മാഞ്ഞുപോകുന്ന രേഖയായി
സ്നേഹം,
മാറിയിന്നു യുവജനങ്ങളിൽ.
കാലമേറെ കനിവോടെ നോക്കി,
കാത്തു രക്ഷിച്ച മാതാപിതാക്കളെ
പ്രായമേറെയായ് തളരുന്ന വേളയിൽ,
സ്നേഹ സ്വാന്തന മേകാതനാഥരായ്,
വൃദ്ധസദനത്തിനകത്തളങ്ങളിൽ,
തളച്ചിടുന്നു പുതുതലമുറയിൽ ചിലർ !
കാലചക്രത്തിനും മായ്ക്കാൻ
കഴിയാത്ത,
ക്രൂരപാതകം ചെയ്യുന്ന മക്കളെ,
കാലമേറെ കഴിയുന്ന നാൾകളിൽ,
വന്നിടും നിങ്ങൾക്കും
ഇതുപോലൊരുദിനം.
നിങ്ങളിന്നു തെളിക്കുന്ന പാതയിൽ
വഴിതെറ്റാതെ നിങ്ങൾതൻ കിടാങ്ങളും,
സഞ്ചരിക്കുമെന്ന മഹനീയ സത്യത്തെ
മറന്നിടാതെ സൽകർമ്മങ്ങൾ
ചെയ്യുക.




ഇന്നത്തെ തലമുറയ്ക്ക് ഒരു ഓർമ്മപ്പെടുത്തലാണ്
നന്നായിട്ടുണ്ട്