ഗുരുവായൂർ ‣ കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്ട് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ 2026-ലെ വൈലോപ്പിള്ളി ശ്രീധരമേനോൻ സ്മൃതി സാഹിത്യശ്രേഷ്ഠ പുരസ്കാരം ഉണ്ണി ഭാസുരിക്ക്.(25000 രൂപയും പ്രശസ്തി പത്രവും ഫലകവും)
ഗുരുവായൂർ സ്വദേശിയായ ഉണ്ണി ഭാസുരിയുടെ ‘കാല്പനീക ഗ്രാമത്തെ വിഴുങ്ങിയ ഗ്രാമം’ എന്ന നോവലും സാഹിത്യരംഗത്തെ സംഭാവനകളും പരിഗണിച്ചാണ് പുരസ്കാരമെന്ന്, ചെയർപേഴ്സൺ ഗീതാ രാജേന്ദ്രൻ അറിയിച്ചു.
വൈലോപ്പിള്ളിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ഈ മാസം 11, 12 തീയതികളിൽ ഗുരുവായൂർ നഗരസഭാഹാളിൽ നടക്കുന്ന ദ്വിദിന പരിപാടിയിൽ അവാർഡ് സമ്മാനിക്കും. 11-ന് രണ്ടിന് മന്ത്രി ഒ.ജെ. ജനീഷ് പരിപാടി ഉദ്ഘാടനം ചെയ്യും.




നന്ദി 🙏സന്തോഷം 🌈സ്നേഹം ❤️