പ്രശാന്ത് വാസുദേവൻനായർ.

പ്രതിഭ എന്നത് ഏതെങ്കിലും ഒരു മണ്ഡലത്തിൽ മാത്രം ഒതുക്കി നിർത്തപ്പെടേണ്ടതല്ല എന്നു വിശ്വസിക്കുന്ന ഗണത്തിൽപ്പെടുന്ന ഒരു എഴുത്തുകാരനും ടൂറിസം പ്രൊഫഷണലും ആണ് പ്രശാന്ത് വാസുദേവ്.
കവിതയിലും ഗാനരചനയിലും കഥയിലും തിരക്കഥയിലും ലേഖനങ്ങളിലും വ്യാപരിക്കുമ്പോഴും തൻ്റെ പാഷനായ ടൂറിസം രംഗത്ത് അദ്ദേഹം സജീവമാണ്.
കേരളം ടൂറിസം വകുപ്പിൽ 1995 മുതൽ 2023 വരെ അദ്ദേഹം സേവനം അനുഷ്ഠിച്ചു.
2023ല്‍ സർവീസിൽ നിന്നും സ്വയം വിരമിക്കുമ്പോൾ എഴുത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെയും അനന്തവിഹായത്തിലേക്ക് അദ്ദേഹം പറന്നു ചെല്ലുകയായിരുന്നു.
ഇതുവരെ അദ്ദേഹം നാല് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.
കവിതാ സമാഹരമായ ‘മൊബൈൽ രാത്രി ഗീതങ്ങൾ’ ആണ് ആദ്യത്തെ പുസ്തകം .
2026 മാർച്ച് 19ന് അദ്ദേഹത്തിൻ്റെ മൂന്ന് പുസ്തകങ്ങൾ കൂടി തിരുവനന്തപുരത്ത് പ്രകാശനം ചെയ്യപ്പെട്ടു.
സർവീസ് സ്റ്റോറിയായ ‘ എൻ്റെ ടൂറിസം ദിനങ്ങൾ’, കവിതാ സമാഹാരമായ ‘മലങ്കാളി’, കഥാസമാഹാരമായ ‘നാരീ സ്തനഭര’ എന്നിവയാണ് ആ പുസ്തകങ്ങൾ.
തൊടുപുഴ നോറ പബ്ലിക്കേഷൻസ് ആണ് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
‘ഭാവമനോഹരി’ എന്ന പേരിൽ അദ്ദേഹം തന്നെ വരികൾ എഴുതി, സംവിധാനം ചെയ്ത് നിർമ്മിച്ച ലിറിക്കൽ വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടു. മനോരമ ഓൺലൈനിൽ ടൂറിസം സംബന്ധിച്ച് നിരന്തരം എഴുതാറുണ്ട്. കലാകൗമുദിയിലും മറ്റും ധാരാളം കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സർവീസിൽ നാല് ഗുഡ് സർവീസ് എൻട്രികൾ കരസ്ഥമാക്കിയ അദ്ദേഹം ഇപ്പോൾ ഒരു ടൂറിസം കൺസൾട്ടന്റ് കൂടിയാണ് . ഹോം സ്റ്റേ , റിസോർട്ട് തുടങ്ങിയ മേഖലകളിൽ സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ട എല്ലാ ഉപദേശങ്ങളും സഹായങ്ങളും അദ്ദേഹം നൽകിവരുന്നു.
ടൂറിസം വകുപ്പിൽ ഡപ്യൂട്ടി ഡയറക്ടർ ആയിരിക്കെ സ്വയം വിരമിച്ച അദ്ദേഹം രണ്ടുതവണ തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഫേസ്ബുക്കിൽ വളരെ സജീവമായ അദ്ദേഹത്തിൻ്റെ വൈവിധ്യമാർന്ന വിഷയങ്ങളിലുള്ള പോസ്റ്റുകൾക്ക് ലക്ഷക്കണക്കിന് വ്യൂസ് ആണ് ലഭിക്കാറുള്ളത്. അദ്ദേഹത്തിൻ്റെ പല പോസ്റ്റുകളും മനോരമ ന്യൂസ് പോലുള്ള മാധ്യമങ്ങൾ വാർത്തയാക്കാറുമുണ്ട്.
സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് അദ്ദേഹത്തിൻ്റെ ഏറ്റവും വലിയ ആഗ്രഹം. അതിന്റെ ചർച്ചകളിലാണ് ഇപ്പോൾ അദ്ദേഹം .
Open up ആകണോ? part-10
ജീവിതം അങ്ങനെ വിരസമായി ഇഴയുകയാണ് എന്ന് തോന്നുന്നുണ്ടോ?
ഒന്നിലും ഒരു താല്പര്യമില്ലായ്മ, അഥവാ എന്തു ചെയ്താലാണ് സന്തോഷം ലഭിക്കുക എന്ന കൺഫ്യൂഷൻ, നിരാശ…
അങ്ങനെ ഇഴഞ്ഞു നീങ്ങുകയാണോ ജീവിതം?
‘സ്പാഗെട്ടി രീതി ‘ ( spaghetti ) ഒന്ന് പരീക്ഷിച്ചാലോ?
സ്പാഗെട്ടി ഒരു തരം ഇറ്റാലിൻ പാസ്ത ആണ്.
നീണ്ട നൂഡിൽസ് പോലെ.
Throwing spaghetti at the wall to see what sticks എന്നൊരു പ്രയോഗമുണ്ട്.
“സ്പാഗെട്ടി ചുമരിൽ എറിഞ്ഞ് ഏതാണ് പറ്റിപ്പിടിക്കുന്നത് എന്ന് നോക്കുക ”
അതായത് പല ആശയങ്ങളും പല പരീക്ഷണങ്ങളും നടത്തി നോക്കി അതിൽ ഏതാണ് വിജയിക്കുന്നതെന്ന് കണ്ടുപിടിക്കുക.
ജീവിതം വിരസം ആകുമ്പോൾ സ്പാഗെട്ടി പരീക്ഷിക്കാം.
ഓരോ മാസവും ഒരു ദിവസം മുഴുവൻ നമ്മൾ അതുവരെ ചെയ്യാത്ത ഒരു കാര്യം പരീക്ഷിക്കുക.
അത് ചിലപ്പോൾ നമ്മൾ ജീവിതത്തിൽ അന്നുവരെ യാത്ര പോകാതിരുന്ന ഒരാളോടൊപ്പം ഉള്ള ഒരു ദിവസത്തെ മുഴുവൻ ട്രക്കിംഗ് ആകാം.
അല്ലെങ്കിൽ ഏതെങ്കിലും ഒരു സാമൂഹ്യ സേവന പ്രവർത്തനത്തിൽ മുഴുകൽ ആകാം.
അതുവരെയും നമ്മൾ ‘നോ’ പറഞ്ഞിരുന്ന ഒരാളോടൊപ്പം ഉള്ള മറ്റേതെങ്കിലും ഒരു പ്രവൃത്തിയാകാം.
ഗാർഡനിംഗിൻ്റെ തുടക്കമാവാം.
ആ ദിവസത്തെ ആ പുതിയ പ്രവൃത്തിക്ക് ശേഷം സ്വയം കുറെ ചോദ്യങ്ങൾ ചോദിക്കുക.
ഇന്നീ ചെയ്ത കാര്യം എന്നിൽ ജീവിതത്തിന് അർത്ഥമുണ്ട് എന്ന തോന്നൽ ഉളവാക്കിയോ ?
എന്നിലെ വിരസതയെ തെല്ലെങ്കിലും നീക്കിയോ?
അത് എന്നിൽ എന്തെങ്കിലും ആവേശം ഉണർത്തിയോ?
ഇതുതന്നെ ഇനിയും ഇനിയും ചെയ്യണം എന്ന തോന്നൽ എന്നിൽ ഉളവാക്കിയോ?
ഇങ്ങനെ ഓരോ മാസവും ഒരു ദിവസം മുഴുവൻ ഒരു പുതിയ കാര്യം ചെയ്താൽ ഒടുവിൽ വിരസതയിൽ നിന്ന് നമ്മെ അകറ്റുന്ന ഒരു പ്രവൃത്തിയെങ്കിലും നമുക്ക് സ്ഥിരമായി കണ്ടെത്താൻ കഴിയും.
ജീവിതത്തെ അർത്ഥപൂർണ്ണമാക്കുന്ന ഒരു പ്രക്രിയയാണ് സ്പാഗെട്ടി രീതി.
നമ്മളിങ്ങനെ വിരസതയിൽ ഒഴുകി നടക്കുമ്പോൾ , പരീക്ഷണങ്ങൾ നടത്താൻ മടിക്കുകയോ മറന്നു പോവുകയോ ചെയ്യുന്നു.
ജീവിതാവസാനം വരെ പരീക്ഷണങ്ങളാണ് ജീവിതം.
പരീക്ഷണങ്ങളിലൂടെ ജീവിതത്തിന് ലക്ഷ്യം കണ്ടെത്താൻ നമുക്ക് കഴിയും.
അപ്പോൾ സ്പാഗെട്ടി പരീക്ഷിച്ചാലോ?
💗സ്നേഹം
നിറയട്ടെ പോസിറ്റിവിറ്റി എമ്പാടും.
പ്രശാന്ത് വാസുദേവ്
മുൻ ഡെപ്യൂട്ടി ഡയറക്ടർ, കേരള ടൂറിസം വകുപ്പ് & ടൂറിസം കൺസൾട്ടൻ്റ്.




. ജീവിത അവസാനം വരെ പരീഷണം. ശരിയാണ് ട്ടോ . ലക്ഷ്യത്തിലെക്കുള്ള യാത്രയിൽ കല്ലും മുള്ളും നിറഞ്ഞ് കിടക്കും.. വിരസത മാറ്റാം സ്മാർട്ട് ആകാം
🙏