Sunday, May 10, 2026
Homeഅമേരിക്കഅമേരിക്ക - (13) '" Oculus transportation hub "' ന്യൂ യോർക്ക് (യാത്രാ വിവരണം) ✍...

അമേരിക്ക – (13) ‘” Oculus transportation hub “‘ ന്യൂ യോർക്ക് (യാത്രാ വിവരണം) ✍ തയ്യാറാക്കിയത്: റിറ്റ  ഡൽഹി

‘ അയ്യയ്യോ, ഞാനൊന്നും പറഞ്ഞിട്ടുമില്ല നിങ്ങളൊന്നും കേട്ടിട്ടുമില്ല…’ കഴിഞ്ഞ രണ്ടു  മൂന്നു ദിവസത്തെ ന്യൂ യോർക്കിലുള്ള  MRTയാത്രയിൽ, mrt കണ്ടപ്പോൾ ചുമ്മാ ഒരു പുച്ഛം , എല്ലാം പഴയ കാലത്തെയാണ് . നമ്മുടെ അവിടെയുള്ള MRT ഓർത്തപ്പോൾ ചുമ്മാ ഒരു അഹങ്കാരം! എന്നാൽ എല്ലാം ഒടിച്ചു മടക്കി ബാഗിൽ ഇട്ടേക്ക് എന്ന മട്ടിലാണ് Oculus transportation hub. 12 സബ്‌വേ ലൈനുകൾ,  ഡസൻ കണക്കിന് റീട്ടെയിലർമാർ, എക്സിബിഷൻ, കലാ പ്രദർശനങ്ങൾ ,  സംഗീത പ്രകടനങ്ങൾ, ….ആദ്യം അതൊരു സ്റ്റേഷനാണെന്നു തന്നെ മനസ്സിലായില്ല. കൂടെയുണ്ടായിരുന്ന ബന്ധു പറഞ്ഞപ്പോഴാണ് കാര്യങ്ങളെല്ലാം പിടി കിട്ടിയത്.

ഒരു ചെറിയ ആൺകുട്ടിയുടെ കൈകളിൽ നിന്ന് പറന്നുയരാൻ പോകുന്ന ഒരു പക്ഷിയുടെ ഘടനയാണത്ര  ചിത്രീകരിച്ചിരിക്കുന്നത്.ഒക്കുലസ്” എന്ന പേര് ലഭിച്ചത്, കെട്ടിടത്തിൻ്റെ  വാസ്തുവിദ്യാ രൂപകല്പന കൊണ്ടാണ് . മേൽക്കൂരയിൽ ഒരു വലിയ, കണ്ണ് പോലെയുള്ള ദ്വാരം പ്രകൃതിദത്തമായ വെളിച്ചം പകരാൻ അനുവദിക്കുന്നു.”ഒക്കുലസ്” എന്നത്  ലാറ്റിൻ പദമായ “കണ്ണ്” എന്നർത്ഥം.അടിസ്ഥാനപരമായി, കെട്ടിടത്തിൻ്റെ രൂപകൽപ്പന ആകാശത്തേക്ക് നോക്കുന്ന ഒരു കണ്ണിനോട് സാമ്യമുള്ളതാണ്.

പറയാൻ മറന്നു ഈ സ്ഥലം നിങ്ങളും അറിയും.പുതുതായി നിർമ്മിച്ച ഫ്രീഡം ടവർ, 9/11 മെമ്മോറിയൽ മ്യൂസിയം , പ്രശസ്തമായ ഹഡ്സൺ നദി എന്നിവയ്ക്ക് സമീപമാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.

2001 സെപ്‌റ്റംബർ 11-ലെ ആ നടുക്കുന്ന സംഭവം നമുക്കാർക്കും അത്ര വേഗം മറക്കാൻ കഴിയില്ലല്ലോ അല്ലേ?എല്ലാ വർഷവും ആ ആക്രമണങ്ങളുടെ വാർഷികത്തിൽ,  രാവിലത്തെ ആദ്യത്തെ അറ്റാക്ക് നടത്തിയ 8.46 മുതൽ 10.30 വരെ സൂര്യൻ നേരിട്ട് സ്കൈലൈറ്റിലൂടെ പ്രകാശിക്കുകയും പ്രധാന ഹാളിനെ പ്രകാശിപ്പിക്കുകയും ചെയ്യും എന്നാണ് പറഞ്ഞത്. ഞങ്ങൾ😀

9/11 ന് ശേഷം ന്യൂയോർക്ക് നഗരത്തിൻ്റെ ശക്തിയുടെയും പ്രതിരോധശേഷിയുടെയും പ്രതിനിധാനം കൂടിയാണത്രേ ഇത്!

ആർക്കും ഒന്നിനും നേരമില്ല എന്ന രീതിയിൽ അതിനകത്തേക്ക് ആളുകൾ വരുകയും പോവുകയും ചെയ്തു കൊണ്ടേയിരിക്കുന്നു. എന്നാൽ എന്തെങ്കിലും കുടിക്കുകയോ തിന്നുകയോ ചെയ്യാം എന്ന് വിചാരിച്ചാണ് ഒരു കഫെയിൽ കയറിയത്. കാലാവസ്ഥയിലെ വ്യത്യാസം ഞങ്ങളുടെ തൊണ്ടയെ ആണ് പിടിച്ചതെന്ന് തോന്നുന്നു  ‘warm water’ ഉണ്ടോ എന്ന ചോദ്യത്തിന് , ഒന്നുകിൽ നല്ല തണുത്തത് അല്ലെങ്കിൽ നല്ല ചൂടുള്ളത് മാത്രമെ ഇവിടെയുള്ളൂ. ഇതിൽ ‘ warm water’ എന്താണെന്നറിയാതെ പാവം ‘ വെയിറ്റർ കുട്ടി ‘. എന്നാൽ നല്ല ചൂടുള്ള വെള്ളത്തിൽ കുറച്ചു ഐസ് ഇട്ടു കൊണ്ടുവരാൻ പറഞ്ഞപ്പോൾ അവൾക്ക് അത്ഭുതം. ഈ വക ‘കറക്കു കാര്യങ്ങളിൽ’ നമ്മൾ പണ്ടേ മിടുക്കരാണല്ലോ😀. ഏതാനും സമയം കഴിഞ്ഞ് വെള്ളവുമായി വന്ന അവൾ ഒരു അവസാനമില്ലാതെ  ‘sorry’ പറയുന്നുണ്ട്. കാര്യം തിരക്കിയപ്പോഴാണ് മനസ്സിലായത്, ചൂടുവെള്ളത്തിൽ അവൾ ഇട്ട ഐസ്സുകളൊന്നും ട്രേ എടുക്കാൻ പോയി വന്നപ്പോഴേക്കും കണ്ടില്ലാത്ര!  ‘ it’s ok’ എന്നു പറഞ്ഞു പിന്നീട് ഞങ്ങൾസമാധാനിപ്പിക്കുകയായിരുന്നു. പ്രതീക്ഷിക്കാതെ ചിരിക്കാൻ വക കിട്ടിയ സന്തോഷത്തിലായിരുന്നു ഞങ്ങൾ😀

അംബരചുംബികളുടെ നഗരത്തിൽ   വേറിട്ടുനിൽക്കുന്ന ആ ഹബ്ബിൻ്റെ വിശേഷങ്ങളും കാഴ്ചകളുമായി  അവിടുത്തെ ഏതോ കോണിൽ ഞങ്ങളും .

മനോഹരമായ അവിടുത്തെ കാഴ്ചകളിൽ നിന്ന് 9/11 മ്യൂസിയമൊക്കെ കാണാനായിട്ട് ……(അടുത്താഴ്ച ആ വിശേഷങ്ങളുമായി വരാം.)

Thanks 

റിറ്റ മാനുവൽ

RELATED ARTICLES

6 COMMENTS

  1. വായിച്ചു തുടങ്ങിയപ്പോഴേക്കും തീർന്നു പോയി.
    രസകരമായ എഴുത്ത്🥳🎉

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com