ഇന്ന് സമൂഹത്തിന്റെ ചാലക ശക്തിയായി നവ മാധ്യമ രംഗം മാറിയ ഒരു കാലത്താണ് നാം ജീവിക്കുന്നത്. വിനോദത്തിനും വിജ്ഞാനത്തിനും എന്നു വേണ്ട ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഫലപ്രദമായി ഇടപെടുവാൻ നവ മാധ്യമങ്ങൾക്ക് കഴിയുന്നുണ്ട്. പൊതു രംഗത്തെ ദൃശ്യ ശ്രവ്യ മാധ്യമങ്ങളുടെ . പരമ്പരാഗത രീതികളിൽ നിന്നും തികച്ചും വിഭിന്നമായി ഏതു സമൂഹിക പ്രശ്നങ്ങളിലും വ്യക്തിപരമായി തന്നെ ഇടപെടുവാനും തങ്ങളുടെ ആശയങ്ങൾ സമൂഹമായി പങ്കു വെയ്ക്കുവാനും കഴിയുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത . നിങ്ങളുടെ മനസിലെ ആശയങ്ങൾ അത് സന്ദേശങ്ങളുടെ രൂപത്തിലായാലും കവിതയിലൂടെയോ കഥകളിലൂടെയോ ഒക്കെ ആയാലും സമൂഹവുമായി സംവദിക്കാൻ നമുക്ക് കഴിക്കുന്നു എന്നത് ഒരു ചെറിയ കാര്യമല്ല.
സമൂഹത്തിന്റെ പൊതുബോധത്തിൽ ബോധപൂർവ്വം പടച്ചു വിടുന്ന കള്ളങ്ങൾ അസമത്വങ്ങൾ അനിതികൾ എന്നിവയ്ക്ക് എതിരെ ജാഗ്രതയോടെ പ്രവർത്തിക്കാനും എതു കാര്യത്തിന്റെയും യാഥാർത്ഥ്യം മനസിലാക്കി അത് ജനങ്ങളിൽ എത്തിക്കാനും സമൂഹ്യ മാധ്യമങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ട്. അതുകൊണ്ടാണ് സാമൂഹ്യ മാധ്യമങ്ങൾ ഇത്ര ആഴത്തിൽ ജന മനസുകളെ കീഴടക്കിയത്.
ഏന്നാൽ ചുരുക്കം ചില ആളുകൾ നവ മാധ്യമങ്ങളെ വളരെ തെറ്റായ രീതിയിൽ ഉപയോഗിക്കുന്നു. സാമ്പത്തിക തട്ടിപ്പു മുതൽ പെൺ വാണിഭം വരെ ഇതിന്റെ മറവിൽ ചെയ്യാൻ ശ്രമിക്കുന്നു. ഇത്തരം സാമൂഹ്യ ദ്രോഹികളായ സ്വാർത്ഥമതികളെ തിരിച്ചറിയുകയും അവരെ സമൂഹത്തിന്റെയും നിയമത്തിന്റെയും മുൻപിൽ കൊണ്ടുവരുകയും ചെയ്യേണ്ടത് ഇതിലെ ഓരോ അംഗങ്ങളുടെയും കടമയും ഉത്തരവാദിത്വവുമാണ്.
ഇന്ന് നവ മാധ്യമങ്ങളിൽ സ്ത്രി ജനങ്ങൾ ധാരാളമായി ഇടപെടുന്നുണ്ട്. അത് ആശാവഹവും സാമൂഹിക പുരോഗതിക്ക് സഹായകരവുമാണ്. അവരോട് ബഹുമാനവും ആദരവും കാണിക്കേണ്ടതുണ്ട്. കാരണം എല്ല പൗരാവകാശങ്ങളൊടെയും ആത്മാഭിമാനത്തോടുകൂടിയും ഈ രംഗങ്ങളിലൊക്കെ പ്രവർത്തിക്കുവാൻ അവർക്ക് അവകാശമുണ്ട്. അവരുടെ inbox പോയി സഭ്യേതരമായ സന്ദേശങ്ങൾ അയക്കുന്നതും സ്ത്രീകളെ വെറും ഉപഭോഗ വസ്തുവായി കാണുന്നതും ഒരു പരിഷ്കൃത ജനതയ്ക്ക് ചേർന്നതല്ല.
അതിനാൽ പരസ്പര ബഹുമാനത്തോടെയും ആദരവോടെയും എല്ലാ വിധ മനുഷ്യാന്തസും നിലനിർത്തി കൊണ്ട് നമ്മുടെ സൗഹൃദങ്ങൾ ഗ്രൂപ്പിലായാലും പുറത്തായാലും നിലനിർത്താൻ പരിശ്രമിക്കാം.




നിരീക്ഷണങ്ങൾ നല്ലത്.