മലയാളി മനസ്സിലൂടെ തൻറെ എഴുത്ത് ജീവിതമാരംഭിച്ച സുജ പാറുകണ്ണിലിൻറെ “മിഴി നനയാതെ” എന്ന ആത്മകഥയ്ക്ക് അഷിത സ്മാരകപുരസ്കാരം ലഭിച്ചിരിക്കുന്നു. റോസ് മേരി, സന്തോഷ് എച്ചിക്കാനം,ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. അഷിതയുടെ ചരമ ദിനമായ മാർച്ച് 27 ന് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ശ്രീ എം. മുകുന്ദൻ പുരസ്കാരം സമ്മാനിക്കും. 10,000 രൂപയാണ് പുരസ്കാര തുക.
ആധുനിക തലമുറയിലെ സ്ത്രീപക്ഷ എഴുത്തുകാരിലെ പ്രമുഖയായ അഷിതയ്ക്ക് സാഹിത്യഅക്കാദമി ചെറുകഥാപുരസ്കാരം, ഇടശ്ശേരി അവാർഡ്, പത്മരാജൻ അവാർഡ്, ലളിതാംബിക അന്തർജ്ജനം പുരസ്കാരം….. അങ്ങനെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. റഷ്യൻ കവിതകളുടെ വിവർത്തനവും അനവധി ബാലസാഹിത്യകൃതികളും അഷിതയുടെ പേരിൽ പുറത്തിറങ്ങിയിട്ടുണ്ട്.
പ്രശസ്ത സാഹിത്യകാരിയായ അഷിതയുടെ പേരിലുള്ള പുരസ്കാരം ലഭിച്ചതിൽ ഉള്ള സന്തോഷം സുജ മലയാളി മനസ്സുമായി പങ്കു വെച്ചു.അന്ധതയെ തോൽപ്പിച്ച് ഉൾക്കാഴ്ച്ചയിലൂടെ എല്ലാം വായിച്ചെടുക്കാൻ കഴിയുന്ന സുജയെ എഴുതാൻ സഹായിച്ച ഗീത വത്സനോടുള്ള നന്ദി ഈ അവസരത്തിൽ പ്രത്യേകം എടുത്തു പറയുന്നു എഴുത്തുകാരി.
Congratulations