Thursday, December 11, 2025
Homeഅമേരിക്കആദി ബദ്രി ക്ഷേത്രം (വിവരണം: പാർട്ട്‌ - 1) ✍ ജിഷ ദിലീപ് ഡൽഹി

ആദി ബദ്രി ക്ഷേത്രം (വിവരണം: പാർട്ട്‌ – 1) ✍ ജിഷ ദിലീപ് ഡൽഹി

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ആദി ബദ്രിയിൽ സ്ഥിതിചെയ്യുന്ന ഒരു പുരാതന ക്ഷേത്രമാണ് ആദിബദ്രി ക്ഷേത്രം.രുദ്രപ്രയാഗിൽ നിന്ന് ബദരീനാ
ഥിലേക്കുള്ള വഴിയിൽ കർണപ്രയാഗിന് സമീപം 18 കിലോമീറ്റർ അകലെയുള്ള പഞ്ചബദ്രി ക്ഷേത്രങ്ങളിൽ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ്. പുരാതനവും സവിശേഷവുമായ തീർത്ഥാടന കേന്ദ്രമായ ഈ ക്ഷേത്രത്തിന്റെ ആകൃതി പിരമിഡ് ആകൃതി പോലെയാണ്.

ഒമ്പതാം നൂറ്റാണ്ടിലെ ഹിന്ദു ക്ഷേത്രങ്ങളുടെ ഒരു കൂട്ടമാണിത്. ഗുപ്തകാലഘട്ടത്തിലെ 16 ലധികം ക്ഷേത്രാവിശിഷ്ടങ്ങൾ ഇവിടെയുണ്ട്. 5000 വർഷങ്ങൾക്ക് മുമ്പ് സരസ്വതി നദി പശ്ചിമേന്ത്യയിലൂടെ ഒഴുകിയതും ഉത്തയ മുനിയുടെ ശാപത്താൽ വറ്റിപ്പോകുന്ന തിന് മുമ്പ് സരസ്വതി നദിയുടെ ഉദ്ഭവം ഇവിടെ യായിരുന്നുവെന്ന് പറയപ്പെടുന്നു. ഭഗവത്പുരാണം, മഹാഭാരതം, പത്മപുരാണം തുടങ്ങിയ ഹിന്ദുക്കളുടെ പ്രധാന ഗ്രന്ഥങ്ങളിൽ പരാമർശിച്ചിരി ക്കുന്ന ആദി ബദ്രി ഐതിഹ്യമനുസരിച്ച് ഋഷി വേദവ്യാസൻ ഭാഗവതപുരാണം എഴുതിയതും, പാണ്ഡവരുടെ വനവാസ കാലത്ത് കുറച്ചുകാലം ഇവിടെയാണ് ചെലവഴിച്ചതെന്നും വിശ്വസിക്കപ്പെടുന്നു.
പഞ്ചബദ്രി (ബദരീനാഥ് ഭവിഷ്യ ബദ്രി, യോഗധ്യാൻ ബദ്രി, വൃദ്ധ് ബദ്രി, ആദി ബദ്രി) ക്ഷേത്രങ്ങളിൽ ഏറ്റവും പ്രശസ്തമായ ഈ ക്ഷേത്രത്തിൽ ഭഗവാൻ ബദ്രിനാരായണനാണ് പ്രധാന ക്ഷേത്രം.അതിനുള്ളിൽ കറുത്ത കല്ലുകൊണ്ട് നിർമ്മിച്ച വിഷ്ണുവിന്റെ ഒരു വിഗ്രഹവുമുണ്ട്. ഇവിടെ മറ്റു ദേവതകളുടെ ആരാധനാലയവുമുണ്ട്.

ഉത്തരാഖണ്ഡിലെ ബദരീനാഥിൽ തപസ്സ് ചെയ്യുന്നതിന് മുമ്പേ ലോക ക്ഷേമത്തി നായി ഭഗവാൻ വിഷ്ണു കഠിനമായ തപസ്സു ചെയ്ത സ്ഥലമായതിനാലാണ്
ഇത് ആദി ബദ്രി എന്നറിയപ്പെടുന്നതെ ന്നാണ് വിശ്വാസം. ഒരു ഭീമാകാരമായ ബദ്രി (ബേർ) വൃക്ഷത്തിന്റെ രൂപം സ്വീകരിച്ച് മാതാ ലക്ഷ്മി തപസ്സിനിടെ വിഷ്ണു ഭഗവാന് തണൽ നൽകി.

വിഷ്ണു ഭഗവാന്റെ തപസ്സ് പൂർത്തിയായ പ്പോൾ ഒരു മഹായജ്ഞം നടത്താൻ ദേവീദേവതമാർ ആഗ്രഹിച്ചെങ്കിലും ആ സമയത്ത് ലക്ഷ്മി മാതാവ് ഉണ്ടായിരുന്നില്ല. അതിനുപകരമായി പുണ്യമന്ത്രങ്ങളുടേയും, യോഗാത്നിക ളുടേയും സഹായത്തോടുകൂടി ലക്ഷ്മീ രൂപമായി ഒരു ദേവിയെ അവതരിപ്പിച്ചു. വിഷ്ണുഭഗവാനോടൊപ്പം യജ്ഞത്തിൽ പങ്കെടുക്കാൻ ആ ദേവി നിയുക്തയായി രുന്നുവെങ്കിലും യജ്ഞം ആരംഭിക്കുന്ന തിന് തൊട്ടുമുമ്പ് മാതാ ലക്ഷ്മി ദേവി പ്രത്യക്ഷപ്പെട്ടു. തുടർന്ന് വിഷ്ണു ഭഗവാൻ പ്രത്യക്ഷ ദേവിയോട് ഒരു ശിലാരൂപം സ്വീകരിക്കുവാനും ആ രൂപത്തോട് എന്നേക്കുമുണ്ടായിരിക്കു മെന്ന് വാഗ്ദാനം ചെയ്തു. ആ ദേവിക്ക് മന്ത്രദേവി എന്നൊരു പേര് ഭഗവാൻ നൽകി. ഒരു കുന്നിൻ മുകളിൽ ഏകദേശം ആദി ബദ്രി ക്ഷേത്രത്തിൽ നിന്നും 3 കിലോമീറ്റർ അകലെ ദേവതകൾ വിഷ്ണു ഭഗവാന്റേയും മന്ത്ര ദേവിയുടേയും ശിലാരൂപം പ്രതിഷ്ഠിച്ചു.

സരസ്വതി നദിയുടെ ഉദ്ഭവസ്ഥാന ത്തോട് ചേർന്നുള്ള ഈ സ്ഥലത്ത് കാണുന്ന ആദിബദ്രി ക്ഷേത്രം ഇന്ത്യൻ ആത്മീയതയിലെ ആദരണീയനായ ആദി ശങ്കരാചാര്യരുടെ മാർഗ്ഗനിർദ്ദേശ പ്രകാരമാണ് സ്ഥാപിതമായതെന്ന് വിശ്വസിക്കപ്പെടുന്നു.ആദിബദ്രിയിൽ ശ്രീകേദാർനാഥിന്റേയും, ബദ്രിനാരായണന്റേയും ഒരു പുരാതന ക്ഷേത്രമുണ്ട്.

കൊത്തുപണികളും ശില്പങ്ങളും കൊണ്ട് അലങ്കൃതമായ ക്ഷേത്ര വാസ്തുവിദ്യ പുരാതന കാലഘട്ടത്തിലെ കരകൗശല വൈദഗ്ധ്യവും വാസ്തുവിദ്യവൈഭവവും പ്രകടമാക്കുന്നു. ശാന്തതയും മനോഹരമായ ഹിമാലയൻ ചുറ്റുപാടു കളും ക്ഷേത്രസമുച്ചയത്തെ ആകർഷകമാക്കുന്നു. മതപരവും ചരിത്രപരവുമായ പ്രാധാന്യവും പ്രകൃതി സൗന്ദര്യവും ആദി ബദ്രിയെ വിനോദ സഞ്ചാരികളുടേയും തീർത്ഥാടകരു ടേയും ആകർഷക കേന്ദ്രമാക്കി മാറ്റുന്നു. ഹരിയാന, ഹിമാചൽ പ്രദേശ് സർക്കാരുകൾ ആദിബദ്രിയിൽ ഒരു അണക്കെട്ട് നിർമ്മിക്കുന്നതിനുള്ള കരാറിൽ 2022 ജനുവരി 21ന് ഒപ്പുവച്ചു.

തുടരും…

ജിഷ ദിലീപ് ഡൽഹി✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com