സദ്യകളിൽ ഒഴിച്ചുകൂടാൻ ആകാത്ത ഒരു ട്രഡീഷണൽ വിഭവമാണ് “അടപ്രഥമൻ”. പായസം പലവിധം ഉണ്ടെങ്കിലും പ്രധാനി അടപ്രഥമൻ തന്നെ. എല്ലാവരും ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഈ പായസം തയ്യാറാക്കാൻ അല്പം ബുദ്ധിമുട്ടാണ്. പഴമക്കാർ അട വീട്ടിൽ തയ്യാറാക്കിയാണ് പ്രഥമൻ ഉണ്ടാക്കിയിരുന്നത്. എന്നാൽ ഇന്ന് സുലഭമായി അട കടകളിൽ വാങ്ങുവാൻ കിട്ടും. അരിയുടെയും ഗോതമ്പിന്റെയും അടകൾ കടകളിൽ ലഭിക്കുന്നതാണ്.
ആവശ്യമായ ചേരുവകൾ
🥥🛢️🥜🍇🌾🌾🍇🥜🛢️🥥
1️⃣ അട (അരി അല്ലെങ്കിൽ ഗോതമ്പ് ) – 2കപ്പ്.
2️⃣ തേങ്ങാപ്പാൽ – ആകെ അഞ്ച് കപ്പ്.
2a-(ഒന്നാം പാൽ – 1 കപ്പ്
2b-രണ്ടാം പാൽ – 2 കപ്പ്
2c-മൂന്നാം പാൽ – 2 കപ്പ് )
3️⃣ ശർക്കര – 1 kg.
4️⃣ ചുക്ക്, ജീരകം, ഏലയ്ക്ക ഇത്രയും പൊടിച്ചത് – രണ്ട് ടീസ്പൂൺ.
5️⃣ തേങ്ങാക്കൊത്ത് – കാൽ കപ്പ്.
6️⃣ അണ്ടിപ്പരിപ്പ് – കാൽ കപ്പ്.
7️⃣ ഉണക്കമുന്തിരി – കാൽ കപ്പ്.
8️⃣ നെയ്യ് – ആവശ്യത്തിന്.
9️⃣ ഉപ്പ് – ഒരു നുള്ള്.
തയ്യാറാക്കുന്ന വിധം
🫕♨️🫕♨️🫕♨️🫕♨️🫕

🫙അട ഒരു പാത്രത്തിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി വേവിച്ച് പച്ച വെള്ളത്തിലേക്ക് ഇടുക.
🕳️ അതിനുശേഷം ഇതൊരു അരിപ്പ പാത്രത്തിലേക്ക് മാറ്റുക.
🕳️ ശർക്കര ഉരുക്കി അരിച്ചു മാറ്റി വയ്ക്കുക.
🥘 ഒരു പാനിൽ നെയ്യൊഴിച്ച് അതിലേക്ക് അണ്ടിപ്പരിപ്പ് മുന്തിരി തേങ്ങാക്കൊത്ത് ഇത്രയും ഗോൾഡൻ നിറം ആകുന്നത് വരെ വറുത്ത് കോരി മാറ്റുക.
🥘 അതേ ഉരുളിയിലേക്ക് അരിച്ചുവെച്ച ശർക്കരപ്പാനി ചേർത്ത് ഒപ്പം വെള്ളം മുഴുവനും പോയ അടയും കൂടി ചേർത്ത് നന്നായി വരട്ടുക.
🛢️ഇതിലേക്ക് കട്ടിയാകുമ്പോൾ മൂന്നാം പാൽ ചേർത്ത് വീണ്ടും
കുറുക്കുക.
🥥 കുറുകി വരുമ്പോൾ രണ്ടാം പാല് ചേർത്ത് വീണ്ടും നന്നായി ഇളക്കി കുറച്ചു നെയ്യും കൂടി ചേർത്ത് ഇളക്കി കൊടുക്കുക.
🥥 വീണ്ടും കുറുകി വരുമ്പോൾ ഒന്നാംപാൽ ചേർത്ത് ഒപ്പം വറുത്തു വെച്ച അണ്ടിപ്പരിപ്പ്, മുന്തിരി, തേങ്ങാക്കൊത്ത് ഇത്രയും ചേർത്ത് കൊടുക്കുക.
🥘 ഇതിലേക്ക് പൊടിച്ചുവെച്ച ഏലയ്ക്ക, ചുക്ക്, ജീരകം ഇത്രയും ചേർത്ത് നന്നായി യോജിപ്പിക്കുക.
🥘 കേരളീയരുടെ ഇഷ്ടവിഭവമായ സദ്യ സ്പെഷ്യൽ അടപ്രഥമൻ തയ്യാർ.
🫕 ഇലയിൽ ഒഴിച്ചാൽ ഒഴുകിപ്പോകാത്ത വിധം കുറുകിയാണ് അടപ്രഥമൻ തയ്യാറാക്കേണ്ടത്.
🌼 ഇത്തവണത്തെ ഓണത്തിന് അടിപൊളി രുചിയിലുള്ള അടപ്രഥമൻ ഉണ്ടാക്കി ഇലയിൽ വിളമ്പുക.
🗞️ മലയാളി മനസ്സിന്റെ എല്ലാ വായനക്കാർക്കും ഓണം ആശംസകൾ🥰🙏
തയ്യാറാക്കിയത്: റീന നൈനാൻ,
(മാജിക്കൽ ഫ്ലേവേഴ്സ്, വാകത്താനം)



