Sunday, May 3, 2026
Homeഅമേരിക്കഓർമ്മയിലെ മുഖങ്ങൾ: 'മുകുന്ദ് വരദരാജൻ' ✍ അവതരണം: അജി സുരേന്ദ്രൻ

ഓർമ്മയിലെ മുഖങ്ങൾ: ‘മുകുന്ദ് വരദരാജൻ’ ✍ അവതരണം: അജി സുരേന്ദ്രൻ

മരണത്തിനു മുന്നിലും തളരാതെ ഭീകരരെ നേരിട്ട പോരാട്ടവീര്യം
ഇന്ത്യയുടെ അഭിമാനം . മേജർ മുകുന്ദ് വരദരാജനെക്കുറിച്ചുള്ള
ഓർമ്മകളിലൂടെ…

മുപ്പത്തിയൊന്നാമത്തെ ജന്മദിനത്തിനായിരുന്നു മേജർ മുകുന്ദ് വരദരാജൻ അച്ഛനെ വിളിച്ചു വളരെ രഹസ്യമായി പറഞ്ഞത്. കുറച്ചു ദിവസങ്ങൾക്കകം പത്തു ദിവസത്തേക്ക് ലീവിനു വരുന്നുണ്ട്. ആരോടും പറയേണ്ട. അപ്പാ മാത്രം അറിഞ്ഞാൽ മതി.. ഭാര്യക്കും അമ്മയ്ക്കും ഒരു സർപ്രൈസ് ആയിക്കോട്ടെ..

പതിനാലാമത്തെ ദിവസം മേജർ മുകുന്ദ് വരദരാജൻ വീട്ടിലെത്തി. ദേശീയപതാക പുതച്ച് മുകുന്ദ് വരദരാജൻ അമർ രഹേ എന്ന മുദ്രാവാക്യങ്ങൾക്കിടയിലൂടെ.. ആർഷിയയെ നോക്കി കണ്ണിറുക്കാതെ.. ഇന്ദുവിനെ ചേർത്ത് പിടിക്കാതെ . അച്ഛനുമമ്മയ്ക്കും നുണക്കുഴി തെളിയുന്ന ഒരു ചിരി നൽകാതെ..

ഇന്ത്യൻ കരസേനയുടെ രാജപുത്ര റെജിമെന്റിൽ സൈനികനായിരുന്നു മേജർ മുകുന്ദ് . മരണത്തിനു മുന്നിലും തളരാതെ ഭീകരരെ തീർത്ത പോരാട്ട വീര്യം . ഇന്ത്യയ്ക്ക് അഭിമാനം : മേജർ മുകുന്ദ് വരദരാജൻ.ഏത് കർത്തവ്യം ഏറ്റെടുത്താലും ധീരതയോടെ ഏറ്റവും നന്നായ് പൂർത്തിയാക്കുകയെന്നതാണ് ലക്ഷ്യം.

ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ഉദ്യോഗസ്ഥനായ വരദരാജന്റെയും ഗീതയുടെയും മകനായി 1983 ഏപ്രിൽ 12ന് കോഴിക്കോട് ആയിരുന്നു മുകുന്ദിന്റെ ജനനം. കേരളത്തിലാണ് വളർന്നതും പഠിച്ചതും .പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഏനാത്തൂരിലെ ശ്രീ ചന്ദ്രശേഖരേന്ദ്ര സരസ്വതി വിശ്വ മഹാവിദ്യാലയത്തിൽ നിന്ന് കൊമേഴ്‌സ് ബിരുദവും ,താംബരത്തെ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ജേണലിസത്തിൽ ഡിപ്ലോമയും നേടി.

2005ലാണ് മുകുന്ദിന് ഓഫിസറായി പട്ടാളത്തിൽ ജോലി ലഭിക്കുന്നത്. ചെന്നൈയിലായിരുന്നു പരിശീലനം. രജ്പുത്ത് റജിമെന്റിൽ ലഫ്റ്റനന്റായി ചേർന്ന മുകുന്ദ്, മൂന്ന് വർഷത്തോളം കശ്മീരിൽ ജോലി ചെയ്തു. പിന്നീട് മധ്യപ്രദേശിലെ മാവോയിലും, യുഎൻ സമാധാന സേനയുടെ ഭാഗമായി ലബനനിലും ജോലി നോക്കി. 2012 ലാണ് കശ്മീരിലെ ഷോപിയാനിൽ പോസ്റ്റിങ് ലഭിക്കുന്നത്.

2014, ഏപ്രിൽ 25ന് ജമ്മു കാശ്മീരിലെ ഷോപിയാൻ ജില്ലയിൽ തീവ്രവാദികളോട് ഏറ്റുമുട്ടി മുകുന്ദ് ധീരമൃത്യു വരിച്ചു.
വീട്ടിനകത്ത് ഒളിച്ചിരുന്ന രണ്ട് ഭീകരരെ വധിച്ച ശേഷം വൈകിട്ട് ഏഴ് മണിയോടെ മടങ്ങവേ സമീപത്തെ കാട്ടിൽ ഒളിച്ചിരുന്ന ഭീകരൻ മുകുന്ദിനെ പിന്നിൽ നിന്ന് വെടിവയ്ക്കുകയായിരുന്നു.ഇരുട്ടു പടർന്നപ്പോൾ ഭീകരൻ്റെ ചലനങ്ങൾ ശ്രദ്ധയിൽപ്പെട്ടില്ലായിരുന്നു.തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിയായ ഇന്ദുവാണ് ഭാര്യ.

മേജർ മുകുന്ദ് വരദരാജിനെ പോലുള്ള ആയിരകണക്കിന് ധീരന്മാരുടെ ചോരയും നീരുമാണ് ഈ മണ്ണ്.സമാധാന കാലത്തെ ഏറ്റവും വലിയ സൈനിക ബഹുമതിയായ അശോക ചക്ര നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
മനസ്സുകളിൽ മായാതെ ജ്വലിക്കട്ടെ ഈ വീര ജവാൻ്റെ മുഖം … ബിഗ് സല്യൂട്ട്..

അവതരണം: അജി സുരേന്ദ്രൻ✍

RELATED ARTICLES

3 COMMENTS

  1. വീരമൃത്യു വരിച്ച ധീര ജവാന് നന്ദിയോടെ ആദരാഞ്ജലികൾ 🌹🌹🌹🌹🌹

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com