ഇന്ന് ഞാൻ നിങ്ങളുടെ മുന്നിൽ പരിചയപ്പെടുത്തുന്നത് വേറെ ആരെയുമല്ല, പൂവ്വത്തിങ്ങൾ വീട്ടിൽ മൊയ്തീൻ എന്ന എന്റെ സ്വന്തം പിതാവിനെ. വലിയ പേരുകേട്ട ആളെല്ലെങ്കിൽ പോലും, എനിക്കും എന്റെ കുടുംബത്തിനും അദ്ദേഹം മഹാനായിരുന്നു,
1950 ൽ കാളികാവിൽ നിന്ന് ഉപ്പയുടെ ഉമ്മ മരിച്ചതിന് ശേഷം വല്ലിപ്പ വേറെ കല്യാണം കഴിച്ചതിൽപിന്നെ വീട്ടിലെ കഷ്ട്ടപാടും ബുദ്ധിമുട്ടും, കാരണം എന്റെ ഉപ്പ, ഉമ്മാനേയും, കൊണ്ട് മഞ്ചേരി, പട്ടിക്കാട്, നിലംപതി, എന്നിവടങ്ങളിൽ താമസമാക്കി. പിന്നീട് നിലമ്പൂരിൽ സ്ഥിരതാമസമാക്കിയ എന്റെ പിതാവ് 22 വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടു. പിതാവ്, കാളികാവ് പുല്ലൻകോടിൽ ടാപ്പിംഗ് തൊഴിലാളിയായിരുന്നു. അവിടെ നിന്ന് കിട്ടുന്ന കാശു കുടുംബത്തിന് തികയാതെ വന്നപ്പോളാണ് പുറത്ത് ടാപ്പിംഗിനു പോവാൻ വേണ്ടി പുല്ലൻകോടിലെ ജോലി ഉപേക്ഷിച്ചു. പിന്നീടാണ് നിലമ്പൂരിൽ നിന്ന് മൽസ്യമെടുത്ത് കച്ചവടം ചെയ്യുന്ന മീൻകാരനായി മാറിയത്.
ഒരു യഥാർത്ഥ കോൺഗ്രസ്സ് കാരനായിരുന്ന എന്റെ ഉപ്പ, ആര്യാടൻ കുഞ്ഞാക്ക കോൺഗ്രസ്സ് വിട്ട് സി പി എം സ്വതന്ത്രനായി മത്സരിച്ചപ്പോൾ എന്റെ പിതാവിന്റെ അടുത്ത് വന്നു കുഞ്ഞാക്ക പറഞ്ഞു, മൊയ്തീനെ ഞമ്മളെ പാർട്ടി ഇപ്പൊ വേറെയാണ് അതുകൊണ്ട് നീ ഞമ്മളെ കൂടെ നിൽക്കണം, എന്റെ പിതാവ് പറഞ്ഞു, ഇങ്ങള്മാത്രമാണ് പാർട്ടി മാറിയത്, ഞമ്മള് കോൺഗ്രസാണ് അതിനെ വോട്ട് ചെയ്യൂ…. ഇപ്പോഴും അത് കൊണ്ടാവാം ആര്യാടൻ കുടുംബത്തിന് എന്റെ കുടുംബത്തിനോടൊരു പ്രത്യേക ഇഷ്ട്ടം –
രാവിലെ മീൻ സൈക്കിളിൽ കൊണ്ടുപോയി കളത്തിൻകടവ്, ചന്തക്കുന്ന് മുക്കട്ട വല്ലപ്പുഴ പുള്ളി, കരുളായി എന്നിവടങ്ങളിൽ കച്ചവടം നടത്തി ഉച്ച ആവുമ്പോൾ വീട്ടിലേക്ക് വന്ന്, വീണ്ടും കച്ചവടത്തിന് പോവും, മിക്ക ആളുകളും, അന്ന് മീൻ വാങ്ങുന്നത് പറ്റ് പുസ്തകത്തിൽ എഴുതിയിട്ടായിരുന്നു, ചില വീടുകളിൽ പോയി വൈകീട്ട് ഞാനായിരുന്നു കാശു വാങ്ങിയിരുന്നത് – എഴുത്തും വായനയും അറിയാത്ത എന്റെ പിതാവിന് പുസ്തകത്തിൽ എഴുതിയ പേര് വായിച്ചു കൊടുക്കുമ്പോൾ അദ്ദേഹം ഓർത്തെടുത്തു മീൻ വാങ്ങിയവരുടെ കണക്ക് എഴുതും- ‘ചില ആളുകളുടെ കാശുകിട്ടാൻ വേണ്ടി ജനതപടിയിൽ ഉണ്ടായിരുന്ന പൊറാട്ട ഹൗളാക്കാന്റെ മക്കാനിയിൽ കുറ്റിപിരിവും നടത്തും.
അന്ന് മുടി വെട്ടാൻ നിലമ്പൂരിൽ 5 രൂപയാണ് ചാർജ്ജ് കരുളായി പുള്ളിയിൽ 3 രൂപയും, എന്നെയും ജേഷ്ട്ടൻമാരേയും കൂട്ടി പുള്ളിയിൽ കൊണ്ടു പോവും. അവിടെ എത്തിയാൽ നല്ല കൽത്തപ്പവും ചായയും നാല് പേർക്കും വാങ്ങി തരും. . മുടിവെട്ടി കഴിഞ്ഞാൽ ഒരാൾക്ക് ചിലവ് ആറ് രൂപ അപ്പോൾ എന്റെ പിതാവ് പറയും. എന്റെ കുട്ടികൾക്ക് കൽത്തപ്പവും ചായയും കിട്ടിയല്ലോ? ഉപ്പ മീൻ വിറ്റു പോയിരുന്ന സ്ഥലത്ത് ഇപ്പോൾ ഞാൻ പോകുമ്പോൾ ചില ആളുകൾ ചോദിക്കും ആരുടെ മകനാ എന്ന് . ഞാൻ പറയും നിങ്ങൾ പണ്ട്മീൻ വാങ്ങിയില്ലേ അയാളുടെ മകനാണ് എന്ന് പറയുമ്പോൾ അവർ പറയും നല്ല മനുഷ്യനായിരുന്നു.
ഇലക്ഷൻ വന്നാൽ ഒരു പാർട്ടിയേയും വിഷമിപ്പിക്കാതെ എല്ലാ പാർട്ടിയുടേയും കൊടി സൈക്കിളിൽ കെട്ടി മീൻ കച്ചവടവും ചെയ്യുമായിരുന്നു. ആരോടും ഒരു വാക്കു കൊണ്ട് നോവിക്കാത്ത ഞങ്ങളുടെ ആ മഹാനായിട്ടുള്ള പിതാവിന്റെ മക്കൾ എന്ന് അറിയപ്പെടുന്നത് തന്നെ ഞങ്ങൾക്ക് അഭിമാനമേയൊള്ളൂ. :.
നല്ല വായനാനുഭവം..
ഉപ്പയുടെ വിവിധ കാഴ്ചപ്പാട് സത്യസന്ധമായ പെരുമാറ്റം ഇവ ഒത്തിരി ഇഷ്ടം
Good
👍👍