ഇന്ന് ഞാൻ പരിചയപ്പെടുത്തുന്നത് ഒരു അടിപൊളി രുചിയിൽ ഉള്ള എല്ലും കപ്പയും വേവിച്ചതിന്റ റെസിപ്പി ആണ്. മുൻപ് ഞാൻ കപ്പ ബിരിയാണിയുടെ റെസിപ്പി ഇട്ടിരുന്നു. എന്നാൽ ഇത് അതിൽനിന്നും അല്പം വ്യത്യസ്തമായി ചെയ്യുന്നതാണ്. അത് പച്ച കപ്പ ആയിരുന്നു. എന്നാൽ ഇത് വാട്ട്കപ്പ വെച്ചിട്ട് ഉള്ളതാണ്. ഇത് എല്ലാവർക്കും കഴിക്കാൻ പറ്റുമെന്ന് മാത്രമല്ല അടിപൊളി രുചിയും ആണ്. എല്ലാവരും ഒന്ന് ഉണ്ടാക്കി നോക്കണേ. ഇനി ഇത് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.
ആവശ്യമുള്ള ചേരുവകൾ
🥥🌶️🍚🧅🌿🫚🧄🫑🧅🫚🫛
🐃 നല്ല പോത്തിറച്ചിഎല്ലോടു കൂടിയത് – 1kg
🔹 ഉണക്ക് കപ്പ (വാട്ടുകപ്പ )-1kg
🔸മീറ്റ് മസാല – 2ടേബിൾ സ്പൂൺ
🔹ഗരം മസാല (പട്ട, ഗ്രാമ്പു, തക്കോലം, ജാതിപത്രി, ഏലയ്ക്ക, കുരുമുളക് ഇത്രയും തരിയോടുകൂടി പൊടിച്ചത്.)-1ടേബിൾ സ്പൂൺ
🔸മല്ലിപൊടി -2 ടേബിൾ സ്പൂൺ
🌶️മുളകുപൊടി -4 ടേബിൾ സ്പൂൺ
🔸മഞ്ഞൾ പൊടി – അര ടീസ്പൂൺ
🫙വെളിച്ചെണ്ണ – ആവശ്യത്തിന്
🧅ഉള്ളി – കാൽകിലോ
🧄വെളുത്തുള്ളി -15 അല്ലി
🫚ഇഞ്ചി – ഒരു വലിയ കഷ്ണം
🍚തേങ്ങ ചിരകിയത് -1കപ്പ്
🌶️പച്ചമുളക് (കാന്താരി )- എരുവിന് അനുസരിച്ച്
🌿കറിവേപ്പില -3തണ്ട്
🧂ഉപ്പ് – പാകത്തിന്
🫛കടുക് – അര ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
♨️🫕♨️🫕♨️🫕♨️🫕♨️

🦴എല്ല് കഴുകി വൃത്തിയാക്കി, വലിയ കഷ്ണങ്ങൾ ചെറുതാക്കി അരിപ്പ പാത്രത്തിൽ വെള്ളം പോകുന്നതിനു മാറ്റി വെയ്ക്കുക.
🥘ഒരു ചീനച്ചട്ടി ചൂടാക്കി എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില ഇത്രയും വഴറ്റുക
🫚ഇതിലേക്ക് മഞ്ഞൾപൊടി, മല്ലിപൊടി, മീറ്റ്മസാല, ഗരംമസാല, മുളകുപൊടി, പാകത്തിന് ഉപ്പും ഇട്ട് തീ കുറച്ചു വെച്ച് കരിഞ്ഞുപോകാതെ വഴറ്റുക.
🍋ഇതിലേക്ക് ഒരു ചെറുനാരങ്ങ കുരുകളഞ്ഞു പിഴിഞ്ഞൊഴിക്കുക.
🦴പിന്നീട് അരിപ്പ പത്രത്തിൽ മാറ്റി വെച്ച എല്ല് ഇട്ട് വഴറ്റുക.
🫕എന്നിട്ട് നന്നായി ഇളക്കി കുക്കറിൽ 4വിസിൽ അടിച്ചു കഴിയുമ്പോൾ തീ കുറച്ചു വെച്ച് വീണ്ടും 4 വിസിൽ കൂടി അടിപ്പിക്കുക. ഇനി തീ ഓഫ് ചെയ്തു മാറ്റുക.
🧉ഇനി 8 മണിക്കൂർ എങ്കിലും വെള്ളത്തിൽ ഇട്ട് കുതിർത്ത ഉണക്ക് കപ്പ
നന്നായി വൃത്തിയാക്കി ഒരു ചുവട് കട്ടിയുള്ള പാത്രത്തിൽ ഇട്ട് നന്നായി വേവിച്ചു വെള്ളം കളഞ്ഞു മാറ്റി വെയ്ക്കുക.
🥥ചിരകിയ തേങ്ങ, കാൽ ടീസ്പൂൺ മഞ്ഞൾപൊടി, രണ്ട് അല്ലി വെളുത്തുള്ളി, 3 ഉള്ളി, കാന്താരി, കറിവേപ്പില ഇത്രയും ഒരു മിക്സിയിൽ ചതച്ചെടുക്കുക.
🫕ഒരു വലിയ ചുവടുകട്ടിയുള്ള പാത്രം അടുപ്പിൽ വെച്ച് എണ്ണയൊഴിച്ചു ചൂടായി വരുമ്പോൾ കടുക് ഇട്ട് പൊട്ടിക്കുക. ഇതിലേക്ക് രണ്ടോ മൂന്നോ ഉള്ളി ചെറുതായി അരിഞ്ഞതും കറിവേപ്പിലയും ഇട്ട് വറക്കുക.
🫕ഇതിലേക്ക് ചതച്ചുവെച്ച അരപ്പും ചേർത്ത് നന്നായി ഇളക്കി വെന്തിരിക്കുന്ന എല്ലും, കപ്പയും ഇട്ട് ഇളക്കി തീ കുറച്ച് ആവി വരുന്നതിനായി മൂടി വെയ്ക്കുക.
🥄നന്നായി ആവി വന്നതിനു ശേഷം കട്ടിയുള്ള തവി ഉപയോഗിച്ച് നന്നായി ഇളക്കി യോജീപ്പിക്കുക.
♨️ചൂടോടുകൂടി സാലഡ്, അച്ചാർ ഒക്കെ കൂട്ടി കഴിച്ചുനോക്കൂ. എല്ലാവർക്കും ഇഷ്ട്ടമായെങ്കിൽ ലൈക്കും, കമന്റും തരാൻ മറക്കല്ലേ. അടുത്ത റെസിപ്പിയുമായി അടുത്ത ആഴ്ച്ച കാണാം 🙏❤️.
തയ്യാറാക്കിയത്: റീന നൈനാൻ,
(മാജിക്കൽ ഫ്ലേവേഴ്സ്, വാകത്താനം)




Yummy 😋
Thq 🙏
❤️ അടിപൊളി 👍