Sunday, August 2, 2026
Homeഅമേരിക്കഒരുക്കം (കവിത) ✍ രജനി. സി. എഴക്കാട്, പാലക്കാട്

ഒരുക്കം (കവിത) ✍ രജനി. സി. എഴക്കാട്, പാലക്കാട്

ഓണത്തിനുണ്ണി വരുന്നതും കാത്ത്…
ഓരോ ദിനങ്ങൾ കഴിക്കയാണമ്മ.
ആകെയൊരുണ്ണിയാണമ്മയ്ക്കെന്നാ
ലും…
ദൂരെ പറഞ്ഞയക്കാതെ വയ്യ…
ആണ്ടിലൊരിക്കൽ
വന്നെങ്കിലെന്നായ്..
ഏറെ കൊതിക്കുകയാണീയമ്മ….
കുട്ടൻ വരുമ്പോൾ ഒരുക്കിടേണം വട്ടം
പലവക…നാക്കിലയിൽ…
കുപ്പി ഭരണിയിൽ കണ്ണിമാങ്ങ ചക്ക
വരട്ടിയ തോട്ടുരുളീൽ… മാമ്പഴ
പുളിശ്ശേരി ഉണ്ണിക്കിഷ്ടം…. ഉപ്പേരി
പപ്പടം ഇഞ്ചിപ്പുളി മച്ചിന കത്തായി
ഒരുക്കി വെച്ചു…..
ചുറ്റുവട്ടത്തെ കുട്ടികളോടൊത്ത്
മെച്ചത്തിൽ പൂക്കളം തീർത്തീടണം..
മാവേലി വെക്കണം പൂജ കഴിക്കണം
ഓണമായ്…ഓണമായ്…. ഓണമായി.
ഇക്കൊല്ലം ഓണത്തിനുണ്ണി വന്നാൽ
കണ്ണനെ കാണാനായി ചെന്നിടേണം..
എത്ര നാളായി കൊതിച്ചിടുന്നു
ഒന്നിനും തുണയില്ല ആളൊരുത്തർ…
ഉത്രാടനാളിൽ ഉടുക്കുവാനായി
ഉണ്ണിക്കു കോടി എടുത്തിടേണം.
ഇക്കൊല്ലം ഓണത്തിനുണ്ണി വന്നാൽ
ഒത്തൊരു പെണ്ണിനെ കണ്ടിടേണം…
ഉണ്ണിക്ക് കൂട്ടിനായി ഏകിടേണം
എന്നുണ്ണി..പൊന്നുണ്ണി പൊന്മകനെ…
അമ്മയ്ക്കു കൂട്ടിനായ് ആള് വേണം…
അമ്മയ്ക്കും പ്രായമായില്ലേ കുട്ടാ…
ഈ ഓണം ഉണ്ണിക്കു കാഴ്ചവെക്കാൻ
ഏറെ ഒരുക്കുകയാണീ അമ്മ….

 

രജനി. സി. എഴക്കാട്, പാലക്കാട്✍

RELATED ARTICLES

4 COMMENTS

  1. ഓണം
    വരുന്നതിന്റെ ഒരുക്കത്തിലൂടെ ഗംഭീരമായി എഴുതി

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ