Thursday, November 5, 2026
Homeഇന്ത്യകാണാതായ തന്റെ പ്രിയപ്പെട്ട തത്തയെ കണ്ടെത്താൻ ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് മുൻ അധ്യാപിക

കാണാതായ തന്റെ പ്രിയപ്പെട്ട തത്തയെ കണ്ടെത്താൻ ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് മുൻ അധ്യാപിക

കാണാതായ തന്റെ പ്രിയപ്പെട്ട തത്തയെ കണ്ടെത്താൻ ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് മുൻ അധ്യാപിക. ഗുജറാത്തിലെ വഡോദര സ്വദേശിനി ജെസ്സിക്ക പരേഖ​ന്റെ തത്ത ആണ് പറന്നുപോയത്. തത്തയെ കണ്ടെത്തി നൽകുന്നതിന് പകരം പുതിയൊരു തത്തയെ വാങ്ങിച്ചു തരാമെന്ന് വാഗ്ദാനം നൽകി എത്തുന്ന വിളികളോട്, എനിക്ക് എൻ്റെ കുഞ്ഞിനെ തന്നെ തിരികെ വേണമെന്ന നിലപാടിലാണ് ഈ മുൻ അധ്യാപിക.

വഡോദരയിലെ സേവാസിയിൽ താമസിക്കുന്ന പരേഖ് കുടുംബത്തിന്റെ ആറുമാസം പ്രായമുള്ള ‘ലഡ്ഡു’ എന്ന കോംഗോ ആഫ്രിക്കൻ ഗ്രേ തത്തയാണ് ശനിയാഴ്ച വൈകുന്നേരത്തോടെ കൂടു തുറന്ന് പറന്നുപോയത്.

ശനിയാഴ്ച വൈകുന്നേരം 7.24-ഓടെ ഒരു ഡെലിവറി ബോയ് വന്നപ്പോൾ പായ്ക്കറ്റ് വാങ്ങാനായി മുന്നോട്ട് മാറിയ സമയത്താണ് ലഡ്ഡു കൂട് തുറന്ന് പറന്നുപോയതെന്ന് ജെസ്സിക്ക പറയുന്നു. കൂടിന്റെ ലാച്ച് സ്വന്തമായി തുറക്കാൻ പഠിച്ച ലഡ്ഡു, ജെസ്സിക്ക പ്രതികരിക്കുന്നതിന് മുൻപ് തന്നെ പ്രധാന വാതിലിലൂടെ പുറത്തേക്ക് പറക്കുകയായിരുന്നു. തുടർന്ന് അയൽവാസികൾക്കും ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിനും റെസ്ക്യൂ ഗ്രൂപ്പുകൾക്കും വിവരം കൈമാറുകയും സോഷ്യൽ മീഡിയ വഴി സഹായം അഭ്യർത്ഥിക്കുകയും ചെയ്തു.

ചെറിയ പ്രായമായതിനാൽ പോപ്പറ്റിന് 15 കിലോമീറ്ററിൽ കൂടുതൽ പറക്കാൻ കഴിയില്ലെന്ന വിശ്വാസത്തിലാണ് കുടുംബം. അപരിചിതമായ അന്തരീക്ഷവും ഒച്ചപ്പാടുകളും ഇഷ്ടപ്പെടാത്ത ലഡ്ഡു ഭയന്ന് എവിടെയെങ്കിലും ഒളിച്ചിരിക്കുകയാവും എന്നാണ് ജെസ്സിക്ക കരുതുന്നത്. പ്രത്യേകിച്ച് ദീപാവലി പടക്കങ്ങളുടെ ശബ്ദം അവനെ കൂടുതൽ പരിഭ്രാന്തനാക്കുമെന്നും അവർ ആശങ്കപ്പെടുന്നു.

ചാരനിറത്തിലുള്ള ശരീരവും കറുത്ത ചുണ്ടും ചുവന്ന വാലുമുള്ള ലഡ്ഡു കുടുംബത്തിലെ അംഗത്തെപ്പോലെയാണെന്ന് പോസ്റ്ററുകളിൽ കുറിച്ചിട്ടുണ്ട്. പോപ്പറ്റിന്റെ കാലിൽ പ്രത്യേക റിങ് അടയാളമുള്ളതിനാൽ തനിക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിയുമെന്നും, വെറുമൊരു കച്ചവടത്തിനല്ല താൻ ശ്രമിക്കുന്നതെന്നും തന്റെ കുഞ്ഞിനെ തിരികെ കിട്ടാനാണ് കാത്തിരിക്കുന്നതെന്നും ജെസ്സിക്ക കൂട്ടിച്ചേർത്തു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ