🪷 പൂമാരുതൻ തെയ്യം🪷
പൂമാല ഭഗവതിയുടെ സഹോദരനെപ്പോലെയാണ് പൂമാരൻ.
ഏഴിമലയ്ക്ക് അടുത്ത് കപ്പലിറങ്ങിയ പൂമാലയും പൂമാരുതനും ആദ്യം കുറുവന്തട്ട ക്ഷേത്രത്തിൽ എത്തുന്നു. തുടർന്ന് രാമന്തളി ശങ്കരനാരായണൻ ക്ഷേത്രം, പയ്യന്നൂർ സുബ്രമണ്യൻ ക്ഷേത്രം. അങ്ങനെ കേരളനാട് കാണാനെത്തിയ പൂമാല 108 പടി കടന്ന് യാത്ര ചെയ്യുന്നു.
കടൽ കടന്ന് ഏഴിമലയിൽ എത്തിയതാണ് പൂമാല.
എവിടേയും ഒരു യോദ്ധാവിനെപ്പോലെ പൂമാരുതൻ കൂടെയുണ്ട്.
വാളും പരിചയും ചുഴറ്റി കൊണ്ട് പൂമാരുതൻ സഹോദരിക്ക് കാവലാക്കുന്നു.
പൂമാല ഭഗവതിയെ കെട്ടി കോലമാക്കാറില്ല.
പൂമാലയ്ക്ക് അമ്പലവും പ്രതിഷ്ഠയും ഉണ്ട്.
പാട്ടുമഹോൽസവും പൂരവും പൂമാലയുടെ പ്രത്യേകതയാണ്.
അവൾക്ക് പൂക്കൾ ശേഖരിച്ച് നൽകുമെങ്കിലും പൂമാരുതൻ പൂക്കൾ
ചൂടാറില്ല തന്നെ.
പൂക്കളെ ഒരുപാട് ഇഷ്ടമാണ് പൂമാലയ്ക്ക്. പൂക്കൾ കൊണ്ട് മാല തീർക്കാനും.
കുറുഞ്ഞി, തായിനേരി, മണിയറ എന്നിവിടങ്ങളിലാണ് പൂമാരുതൻ തെയ്യം കെട്ടിയാടുന്നത്.
നിരവധി ചടങ്ങുകൾ ഉള്ള ഈ തെയ്യം വരുമ്പോൾ ഒരു പടനായകൻ, യോദ്ധാവ് വരുന്നതു പോലെയാണ്.
കറുത്ത മീശയും താടിയും പുതച്ച മുടിയും ഈ തെയ്യത്തിന്റെ പ്രത്യേകതയാണ്.
വാളുകൾ മാറി മാറി വാങ്ങി നൃത്തം ചെയ്യുന്നു.
കുട ഇളക്കം എന്ന ചടങ്ങ് ഈ തെയ്യത്തിനുണ്ട്.
പൂമാരുതൻ ചെണ്ടയുടെ ഉയർന്ന രൗദ്രതാളത്തിൽ ഉറഞ്ഞാടി പൂമാലയെ കാത്ത
കഥകൾ പാടി കൊണ്ട് ക്ഷേത്രത്തിലെ മഹാ ജനങ്ങളെ മഞ്ഞൾക്കുറി നൽകി അനുഗ്രഹം ചൊരിഞ്ഞു.” ഗുണം വരട്ടെ ‘പൈതങ്ങളേ..



