മലയാളിമനസ്സിന്റെ എല്ലാ വായനക്കാർക്കും എന്റെ പുതിയ പാചക കുറിപ്പിലേക്ക് സ്വാഗതം. ഇന്ന് ഞാൻ നിങ്ങൾക്ക് പരിചയപെടുത്തുന്നത് വ്യത്യസ്ത രുചിയിലും എളുപ്പത്തിലും തയ്യാറാക്കാൻ പറ്റുന്ന ഒരു അടിപൊളി ‘പഴം പൊരി’യുടെ റെസിപ്പിയാണ്. എല്ലാവർക്കും ഇഷ്ട്ടപ്പെടുന്ന ഈ
‘പഴം പൊരി’ തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
🍌🍚🛢️🥣🧫🧉🍌🧉🍚🛢️🧫🍌
▶️മൈദ -1 കപ്പ്
◀️കോൺഫ്‌ളവർ -1 ടേബിൾ സ്പൂൺ
▶️ഏത്തപ്പഴം – 3 എണ്ണം
◀️വെളിച്ചെണ്ണ – ആവശ്യം ഉള്ളത് (ഫ്രൈ ചെയ്യാൻ )
▶️ഏലയ്ക്ക പൊടിച്ചത് – അര ടീസ്പൂൺ
◀️പഞ്ചസാര -1ടേബിൾ സ്പൂൺ
▶️ടെസിക്കേറ്റഡ് കോക്കനട്ട് – അര കപ്പ്
◀️ഉപ്പ് – കാൽ ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
🔥🧉🥣🪣🍴🛢️🫗🫙♨️

🪣ഒരു പാത്രത്തിൽ മൈദ, കോൺഫ്ളവർ, ഏലയ്ക്കപ്പൊടി, പഞ്ചസാര, ഉപ്പ് ഇത്രയും മുകളിൽ പറഞ്ഞ അളവിൽ എടുത്ത് നന്നായി മിക്സ് ചെയ്ത് ആവശ്യത്തിന് വെള്ളം കുറേശ്ശെ ആയി ഒഴിച്ച് വെള്ളം കൂടിപ്പോകാതെ ബാറ്റർ തയ്യാറാക്കുക.
🍌ഇനി വേറൊരു പത്രത്തിൽ ഡെസിക്കേറ്റഡ് കോക്കനട്ട് എടുത്തു വെയ്ക്കുക. ഒരു ചുവട് കട്ടിയുള്ള പാനിൽ എണ്ണ ഒഴിച്ച് നന്നായി ചൂടായതിനു ശേഷം ഏത്തപ്പഴം തൊലികളഞ്ഞു ചെറുതായി ഇഷ്ട്ടം ഉള്ള ഷെയ്പ്പിൽ മുറിച്ച് ബാറ്ററിൽ മുക്കിയതിനു ശേഷം ടെസിക്കേറ്റഡ് കോക്കനട്ടിൽ പുരട്ടി എണ്ണയിൽ ഇട്ട് കരിഞ്ഞു പോകാതെ ഗോൾഡൻ കളറിൽ വറുത്ത് കോരുക.
🍽️ ചൂടോടുകൂടി കഴിച്ചുനോക്ക്. അടിപൊളി രുചിയാണ്. ഉണ്ടാക്കി നോക്കി അഭിപ്രായം കമന്റ് ബോക്സിൽ ഇട്ടേക്കണേ. ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്തു മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുമല്ലോ. അടുത്ത റെസിപ്പിയുമായി അടുത്ത ആഴ്ച കാണാം❤️🙏.
തയ്യാറാക്കിയത്: റീന നൈനാൻ,
(മാജിക്കൽ ഫ്ലേവേഴ്സ്, വാകത്താനം)




😍😍
പഴം പൊരി അടിപൊളി ❤️👍
ഇഷ്ടം