Thursday, September 17, 2026
Homeഅമേരിക്കജോർജ് എബ്രഹാമിന്റെ വിയോഗത്തിൽ യുഡിഎഫ്–കോൺഗ്രസ് അനുഭാവികൾ അനുശോചിച്ചു

ജോർജ് എബ്രഹാമിന്റെ വിയോഗത്തിൽ യുഡിഎഫ്–കോൺഗ്രസ് അനുഭാവികൾ അനുശോചിച്ചു

ജീമോൻ റാന്നി

 ജീമോൻ റാന്നി

ഹൂസ്റ്റൺ: ഇക്കഴിഞ്ഞ ദിവസം അന്തരിച്ച, കോൺഗ്രസ് പ്രസ്ഥാനത്തിനും കേരളത്തിലെ യുഡിഎഫിനും വേണ്ടി ദീർഘകാലം ആത്മാർത്ഥമായി പ്രവർത്തിച്ചിരുന്ന ഹൂസ്റ്റണിലെ പ്രമുഖ കോൺഗ്രസ് പ്രവർത്തകനും കോൺഗ്രസ് പോരാളിയുമായിരുന്ന ജോർജ് എബ്രഹാമിന്റെ നിര്യാണത്തിൽ യുഡിഎഫ്–കോൺഗ്രസ് അനുഭാവികൾ പ്രത്യേക അനുസ്മരണ യോഗം ചേർന്ന് അനുശോചിച്ചു.

സെപ്റ്റംബർ 16 ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് അപ്‌നാ ബസാർ ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ ഹൂസ്റ്റണിലെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖർ പങ്കെടുത്തു.

കോൺഗ്രസ് പ്രസ്ഥാനത്തോട് അഗാധമായ പ്രതിബദ്ധത പുലർത്തിയിരുന്ന ജോർജ് എബ്രഹാം കഴിഞ്ഞ നിരവധി വർഷങ്ങളായി ഹൂസ്റ്റണിലെ കോൺഗ്രസ് അനുഭാവികൾക്കിടയിൽ സജീവ സാന്നിധ്യമായിരുന്നു. കോൺഗ്രസിന്റെ ജനാധിപത്യ, മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലും സഹപ്രവർത്തകരെ ഒരുമിച്ച് നിർത്തുന്നതിലും അദ്ദേഹം നൽകിയ സംഭാവനകൾ അനുസ്മരണ യോഗത്തിൽ പ്രത്യേകം സ്മരിച്ചു.

ഹൂസ്റ്റണിലെ ആദ്യ മലയാളി റിയൽട്ടറായിരുന്ന ജോർജ് എബ്രഹാം മലയാളി സമൂഹത്തിന് നൽകിയ ഗണ്യമായ സംഭാവനകളും പ്രസംഗകർ അനുസ്മരിച്ചു. കേരളത്തിൽ അദ്ദേഹം നടത്തിയ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായുണ്ടായിരുന്ന അടുത്ത സൗഹൃദബന്ധവും പലരും പരാമർശിച്ചു.

അദ്ദേഹത്തിന്റെ സമർപ്പിതമായ പൊതുപ്രവർത്തനവും കോൺഗ്രസ് പ്രസ്ഥാനത്തോടുള്ള ആത്മാർത്ഥമായ സേവനവും അനുസ്മരിച്ചുകൊണ്ട്, അദ്ദേഹവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നവർ തങ്ങളുടെ ഓർമ്മകളും അനുഭവങ്ങളും പങ്കുവെച്ചു.

ബേബി മണക്കുന്നേൽ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ കെ. പട്ടേൽ, ഡോ. ജോർജ് എം. കാക്കനാട്ട്, സൈമൺ വളാച്ചേരിൽ, അനിൽ ആറന്മുള, ജി. പുത്തൻകുരിശ്, ജോർജ് തെക്കേമല, അനി മഠത്തിൽ, ജോഷ്വ ജോർജ്, എസ്. കെ. ചെറിയാൻ, പൊന്നു പിള്ള, വാവച്ചൻ മത്തായി, ബിജു ചാലയ്ക്കൽ, എബ്രഹാം പറയംകാലായിൽ, ജോയ് എൻ. ശാമുവേൽ, മാണി കുരുവിള, ഫാൻസിമോൾ പള്ളത്തുമഠം, ബിനോയ് തോമസ്, ജിൽ റോയ് തുടങ്ങിയവർ ജോർജ് എബ്രഹാമിനെ അനുസ്മരിച്ച് സംസാരിച്ചു.

വാർത്ത: ജീമോൻ റാന്നി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ