Thursday, September 17, 2026
Homeഅമേരിക്കചീര കട്‌ലറ്റ് ഉണ്ടാക്കുന്ന വിധം ✍ തയ്യാറാക്കിയത്: ദീപ നായർ ബാംഗ്ലൂർ

ചീര കട്‌ലറ്റ് ഉണ്ടാക്കുന്ന വിധം ✍ തയ്യാറാക്കിയത്: ദീപ നായർ ബാംഗ്ലൂർ

എല്ലാവർക്കും നമസ്കാരം

മഴയുള്ളപ്പോൾ ചൂടുചായയുടെ കൂടെ എന്തെങ്കിലും കഴിക്കുന്നത് പതിവല്ലേ. ഇന്നത്തെ വിഭവം ചീര കട്‌ലറ്റ് ആണ്

🌿ചീര കട്‌ലറ്റ്

ആവശ്യമായ സാധനങ്ങൾ

🌱ചീര ചെറുതായി മുറിച്ചത് – 1കപ്പ്
🌱 ഉള്ളി ചെറുതായി മുറിച്ചത് – 1/4 കപ്പ്
🌱വെളുത്തുള്ളി ചെറുതായി മുറിച്ചത് – 1 ടീസ്പൂൺ
🌱പച്ചമുളക് പൊടിയായി മുറിച്ചത് – 2 ടീസ്പൂൺ
🌱പുതിന ഇല ചെറുതായി മുറിച്ചത് – 1 ടേബിൾസ്പൂൺ
🌱വേവിച്ച് ഉടച്ച ഉരുളക്കിഴങ്ങ് – 1/2 കപ്പ്
🌱റിഫൈൻഡ് ഓയിൽ – 2 ടീസ്പൂൺ
🌱ഉപ്പ് – ആവശ്യത്തിന്
🌱 മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
🌱ഗരംമസാല – 1/2 ടീസ്പൂൺ
🌱കുരുമുളകുപൊടി – 1 ടീസ്പൂൺ
🌱റിഫൈൻഡ് ഓയിൽ വറുത്തെടുക്കാൻ വേണ്ടത്
🌱2 ടീസ്പൂൺ മൈദ 1/4 കപ്പ് വെള്ളത്തിൽ കലക്കിയത്
🌱റസ്ക്പൊടി – ആവശ്യത്തിന്

പാചകവിധി

🌱2 ടീസ്പൂൺ എണ്ണ ചൂടാക്കി സവാള ചേർത്തു വഴറ്റുക. കണ്ണാടിപ്പരുവം ആകുമ്പോൾ വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്തിളക്കി പച്ചമണം മാറുന്നതുവരെ വഴറ്റുക. ഉപ്പും പൊടിമസാലകളും ചേർത്ത് അല്പനേരം വഴറ്റി ചീര ചേർത്തിളക്കി അടച്ചുവച്ച് വേവിക്കുക. വെന്താൽ ഉരുളക്കിഴങ്ങ് ചേർത്തിളക്കി നല്ലതുപോലെ യോജിപ്പിച്ച് കുറച്ചു നേരം പാകം ചെയ്ത് സ്റ്റൗ ഓഫ് ചെയ്തു ചൂടാറാൻ വയ്ക്കുക.

🌱ചീര മിക്സ് ഒരേ പോലുള്ള ബോളുകളാക്കി ഡിവൈഡ് ചെയ്ത് കട്‌ലറ്റ് ഷേപ്പിൽ ആക്കി വയ്ക്കക.

🌱ഓരോ കട്‌ലറ്റും മൈദ കലക്കിയ വെള്ളത്തിൽ മുക്കി റസ്ക് പൊടിയിൽ പൊതിഞ്ഞ് ചൂടായ എണ്ണയിലിട്ട് ബ്രൗൺ നിറമാകുന്നതുവരെ വറുത്ത് കോരിയെടുക്കുക.

🌱ചൂടോടെ ടൊമാറ്റോ സോസോ ഗ്രീൻ ചട്ണിയോ കൂട്ടി കഴിക്കാം.

തയ്യാറാക്കിയത്: ദീപ നായർ ബാംഗ്ലൂർ✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ