ആർ. ടി. സി ബസ് അനുവദിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

കർമ്മശ്രേഷ്ഠ പുരസ്കാരം കാഞ്ഞങ്ങാട് ഡിപ്പോ എ.ടി. ഒ. ആയ കെ.സത്യനാഥനും കോ. ഓർഡിനേറ്റർ കെ. പ്രദീപ്കുമാർ എന്നിവരും ഏറ്റുവാങ്ങി. കാനായി കുഞ്ഞിരാമൻ രൂപകല്പന ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ഏറ്റവും കൂടുതൽ പ്രാവശ്യം ബിടിസി യിൽ യാത്ര ചെയ്ത കക്കാട്ടെ പെണ്ണുങ എന്ന യാത്ര ചെയ്ത യാത്രാസംഘത്തിനുള്ള ആദരവ് പ്രസീത മനോജ് ഏറ്റുവാങ്ങി. കാഞ്ഞങ്ങാട് പ്രസ്സ് ഫോറം മാധ്യമ അവാർഡ് ജേതാവ് ഇവിജയകൃഷ്ണൻ, ഒ.വി. വിജയൻ മൈക്രോ ചെറുകഥാ പുരസ്കാരം നേടിയ എഴുത്തുകാരി റോമി ബെന്നി, സംരംഭകത്വ പുരസ്കാരം നേടിയ മിംടെക് മാനേജിങ് ഡയറക്ടർ എസ് പി ഷാജി എന്നിവരെ മന്ത്രി ആദരിച്ചു.

ചടങ്ങിൽ സപര്യ മുഖ്യ ഉപദേഷ്ടാവ് സുകുമാരൻ പെരിയച്ചൂർ അദ്ധ്യക്ഷത വഹിച്ചു. കെ.സത്യനാഥൻ വിശിഷ്ടാതിഥിയായി. KSRTC കാഞ്ഞങ്ങാട് ഡിപ്പോ ഓഫീസർ കെ.വി. രാജീവൻ ആമുഖ പ്രഭാഷണം നടത്തി. ഇ.വി.ജയകൃഷ്ണൻ പുരസ്കാര പരിചയം നടത്തി. സി. എം. പി സെൻട്രൽ കമ്മിറ്റി അംഗം വി.കെ. രവീന്ദ്രൻ അനുഗ്രഹ ഭാഷണം നടത്തി. സപര്യ വർക്കിംഗ് ചെയർമാൻ ഡോ: ആനന്ദകൃഷ്ണൻ എടച്ചേരി മംഗള പത്രം വായന നടത്തി.

എൻ. അജയകുമാർ( കോൺഗ്രസ്), എ .ദാമോദരൻ (സിപിഐ) , കൂക്കൾ ബാലകൃഷ്ണൻ ആർ.എസ്.പി), ബാബു കോട്ടപ്പാറ (പ്രസ് ഫാറം കാഞ്ഞങ്ങാട്), ടി.വി ഉമേശൻ (സിഎം പി ), എഴുത്തുകാരായ പ്രേമചന്ദ്രൻ ചോമ്പാല , പ്രഭാകരൻ കാഞ്ഞങ്ങാട്, രാജൻ അഴീക്കോടൻ, ശ്രീകുമാർ കോറോം , അജിത്ത് പാട്യം , രാജാമണി കുഞ്ഞിമംഗലം എന്നിവർ ആശംസാ പ്രസംഗം നടത്തി. സപര്യ സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ പട്ടേന സ്വാഗതവും സപര്യ സംസ്ഥാന ട്രഷറർ കുഞ്ഞപ്പൻ തൃക്കരിപ്പൂർ നന്ദി പ്രകാശിപ്പിച്ചു. ദേശീയ ഗാനാലാപനത്തോടെ പരിപാടി പര്യവസാനിച്ചു.

RELATED ARTICLES

7 COMMENTS

  1. Congratulations Romi teacher. May the Lord bless you more to write and we readers can enjoy the stories.

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com