Wednesday, June 17, 2026
Homeഅമേരിക്കപുരാണകഥകളിലൂടെ ഒരു യാത്ര.. (6) 'അശ്വിനീദേവകളുടെ ആഗമനം' (3) ✍ ശ്യാമള ഹരിദാസ്.

പുരാണകഥകളിലൂടെ ഒരു യാത്ര.. (6) ‘അശ്വിനീദേവകളുടെ ആഗമനം’ (3) ✍ ശ്യാമള ഹരിദാസ്.

സുകന്യ അശ്വിനിദേവകളോട് പറയുന്നു ഞാൻ എപ്പോഴും പ്രാർത്ഥിക്കുന്ന എന്റെ അമ്മയായ ജഗദംബിക ആണ് നിന്തിരുവടികളെ ഇങ്ങോട്ട് അയച്ചത്.

അശ്വിനിദേവകൾ പറഞ്ഞു. ശരിയാണ് രോഗം മാറ്റുവാൻ വൈദ്യന്മാരെ അല്ലേ അയക്കേണ്ടത്, അതിനു ഞങ്ങളെ അയച്ചു. മുനീശ്വരാ അങ്ങ് പ്രത്യുപകാരത്തിന്റെ കാര്യം പറഞ്ഞല്ലോ, വൈദ്യന്മാർ എന്നുള്ള ഒരു പതിത്വം കൽപ്പിച്ച് ഇന്ദ്രൻ ഞങ്ങൾക്ക് യാഗാവസരത്തിൽ സോമപാനം അനുവദിക്കുന്നില്ല. ആകാരണമായി ഞങ്ങളിൽ ഭ്രാഷ്ടു കല്പിച്ചിരിക്കയാണ്. അങ്ങേയ്ക്ക് കഴിയുമെങ്കിൽ അങ്ങയുടെ തപശക്തി വൈഭവത്താൽ ഞങ്ങളുടെ ഭ്രഷ്ടു മാറ്റി സോമപാനത്തിന് ഞങ്ങൾക്ക് അർഹത
ഉണ്ടാക്കി തന്നാൽ കൊള്ളാം.

ച്യവനൻ പറഞ്ഞു ധന്യാത്മാക്കളെ നിങ്ങളുടെ പതിത്വം ഞാൻ മാറ്റിത്തരുന്നുണ്ട്, സമാധാനമായി പൊയ്ക്കോളൂ.

മഹർഷിയെ വന്ദിച്ച് അഗ്നിദേവകൾ അന്തർധാനം ചെയ്തു.

തരുണനും കോമളാംഗനുമായ ച്യവനൻ സുകന്യയുമൊരുമിച്ച് അത്യാനന്ദ സമന്വിതം ആശ്രമത്തിൽ വാഴൻ തുടങ്ങി. വൃദ്ധനും വിരൂപനും അന്ധനും ആയിരുന്ന ഭർത്താവ് ഇന്ന് കന്ദർപ്പ സുന്ദരമായ യുവാവാണ്. സുകന്യയുടെ സുലോചനങ്ങളിലെ ബാഷ്പജലം വറ്റിയെങ്കിലും, അവളുടെ അന്തരംഗത്തിൽ അഖിലേശ്വരിയായ ദേവിയോടുള്ള ഭക്തി വർദ്ധിച്ചു.

ജാമ്മാതാവിന്റെ ആന്ധ്യം മാറിയതും അദ്ദേഹത്തിന് യൗവനം
സിദ്ധിച്ചതുമൊന്നും ശര്യാതിയോ, പത്നിമാരോ കൊട്ടാരത്തിൽ ഉള്ളവരോ അറിഞ്ഞിട്ടില്ല.

(തുടരും..)

അടുത്തത്:-  ‘ശര്യാതി യുടെ യാഗം’

അവതരണം: ശ്യാമള ഹരിദാസ്

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com