Thursday, November 5, 2026
Homeആരോഗ്യം👨‍👨‍👦‍👦മലയാളി മനസ്സ് -- ആരോഗ്യ വീഥി 👨‍👨‍👦‍👦 - 2025 | ജൂൺ 27 |...

👨‍👨‍👦‍👦മലയാളി മനസ്സ് — ആരോഗ്യ വീഥി 👨‍👨‍👦‍👦 – 2025 | ജൂൺ 27 | വെള്ളി ✍തയ്യാറാക്കിയത്: ആസിഫ അഫ്രോസ്, ബാംഗ്ലൂർ

പപ്പായയും ആരോഗ്യവും:
പപ്പായയുടെ ആരോഗ്യ ഗുണങ്ങള്‍

പ​പ്പാ​യ​യി​ല്‍ അ​ട​ങ്ങി​യി​രി​ക്കു​ന്ന പ​പ്പെ​യ്ന്‍ എ​ന്ന എ​ന്‍​സൈം ദ​ഹ​നം വ​ര്‍​ധി​പ്പി​ക്കു​ന്നു. പ്രോട്ടീനെ ദ​ഹി​പ്പി​ക്കാ​ന്‍ പ​പ്പെ​യ്നും അതിലടങ്ങി​യ മ​റ്റൊ​രു എ​ന്‍​സൈ​മാ​യ കൈ​മോ​പ​പ്പെ​യ്നും ക​ഴി​വു​ള​ള​താ​യി ഗ​വേ​ഷ​ക​ര്‍ പ​റ​യു​ന്നു. പ​പ്പാ​യ​യി​ല്‍ അ​ട​ങ്ങി​യി​രി​ക്കു​ന്ന കാ​ര്‍​പെ​യ്ന്‍ എ​ന്ന എ​ന്‍​സൈം ഹൃ​ദ​യാ​രോ​ഗ്യ​ത്തി​നു ഗു​ണ​പ്ര​ദമാണ്.

പ്രാ​യ​മാ​യ​വര്‍ പ​പ്പാ​യ ക​ഴി​ക്കു​ന്ന​ത് ഏ​റെ ഗുണ​പ്ര​ദമാണ്. ഇത് ദ​ഹനം മെച്ചപ്പെടുത്തി മല​ബന്ധവും കുടലിലെ അണുബാധയും തടയു​ന്നു. ആ​മാ​ശ​യം, കു​ട​ല്‍ എന്നി​വ​യു​ടെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്നു. ആ​മാ​ശ​യ​ത്തി​ലെ വി​ര, കൃ​മി എ​ന്നി​വ​യെ ന​ശി​പ്പി​ക്കാ​ന്‍ പ​പ്പാ​യ ഉ​ത്ത​മമാണ്.

പ​പ്പാ​യ​യി​ലെ നാ​രു​ക​ള്‍ കു​ട​ലി​ലെ കാ​ന്‍​സര്‍ സാധ്യത കുറയ്ക്കുന്നതായി പ​ഠ​ന​ങ്ങ​ള്‍ പറയു​ന്നു. കൂ​ടാ​തെ അ​തി​ല​ട​ങ്ങി​യ ഫോ​ളേ​റ്റു​ക​ള്‍, വി​റ്റാ​മി​ന്‍സി, ​ബീ​റ്റാ ക​രോട്ടി​ന്‍, വി​റ്റാ​മി​ന്‍ ഇ, ​പൊട്ടാ​സ്യം എ​ന്നി​വ​യും കു​ട​ലിലെ ​കാ​ന്‍​സ​ര്‍ ത​ട​യാ​ന്‍ സ​ഹാ​യ​കമാണ്.

പ്ര​തി​രോ​ധ​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്താ​ന്‍ ​പപ്പാ​യ ഗു​ണ​ക​രമാണ്. ഇ​ട​യ്ക്കി​ടെ പ​നി, ചു​മ എന്നിവ ഉ​ണ്ടാ​കു​ന്ന​തു ത​ട​യു​ന്നതോടൊപ്പം സന്ധിവാ​തം, ഓ​സ്റ്റി​യോ പൊ​റോ​സി​സ് (ഒ​രു എ​ല്ലു​രോ​ഗം)​ എ​ന്നി​വ മൂ​ല​മു​ണ്ടാ​കു​ന്ന നീ​രും വേ​ദ​ന​യും ശ​മി​പ്പി​ക്കു​ന്ന​തി​നും പ​പ്പാ​യ ഫ​ല​പ്ര​ദമാണ്.

ആ​ര്‍ട്ടീരി​യോ​സ്ക​ളീ​റോ​സി​സ്(​ര​ക്ത​ ധ​മ​നി​ക​ള്‍​ക്കു​ള​ളി​ല്‍ കൊഴു​പ്പ് അ​ടി​യു​ന്ന​തി​നെ തു​ട​ര്‍​ന്ന് ര​ക്ത​സ​ഞ്ചാ​ര​വേഗം കു​റ​യു​ന്ന അ​വ​സ്ഥ), പ്ര​മേ​ഹം, ഹൃ​ദ​യ​രോ​ഗ​ങ്ങ​ള്‍ എ​ന്നി​വ​യെ ത​ട​യു​ന്ന​തി​നും പ​പ്പാ​യ​യ്ക്കു കഴിവുളളതാ​യി വി​വി​ധ പ​ഠ​ന​ങ്ങ​ള്‍ തെളിയിക്കുന്നു.

മു​ടി​യു​ടെ സൗ​ന്ദ​ര്യം മെച്ചപ്പെടുത്തുന്നതിനും താരൻ കുറയ്ക്കുന്നതിനും പപ്പായ ഗുണപ്രദമാണ്. കൂ​ടാ​തെ സ്ത്രീ​ക​ളു​ടെ വി​വി​ധ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ള്‍​ക്കും പ​പ്പാ​യ ഉ​ത്ത​മമാണ്. ധാ​രാ​ളം ജ​ലാം​ശം അ​ട​ങ്ങി​യ രു​ചി​ക​ര​മാ​യ ഈ ഫ​ലം മ​രു​ന്നാ​യും ഉ​പ​യോ​ഗി​ക്കാം. പ​പ്പാ​യ​യി​ല്‍ നിന്നു നിരവ​ധി മ​രു​ന്നു​ക​ള്‍ നി​ര്‍​മി​ക്കു​ന്നു​ണ്ട്.

തയ്യാറാക്കിയത്:
ആസിഫ അഫ്രോസ്, ബാംഗ്ലൂർ

RELATED ARTICLES

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ