“അ”ക്ഷര പുണ്യത്തിൽ അമൃത്
നുകരുന്ന
“ആ”യിരം വർണ്ണ ശലഭങ്ങളേ..
“ഇ”ടറാതെ മുന്നേറാൻ തുണയായി
നിൽക്കുന്ന
“ഈ”ശ്വരൻ തന്നെയാ
ണാദ്യാക്ഷരം..
“ഉ”ൺമയോടെന്നെന്നും ഉണരണം
നിങ്ങൾ
“ഊ”ഴിയെ തൊട്ടു വണങ്ങിടേണം
“ഋ”തുഭേദങ്ങളുടെ സൗന്ദര്യമറിയണം
“എ”ല്ലാം അറിഞ്ഞു വളർന്നിടേണം..
“ഏ”തു കാര്യത്തിലും പുറകോട്ടു
പോകാതെ
“ഐ”ക്യമോടൊന്നിച്ചു മുന്നേറണം
“ഒ”രുമ തന്നെയാണെന്നും
പെരുമയെന്നുള്ളത്
“ഓ”രോ ദിനത്തിലും
ഓർത്തീടണം
“ഔ”ഷധം പോലെയെന്ന റിഞ്ഞീടണം
“അം”ബുജം വിടരുന്ന പുലരിതൻ
സൗന്ദര്യം
“അ:”നിങ്ങളുമറിഞ്ഞി
ടേണം..
“യ ര ല വ ശ ഷ സ ഹ” എന്നിവ
ഹൃദിസ്ഥമാക്കീടിൽ
കൂട്ടക്ഷരമാം
“ക്ഷ ത്ര ജ്ഞ” കളും താനേ പുറകെ
വന്നീടും
“ൻ ൺ ൽ ൾ ർ ” എന്നിവ ഏറ്റവും
ഒടുവിൽ വന്നാലും
അക്ഷരമെന്നും അറിവായ് ഉള്ളിൽ
ആജ്ഞാശക്തിയായ് മാറേണം..



