പ്രസാദ് തീയാടിക്കൽ
യുകെ: ആലപ്പുഴ ഹരിപ്പാട് പള്ളിപ്പാട് പ്ലാന്തറയിൽ നിധിൻ വർഗീസിൻ്റെ ഭാര്യ ഡോ. ജെനി ജോളി ജോൺസൻ (35) യുകെയിൽ അന്തരിച്ചു.
കൊല്ലം കരുനാഗപ്പള്ളി കന്നേറ്റി സ്വദേശികളായ പൗലോസിൻ്റെയും ജോളമ്മയുടെയും ഏക മകളാണ്. മക്കൾ: നഥാനിയേൽ (7), ജോവാന (4).
നാട്ടിൽ ദന്തഡോക്ടറായി പ്രവർത്തിച്ചിരുന്ന ജെനി, 2023-ൽ എംഎസ്സി പബ്ലിക് ഹെൽത്ത് പഠനത്തിനായി വെയിൽസിലെ സ്വാൻസി സർവകലാശാലയിലെത്തി. പഠനശേഷം ഇംഗ്ലണ്ടിലെ നനീട്ടണിൽ ഡെൻ്റൽ അസിസ്റ്റൻറായി ജോലിയിൽ പ്രവേശിച്ചു. മൂന്ന് വർഷത്തെ സ്പോൺസർഷിപ്പിൽ ജോലി തുടരുന്നതിനിടെയാണ് മരണം സംഭവിച്ചതെന്നാണ് വിവരം.



