Friday, May 29, 2026
Homeഅമേരിക്കOpen up ആകണോ? (Part -17) ✍ പ്രശാന്ത് വാസുദേവ് ...

Open up ആകണോ? (Part -17) ✍ പ്രശാന്ത് വാസുദേവ് (മുൻ ഡെപ്യൂട്ടി ഡയറക്ടർ കേരള ടൂറിസം വകുപ്പ് & ടൂറിസം കൺസൾട്ടൻ്റ്).

വാബി സാബി ( wabi- Sabi ) എന്ന് കേട്ടിട്ടുണ്ടോ?
ജാപ്പനീസ് സെൻ ബുദ്ധിസത്തിലെ ഒരു പ്രാക്ടീസ് ആണിത്.
നമ്മളും ജീവിതത്തിൽ കുറേയെങ്കിലും പരീക്ഷിച്ചിരിക്കേണ്ട ഒന്ന്.

എന്താണെന്നല്ലേ?
ജീവിതത്തിലെ അപൂർണ്ണതകളെ , അസ്ഥിരതകളെ സ്വീകരിക്കുകയും അതിനോട് മല്ലിടാതെ അതുമായി സഹവർത്തിത്വത്തിൽ പോവുകയും ചെയ്യുക.

പക്ഷേ നമുക്ക് പെർഫെക്ഷനിസം ആണ് ഇഷ്ടം.
അത് ഒരു പരിധിവരെ തീർച്ചയായും വേണം.
പക്ഷേ വാബി സാബി അങ്ങനെയല്ല.

അവിടെ വക്കുപൊട്ടിയ കപ്പു കണ്ടാൽ നമുക്ക് പ്രത്യേകിച്ചൊരു അസ്വസ്ഥതയും തോന്നില്ല.
അതിൽ ചായ കുടിക്കുന്നതിൽ നാം സന്തോഷം കണ്ടെത്തും.
തേയ്മാനം വന്ന എന്തിനെയും നമ്മൾ വലിച്ചെറിയില്ല.
സന്തോഷത്തോടെ സ്വീകരിക്കും.
പ്രായത്തിന്റെ ചുളിവുകളിൽ നമ്മൾ അസ്വസ്ഥരാവില്ല.
സൗന്ദര്യത്തെ നമ്മൾ പൂർണ്ണതയുമായി ചേർത്തു വായിക്കില്ല.

മനശ്ശാസ്ത്രപരമായി നമ്മുടെ ഉത്കണ്ഠകളെ കുറച്ച് ആത്മവിശ്വാസം വർദ്ധിപ്പിച്ച് നമ്മളെ ശരിയായി നടത്തുന്ന രീതിയാണ് വാബി സാബി!

ഒന്നു പരീക്ഷിക്കുന്നോ ?
പൂർണ്ണമായും വേണ്ട.
എനിക്ക് ഒരിക്കലും വാബി സാബി പൂർണ്ണമായും നടപ്പിലാക്കാൻ പറ്റില്ല.
കുറെയൊക്കെ പെർഫെക്ഷൻ ആണ് എനിക്കിഷ്ടം.
എന്ന് കരുതി അതിൽ ടെൻഷൻ അടിക്കുന്ന ആളല്ല.
സമ്പൂർണ്ണ പെർഫെക്ഷനിസ്റ്റും അല്ല.
പ്രതിച്ഛായാ ഭയം ഒരു ഘട്ടത്തിൽ പാടേ ഉപേക്ഷിച്ചതു കൊണ്ട് മറ്റുള്ളവർ എന്തു പറയും എന്നതിനെക്കുറിച്ച് ഭയപ്പെടുകയോ അമിതമായി മറ്റുള്ളവരെ പ്രീതിപ്പെടുത്താൻ ശ്രമിക്കുകയോ ചെയ്യാറില്ല.

ആവശ്യത്തിന് വാബി സാബി കുഴപ്പമില്ല.
ഇത്തിരി മാത്രം കേടുപറ്റിയ ഒന്നിനെയും വലിച്ചെറിയാതെ അതിൽ നമുക്ക് സന്തോഷം കണ്ടെത്തുക ,
ചുറ്റിലുമുള്ള, സാധാരണ നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന, സൗന്ദര്യം ഇല്ലെന്ന് നമ്മൾ കരുതുന്ന എന്തിലും കൂടുതൽ ശ്രദ്ധിയ്ക്കുക ,
അവയിലും സൗന്ദര്യം കണ്ടെത്തുക ,
ജോലി ചെയ്യുമ്പോഴും പാചകം ചെയ്യുമ്പോഴും എഴുതുമ്പോഴും വരയ്ക്കുമ്പോഴും അതിൻ്റെ ഫലത്തെക്കുറിച്ച് ഭയപ്പെടാതെ അത് ആസ്വദിച്ച് ചെയ്യുക തുടങ്ങിയവയൊക്കെ നമുക്കുമാകാം.

നമുക്ക് കുറച്ചു പെർഫെക്ഷനിസവും കുറച്ച് വാബി സാബിയും ചേർത്തു കൊണ്ടുപോകാം.

നമുക്ക് നമ്മളായി ജീവിക്കാം.
കുറെയൊക്കെ ടെൻഷൻ, സമ്മർദ്ദം, ദുഃഖം എന്നിവ ജീവിതത്തിൻറെ ഭാഗമാണ് .
ഇനി നമ്മൾ സന്ന്യാസി ആയാലും മാരകമായ ഒരു രോഗം വന്നാൽ വേദനിക്കുക തന്നെ ചെയ്യും.
ജീവിതം മറ്റൊരാൾ എഴുതിയ തിരക്കഥയല്ലേ!

സ്നേഹം🩸

💙💙നിറയട്ടെ പോസിറ്റിവിറ്റി എമ്പാടും💙💙

പ്രശാന്ത് വാസുദേവ്✍

(മുൻ ഡെപ്യൂട്ടി ഡയറക്ടർ, ടൂറിസം വകുപ്പ് &
ടൂറിസം കൺസൾട്ടൻ്റ്)

RELATED ARTICLES

2 COMMENTS

  1. തീർച്ചയായും നമുക്ക് നമ്മളായി ജീവിക്കാം നല്ല എഴുത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com