Monday, June 29, 2026
Homeഅമേരിക്കപുഴയുടെ സംഗീതം (കവിത) ✍ ശശികല മോഹൻദാസ്, നവിമുംബൈ

പുഴയുടെ സംഗീതം (കവിത) ✍ ശശികല മോഹൻദാസ്, നവിമുംബൈ

പുഴതൻ സംഗീതം ഒഴുകുമീ തീരം
പഴയൊരു പാട്ടൊലി മുഴങ്ങുന്നു
കാതിൽ.
നിൻ ലാസ്യഗമനം തുടരുന്ന നേരം
താരിളം തെന്നലും ശ്രുതി മീട്ടി നിന്നു.

പുലരൊളി മിന്നിച്ചിതറി നിൻ മാറിൽ
പൂമരക്കൊമ്പിലെ കിളികളും പാടി.
കുണുങ്ങിയൊഴുകും നിന്നിടനെഞ്ചിൽ
കടത്തു തോണിയും തുഴപ്പാട്ട് പാടി.

മാനത്തു കാർമുകിൽ പൊന്തിപ്പരന്നു
മയിലുകൾ ലാസ്യ നൃത്തം ചവുട്ടി.
മഴയൊരു താളത്തിൽ പെയ്തിറങ്ങി
പുഴതൻ മാറിൽ അലിഞ്ഞു ചേർന്നു.

ശശികല മോഹൻദാസ്, നവിമുംബൈ✍

RELATED ARTICLES

1 COMMENT

  1. നല്ല വരികൾ
    സിനിമയിൽ എടുക്കാൻ പറ്റിയ ലിറിക്‌സ്. അഭിനന്ദനങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com