കാർമുകിൽമാഞ്ഞു മാനംതെളിഞ്ഞു
ഓണനിലാവിൻ പ്രഭചൊരിഞ്ഞു
ഓണക്കിളികൾ പറന്നു വന്നേ
ഓണത്തുമ്പിയും കൂടെയുണ്ടേ.
തുമ്പയുംതുളസിയും
ചെത്തിയും ചന്തമായ്
പൂക്കളംതീർത്തൊരാപൊന്നോണ
നാളിൽ
പൂവിട്ടു മോഹങ്ങൾ മാവേലിമന്നനെ
ആമോദമോടെ വരവേറ്റിടാൻ.
അത്തച്ചമയവും തുമ്പി തുള്ളലും
ഓണക്കളിയും ഹൃത്തിലുണ്ട്,
താളത്തിലീണത്തിലാടി തിമിർത്തും
പൂപ്പൊലിപ്പാട്ടുകൾ പാടിത്തിമിർത്തും
വർണ്ണംവിതറിയാ നല്ലകാലം.
അഞ്ചിതൾപ്പൂക്കളാം മഞ്ഞമന്ദാരവും
ചേലോടെ പൂവിട്ടു ചെമ്പരത്തീം,
പൂവിളികേൾക്കുന്നുയിന്നെന്റെ
കാതിൽ
പൂപ്പടകൂട്ടുന്നുയെൻ കനവിൽ.
ഓർമ്മയിലെന്നും വാസന്തമായ്
മലയാളത്തനിമയാം പൊന്നോണമേ,
ഓണത്തിൻ ബാല്യസ്മരണകളെൻ
ഓർമ്മയിലെന്നും നിറഞ്ഞുനിൽപ്പു.




ബാല്യസ്മരണകളിലൂടെ കടന്നുവന്ന ഓണക്കവിത ലളിതം🥰 സുന്ദരം✍️🤝 ആശംസകൾ🌹🥰
നന്നായിട്ടുണ്ട്