പഞ്ഞമാസക്കാലമായ്
പിനി പിടിച്ചു കേരളം
പണിയുമില്ല പണവുമില്ല
പാതിതരായ മർത്യരും
ചുറ്റിലും നമുക്കു കാണാം
ചോർന്നൊലിക്കും കൂരകൾ
രോഗികളായ് തീർന്നവർ
രോഗമുക്തി തേടുവോർ
കണ്ണുനീർ കണങ്ങളാൽ
കരളുനൊന്തു കരയുവോർ
കദനകാലം താണ്ടുവാൻ
കാത്തു കാത്തിരിപ്പവർ
എത്രമാരി കണ്ടു നമ്മൾ
കഷ്ടകാലം താണ്ടി നമ്മൾ
തോൽക്കുകില്ല തോൽക്കുവാൻ
കഴിയുകില്ല കൂട്ടരേ
ഏതു കെട്ടകാലവും
പൊരുതി നമ്മൾ നേരിടും
പേടിയല്ല വേണ്ടത്
കരുതലാണെന്നോർക്കണം
ഈ ദുരന്ത കാലവും
ഓർമ്മയായി മാറിടും
ഇനിയുമെത്തും നന്മയുടെ
പുതുവസന്തമോർക്ക നാം
അതെ കരുതലാണ് വേണ്ടത്
Good