Friday, May 29, 2026
Homeഅമേരിക്കഅമേരിക്ക -19 ന്യൂയോർക്ക്: ന്യൂയോർക്കിലെ ചുറ്റുവട്ട കാഴ്ചകൾ-2  (യാത്രാ വിവരണം) ✍ റിറ്റ...

അമേരിക്ക -19 ന്യൂയോർക്ക്: ന്യൂയോർക്കിലെ ചുറ്റുവട്ട കാഴ്ചകൾ-2  (യാത്രാ വിവരണം) ✍ റിറ്റ മാനുവൽ, ഡൽഹി

The Wild Couch Party and Friends 

എന്താണെന്നോ എന്തിനാണന്നോ മനസ്സിലായില്ല എന്നാലും വെങ്കലത്തിൽ  നിർമ്മിച്ച സോഫയും ഒരു പറ്റം മൃഗങ്ങളേയും കണ്ടപ്പോൾ അവരുടെ കൂടെയിരുന്ന്  ഫോട്ടോ എടുക്കാനൊരു താല്പര്യം. വെറും ‘ silly’ എന്ന മട്ടിൽ ആ നഗരത്തിൽ താമസിക്കുന്നവർ ഫോട്ടോയിൽ പങ്കു ചേരാൻ മടിച്ചു. ടൂറിസ്റ്റ്’ എന്ന ലേബലിൽ അവിടെയിരുന്ന് പോസ് ചെയ്യുമ്പോൾ നമ്മളെ ആരും അറിയാത്തതും നല്ലതായി തോന്നി. ‘The Wild Couch Party and Friends ‘ – മനുഷ്യർക്കും വന്യജീവികൾക്കും വേണ്ടിയുള്ള ഒരു കൗച്ച് ആണത്രേ അത്! അതിലെ റാബിറ്റും ഡോഗും ചായക്കപ്പിനൊപ്പം മറ്റു മൃഗങ്ങളുമായി ഒരു പാർട്ടി മൂഡിലാണ്. നമുക്കും അവരുടെ ഇടയിലിരുന്ന് ഫോട്ടോ എടുക്കാം.  ആഫ്രിക്കൻ ആന, ജിറാഫ്, സിംഹം, ബംഗാൾ കടുവ  ….. വംശനാശം നേരിടുന്ന പന്ത്രണ്ട് തരം മൃഗങ്ങളാണ് അവർ. പ്രധാനമായും ആവാസവ്യവസ്ഥയുടെ നഷ്ടം, വേട്ടയാടൽ, മനുഷ്യ പ്രവർത്തനം എന്നിവ കാരണം അപകടകരമാംവിധം വംശനാശത്തിന്റെ അടുത്താണ് അവരെല്ലാം . ഇവരുടെ സംരക്ഷണത്തിനായിട്ടുള്ള  മനുഷ്യരുടെ ഉത്തരവാദിത്വത്തെ ഓർമ്മിപ്പിക്കാനാണത്രേ ആ ‘ കൗച്ച് പാർട്ടി’!വെറുതെ യൊരു തമാശക്കായിട്ടാണ് അവരുടെ കൂടെ ഇരുന്നുള്ള പടം എടുത്തത് എങ്കിലും അതിനു പിന്നിലുള്ള ഉദ്ദേശ്യത്തെ അതിഗംഭീരം എന്നല്ലാതെ എന്തു പറയാൻ അല്ലേ!😃

എടുത്ത ഫോട്ടോകൾ കൂട്ടുകാർക്ക് അയ്ക്കാനായിട്ട് നോക്കിയപ്പോഴാണ്, ഹോ! ജീവിതത്തിൽ വന്ന ഓരോ പുതിയ ശീലങ്ങളേ എന്നു പറഞ്ഞു മനസ്സിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും എവിടേയോ ഒരു വിഷമം പോലെ ! ഉണ്ടായിരുന്ന ഫോണിൻ്റെ മൊബൈൽ ഡാറ്റയെ റോമിംഗ് ആക്കാത്തതാണ് കാരണം.  അതിൻ്റെ റോമിംഗ് ചാർജ് കേട്ടപ്പോൾ എൻ്റെ യാത്ര കൊണ്ട് നിങ്ങളുടെ കമ്പനി കാശു ഉണ്ടാക്കണ്ട എന്നൊരു ചിന്ത. കൂടെയുള്ളവരോട് WiFi കടം ചോദിക്കാനൊരു മടി.ഇനി വീട്ടിൽ ചെന്ന് Wifi കിട്ടിയാലെ ഫോട്ടോകൾ കൂട്ടുകാർ കാണുകയുള്ളൂ. ഇന്ത്യയിൽ നിന്ന് 16 മണിക്കൂർ യാത്ര ചെയ്ത് അമേരിക്കയിൽ എത്തി ഫോൺ ഓൺ ചെയ്തപ്പോൾ ഏതോ ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെ  ആരുടേയും മെസ്സേജുകൾ ഒന്നുമില്ല. എന്നാൽ കൂടെയുള്ള യാത്രക്കാരുടെ മൊബൈലിൽ വരുന്ന പീ ശബ്ദവും ഫോൺ വിളിയും വർത്തമാനവുമെല്ലാം ‘’….. ജീവിതത്തിൽ വന്ന ഓരോ പുതിയ ശീലങ്ങളേ എന്നു പറഞ്ഞു അന്നും മനസ്സിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.  ഇത്തരം രാജ്യങ്ങളിൽ ചെല്ലുമ്പോൾ  എവിടേയും അതിമനോഹരമായ വാസ്തുവിദ്യകളോട് കൂടിയുള്ള കെട്ടിടങ്ങളും ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങളും അവിടുത്തെ വൃത്തിയും വെടിപ്പും ‘…… നമ്മൾ ഏതോ സമ്പന്നതയുടെ മടിത്തട്ടിലേക്ക് വീണതു പോലെയാണ് തോന്നുക . എന്നാൽ  പ്രത്യേകിച്ച് വിനോദസഞ്ചാരി ആയി എത്തിയ എനിക്ക്  ‘മൂക്കും കുത്തി വീണതായിട്ടാണ് തോന്നിയത്. അത് ഇപ്പോൾ  ഭാഷ , ഭക്ഷണം ആ രാജ്യത്തിൽ പിണങ്ങി നിൽക്കുന്ന നമ്മുടേതായ ഫോണിലെ ചില ആപ്പുകൾ, രൂപയിലെ മൂല്യം …..അങ്ങനെ നീണ്ടു കിടക്കുന്നു. യാത്രകളിലെ ഓരോ ഗുലുമാലുകളെ!

Titanic memorial light house

 ന്യൂ യോർക്കിലെ എൻ്റെ ചുറ്റുവട്ട കാഴ്ചകളിൽ ‘ Titanic memorial light house ‘ നെ കുറിച്ചുള്ള ബോർഡും അതിനെ കുറിച്ചുള്ള വിവരണവും വായിച്ചപ്പോൾ മനസ്സിലേക്ക് ഓടി വന്നത്, ടൈറ്റാനിക്ക് സിനിമയിലെ  ആ‘ ജാക്കും റോസും ആണ്. ഓസ്കാർ അവാർഡുകൾ ഉൾപ്പെടെ ധാരാളം അവാർഡുകൾ നേടിയ ഈ സിനിമ അക്കാലത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു.

 “Every night in my dreams

I see you, I feel you

That is how I know you go on …..”

ഗാനം  പോലെ തന്നെ മനോഹരമായിരുന്നു ജെയിംസ് കാമറൂൺ കഥയും, തിരക്കഥയും, സം‌വിധാനവും, സഹനിർമ്മാണവും നിർവഹിച്ച ആ ചലച്ചിത്രം.

 സിനിമയിലെ പ്രണയവും കപ്പലിൻ്റെ ദുരന്തവും മറ്റും അതിമനോഹരമായി  ചിത്രീകരിച്ച് നല്ലൊരു ദൃശ്യവിരുന്നാണ് ജാക്കും റോസും മറ്റു കഥാപാത്രങ്ങളും നമുക്ക് സമ്മാനിച്ചത്. അതു കൊണ്ടെന്താ, ഇന്നും പ്രീ മാര്യേജ് അല്ലെങ്കിൽ ആഫ്റ്റർ മാര്യേജ് ഷൂട്ടിംഗിൽ ‘ ജാക്കും& റോസും’ ആവാൻ റെഡിയായിട്ടാണ് നമ്മുടെ കുട്ടികൾ ! ഒരു പക്ഷെ അവർ ജനിക്കുന്നതിന് മുൻപുള്ള ചിത്രമായിരിക്കാം ‘ ടൈറ്റാനിക്.’ അതൊന്നും അവർക്ക് പ്രശ്നമേയല്ല എന്ന മട്ടിലാണവർ.

1997-ൽ പുറത്തിറങ്ങിയ ഈ ചിത്രം 1912-ൽ സംഭവിച്ച ടൈറ്റാനിക് കപ്പലിന്റെ ദുരന്തത്തെ ആസ്പദമാക്കിയാണ്. ആഡംബരപൂർണ്ണവും മുങ്ങാൻ കഴിയാത്തതുമായി കണക്കാക്കപ്പെട്ടിരുന്ന ആർ‌എം‌എസ് ടൈറ്റാനിക് ഒരു അറ്റ്ലാന്റിക് സമുദ്രാന്തര കപ്പലായിരുന്നു,പക്ഷേ 1912 ഏപ്രിലിൽ അതിന്റെ ആദ്യ യാത്രയിൽ തന്നെ മുങ്ങി. അക്കാലത്തെ ലോകത്തിലെ ഏറ്റവും വലിയ സമുദ്ര ദുരന്തമായിരുന്നു. 1913 ൽ ആർ‌എം‌എസ് ടൈറ്റാനിക്കിൽ മരിച്ചവരുടെ സ്മരണയ്ക്കായി  സമർപ്പിച്ചതാണ്.

ലൈറ്റ്ഹൗസ് ഇപ്പോൾ സൗത്ത് സ്ട്രീറ്റ് സീപോർട്ട് മ്യൂസിയത്തിൽ ഔപചാരികമായി ചേർത്ത ഒരു കലാസൃഷ്ടിയാണ് .  കപ്പലിലെ യാത്രക്കാർക്കും ജീവനക്കാർക്കും ഒരു വഴികാട്ടിയായും സ്മാരകമായും പ്രവർത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ . 2020 കളുടെ തുടക്കത്തിൽ ആരംഭിച്ച പുനരുദ്ധാരണ പദ്ധതി 2025-ൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ന്യൂയോർക്കാർക്ക്  മറ്റൊരു മനോഹരമായ കാഴ്ച സമ്മാനിക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട് …

 “Every night in my dreams

I see you, I feel you

That is how I know you go on…..”

Thanks 

റിറ്റ മാനുവൽ, ഡൽഹി

RELATED ARTICLES

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com