ഹൃദയവാനിൽ ശ്യാമമേഘങ്ങൾ
ഒരു കടുംതുടിയുടെ താളം
പെരുക്കുന്നു
അട്ടഹാസങ്ങൾ മുഴങ്ങുന്നു
ഘോരമായ്
മൗനമെന്നെ പൊതിയുന്നു
ചുറ്റിലും..
അശ്വവേഗത്തിലോടുന്ന
കാലത്തിൻ
ഭ്രമണങ്ങളിലഗ്നിജ്വാല കളുയരുന്നു
കാലപാശത്തിൻ
ബന്ധനമറിയാതെ
അശ്രുവറ്റിയ മിഴികൾ ചുവക്കുന്നു..
രാക്കിളികളോ കൂടു വിട്ടകലുന്നു
രാവിൻ നീലിമ രൗദ്രമായ് മാറുന്നു
കാവലാകേണ്ട അരചവൃന്ദങ്ങളിൽ
കാടിൻ വന്യത തളംകെട്ടി
നിൽക്കുന്നു..
ആമയങ്ങളെ സംഹരി
ച്ചീടുവാൻ
ആയുധങ്ങളേന്തിയ കൈകളോ
ആജ്ഞഭേദിച്ചു അലറി
യടുക്കുമ്പോൾ
അശരണർക്കരുണ
കിരണങ്ങളന്യമോ..
പ്രിയൻ പോർക്കുളത്ത്✍
(ആമയം= അസുഖം, ദുഃഖം.
അരചൻ= രാജാവ്.)
👍
കൊള്ളാം
👌👍