Wednesday, September 30, 2026
Homeഅമേരിക്കസമയം സായന്തനം (കവിത) ✍ ശ്രീ മിഥില

സമയം സായന്തനം (കവിത) ✍ ശ്രീ മിഥില

നനഞ്ഞ വേഴാമ്പൽ ഏതോ
നിർവൃതിയിൽ
മലയിടുക്കുകളിൽ ചേക്കേറി

മലമുഴക്കികളുടെ മുഴക്കൽ
അടുത്ത മഴയുടെ മണത്തിന്
കൊതിച്ചു

മണ്ണിന്റെ നനവുതേടിയൊരു മരം
വേരുകൾനീട്ടി
ആഴങ്ങളിലേക്ക് ഇറങ്ങിപ്പോയി

മഞ്ഞുകോരിയെടുത്ത
കൈക്കുമ്പിളിൽ മുഖംതാഴ്ത്തി
അവൾ ശൂന്യതയുടെ പൂർണ്ണതയിൽ
അലിഞ്ഞുചേർന്നു

പേനയുടെ മൂർച്ചയുള്ള മുനകൾ
ചുവന്നമഷിയിൽ മുങ്ങിനിവർന്നു
വിളറിയ കടലാസുതുണ്ടുകൾ
മേശപ്പുറത്ത് കൊതിയോടെ കാത്തിരുന്നു

മഞ്ഞ കുടഞ്ഞുകുളിച്ച സന്ധ്യ
മൈലാഞ്ചി അരച്ചുതേച്ചു
മന്ത്രമോതിരംചാർത്തി തിളങ്ങിനിന്നു

തിരകളിലൊരു തിര
തീരത്തണയാതെ
പിണങ്ങിനിന്നു

വിതുമ്പുന്ന സൂര്യൻ ഇരുട്ടിന്റെ
പടിക്കെട്ടിറങ്ങി
പകലിനോട് യാത്രപറഞ്ഞു

ഇനിയുംവരുമോയെന്ന് ഏതോ പക്ഷി
ചിലച്ചു

ശ്രീ മിഥില✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ