Wednesday, September 16, 2026
Homeഅമേരിക്കഒരുക്കമായി - (കവിത) ✍ ലിസി ജോസ്, പാലക്കാട്

ഒരുക്കമായി – (കവിത) ✍ ലിസി ജോസ്, പാലക്കാട്

ഓണനിലാവിൻ തലോടലിൽ
മുക്കുറ്റിപൂവൊന്നു കൺ‌തുറന്നു
മന്ദസ്‌മിതം തൂകിവന്നണഞ്ഞ
മന്ദമാരുതൻ മെല്ലെ തലോടിനിന്നു

കർക്കിടകത്തിൻ കരാളഹസ്‌തത്തിൽ
ശ്വാസമടക്കിനിന്ന ചെടികളെ
പൊന്നിൻ ചിങ്ങം മാടിവിളിച്ചുണർത്തി
കാതിൽ സ്വകാര്യം പറഞ്ഞുനിന്നു

ചിങ്ങനിലാവിൻ പുഞ്ചിരിയിൽ
നെൽവയലുകൾ പുളകിതരായി
ഓണത്തപ്പനെ വരവേറ്റിടാൻ
നെൽച്ചെടികൾ കതിരണിഞ്ഞു

ചന്നം പിന്നം പെയ്യുന്ന മഴയിൽ
നനഞ്ഞ തൂവലുകൾ കുടഞ്ഞ്
പക്ഷികൾ പറന്നുയർന്നു ചൊല്ലി
ഓണം വരവായി പൂക്കളമൊരുക്കിടാം

ജലാശയങ്ങൾ തെളിനീരായി മാറി
മീനുകൾ തുള്ളിച്ചാടികളിച്ചു
എല്ലാം കണ്ടറിഞ്ഞ മാനവൻ
മധുരിക്കും മാവേലി ഓർമ്മകളുമായി
ഓണത്തെ ഹൃത്തിൽ വരവേറ്റിടുന്നു

ലിസി ജോസ്, പാലക്കാട്✍

RELATED ARTICLES

2 COMMENTS

  1. ഓണക്കവിത അസ്സലായിട്ടുണ്ട്🤝😊 ഓണാശംസകൾ🏵️🌹❤️🥰

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ