കാലമിന്നു കലികാലമായി മാറുന്നു
കാലിന്നടിയിലെമണ്ണും
താണുപോകുന്നു..
കാമവെറിയുടെ പൂർണ്ണരൂപം
പൂണ്ടൊരു
കശ്മലവർഗ്ഗം കൊടികുത്തി വാഴുന്നു…
മദ്യവും മയക്കുമരുന്നുമായെപ്പോഴും
മതിമറക്കുന്നല്ലോ യുവജനങ്ങൾ..
അമ്മപെങ്ങന്മാരെ തിരിച്ചറിയാതവർ
അർദ്ധബോധാവസ്ഥയിൽ
മയങ്ങിടുന്നു..
ലഹരിവസ്തുക്കളിൽ അമിതരുചിതേടി
ലയതാളസുഖങ്ങളിൽ ആസക്തരായ്..
ആണെന്നും പെണ്ണെന്നും
വേർതിരിവില്ലാതെ
മയങ്ങികിടക്കുവാൻ വ്യഗ്രത കൂടുന്നു..
സാമൂഹ്യവിപത്തിനെ
തൂത്തെറിഞ്ഞീടണം
ബോധവൽക്കരണം തുടരെ
നടത്തണം..
വളരുന്ന തലമുറയെ സംരക്ഷിച്ചീടണം
നല്ലൊരു സമൂഹത്തെ
കെട്ടിപ്പടുക്കണം..!




👍