Sunday, August 9, 2026
Homeഅമേരിക്കചിങ്ങ ചാരുതയണയുമ്പോൾ (കവിത) ✍ കല്ലറ അജയൻ

ചിങ്ങ ചാരുതയണയുമ്പോൾ (കവിത) ✍ കല്ലറ അജയൻ

കന്നി പെണ്ണിന് പൊൻവെയിലാലേ
കസവുടയാടകൾ ചാർത്തിച്ചു.
മലമകളായോരരുവി
പ്പെണ്ണിന്
വെള്ളി കൊലുസുമൊരുക്കിച്ചു.
ഉച്ചകഴിഞ്ഞ് കയർത്തതുലാത്തിന്
പൊന്നിൻ കച്ചകൾ നേദിച്ചു.
വൃശ്ചിക രാവിന് പളുങ്കലുകൊണ്ട്
മഞ്ഞ സാരിയുടുപ്പിച്ചു.
ധനുമാസപ്പെണ്ണമ്പിളി രാവിൽ
തിരുവാതിരയിൽ മുങ്ങുന്നു.
മകര കാറ്റിനു ചുണ്ടിൽ ഞാനൊരു
പൊന്നാടക്കുഴൽ വയ്പ്പിച്ചു.
കുംഭം നിന്നു ചിണുങ്ങിയ നേരം
കുപ്പയിൽ മിന്നി മാണിക്യം.
മീനം തൊണ്ട വരണ്ടുവിളിക്കേ
ദാഹ ജലത്തിന് ഞാനുഴറി.
മേടപ്പത്തിന് പ്രാചി യിലാരോ
മണിചേങ്കിലയതു തൂക്കുന്നു.
ഇടവപ്പാതിക്കിരുളും കുളിരും
ഇടിനാദത്തിനു കൂട്ടായി.
കറുപ്പുടുത്തൊരു കർക്കടകത്തിൽ
മരണം മേഞ്ഞു നടക്കുന്നു.
ഒക്കെ പോയി മറഞ്ഞൊടുവിൽ ഹാ!
ചിങ്ങച്ചാരുതയണയുന്നു.
തുമ്പപ്പൂവും തുമ്പികളും
ചേർന്നൂഞ്ഞാൽ പാട്ട് രചിക്കുന്നു.
ഋതുമതിയായൊരു പ്രകൃതി പെണ്ണിന്
മൃദുല കപോലം ചോക്കുന്നു.

കല്ലറ അജയൻ✍

RELATED ARTICLES

1 COMMENT

  1. ആഹാ😍 ചിങ്ങച്ചാരുതയ്ക്ക് എന്തൊരു ചന്തം🥰 അഭിനന്ദനങ്ങൾ കവിയേ💐😊❤️👌👌

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ