Sunday, August 2, 2026
Homeഅമേരിക്ക'കിണറിനപ്പുറം' (കവിത) ✍ വർഗീസ് റ്റി നൈനാൻ (Dil Se❤️)

‘കിണറിനപ്പുറം’ (കവിത) ✍ വർഗീസ് റ്റി നൈനാൻ (Dil Se❤️)

വട്ടത്തിലുള്ളൊരു കിണറിന്റെ
ആഴത്തിൽ
ചാടികളിക്കുന്ന ദർദുരം ഞാൻ,
ജനിച്ച നാൾമുതൽ കിണറെന്റെ
ലോകം,
സ്വർഗ്ഗവുമതെന്നു കരുതിയുറങ്ങി.

കല്ലിൻ ചുവരുകൾ കാവലിരിക്കും,
കുഞ്ഞുലോകം എൻ രാജ്യമെന്നും,
മുകളിലൊരു നീലാകാശം
കാണാതങ്ങനെ നാളുകൾ പോയി.

അറിയാതെ ഞാൻ പാടിനടന്നു,
“ഇതിലപ്പുറം ഒന്നുമില്ല”
കിണറിൻ വട്ടം ലോകമാക്കി,
അഹങ്കാരം കൂട്ടുകാരായി.

കോരിച്ചൊരിയുന്ന
മഴയൊരുനാളിൽ
കിണറിൻ വെള്ളം കരകവിഞ്ഞു,
മഴത്തുള്ളികൾ തഴുകിയെന്നെ,
പുതിയൊരു ലോകം തുറന്നുതന്നു.

ആകാശത്തിന് അതിരുകളില്ല,
കാറ്റിനൊരു ചങ്ങലയില്ല,
ഭൂമിയത്രയും വിശാലമെന്ന്
അന്നാദ്യമായി ഞാനറിഞ്ഞു.

ചുവരുകൾ കെട്ടി മനസ്സടച്ചാൽ
ലോകം ചെറുതായ് തോന്നിടും,
മനസ്സു തുറന്ന് പുറത്തേക്കിറങ്ങി
യാൽ
ജീവിതം പുതുതായ് പൂത്തുലയും

കിണറിനപ്പുറം കാത്തിരിപ്പൂ
കാണാത്ത സ്വപ്നങ്ങളുടെ ലോകം,
ഭയമകറ്റി ചുവടുവെച്ചാൽ
തുറന്നിടും ജീവിതവാതിൽ.

കിണറിനെ ലോകമെന്നു കരുതാതെ
ലോകം അതിലും വലുതാണേ,
ചുവരുകൾ താണ്ടി
പറന്നുയർന്നാൽ,
ജീവിതം പൂർണമാകും നിശ്ചയം.

വർഗീസ് റ്റി നൈനാൻ (Dil Se❤️)✍

RELATED ARTICLES

2 COMMENTS

  1. അർത്ഥവത്തായ വരികൾ ✍️ ഏറെ ചിന്തനീയം😊 ആശംസകൾ മാഷേ🤝🌹😊

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ