മലയാളി മനസ്സിന്റെ എല്ലാ വായനക്കാർക്കും പാചകരംഗത്തിലേക്ക് ഹൃദ്യമായ സ്വാഗതം. ഇന്ന് ഞാൻ പരിചയപ്പെടുത്തുന്നത് ഓണം സദ്യയിൽ ഉൾപ്പെടുത്താൻ പറ്റുന്ന ഒരു ‘വെറൈറ്റി പച്ചടി’ ആണ്. ഇതിന്റെ രുചി അപാരം തന്നെ. ഇത്തവണ എല്ലാവരും ഓണം സദ്യയിൽ ഇതുകൂടി തയ്യാറാക്കി നോക്കൂ. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
🍅ആവശ്യമായ ചേരുവകൾ🍅
🧅🫑🌶️🥕🥦🥬🫛🍅🥒🥥
1️⃣. തൈര് -1 കപ്പ്.
2️⃣. ഉഴുന്നുപരിപ്പ് – രണ്ട് ടേബിൾ സ്പൂൺ.
3️⃣. പച്ചമുളക് – ഒരെണ്ണം.
4️⃣. ചെറിയ ഉള്ളി ചതച്ചത് – ഒരു ടീസ്പൂൺ.
5️⃣. വെളുത്തുള്ളി ചതച്ചത് – അര ടീസ്പൂൺ.
6️⃣. ഇഞ്ചി ചതച്ചത് – അര ടീസ്പൂൺ.
7️⃣. കൊണ്ടാട്ടം മുളക് – 3 എണ്ണം.
8️⃣. വറ്റൽ മുളക് – രണ്ടെണ്ണം.
9️⃣. കറിവേപ്പില – രണ്ടു തണ്ട്.
1️⃣0️⃣. ഉപ്പ് – പാകത്തിന്.
1️⃣1️⃣. വെളിച്ചെണ്ണ – ആവശ്യത്തിന്.
📢 തയ്യാറാക്കുന്ന വിധം 📢
♨️🫕🫕♨️♨️🫕🫕♨️🫕♨️🫕

🛑 ആദ്യമായി ഉഴുന്ന് ചുവക്കെ വറുത്ത് ഒരു മിക്സിയുടെ ജാറിൽ നന്നായി പൊടിച്ച് മാറ്റിവെക്കുക.
🛑 ഒരു ബൗളിൽ തൈര് എടുത്ത് അതിലേക്ക് പൊടിച്ച ഉഴുന്ന് ചേർത്ത് നന്നായി മിക്സ് ചെയ്യുക.
🛑 ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുകിട്ട് പൊട്ടി വരുമ്പോൾ ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് ചെറുതായി അരിഞ്ഞത്, വറ്റൽമുളക്, കറിവേപ്പില, കൊണ്ടാട്ടം മുളക് ഇത്രയും ഓരോന്നായി മൂപ്പിച്ച് തൈരിലേക്ക് ഒഴിക്കുക. പാകത്തിന് ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്യുക.
🛑 അടിപൊളി രുചിയിലുള്ള വെറൈറ്റി പച്ചടി തയ്യാർ. ഇത്തവണ ഓണത്തിന് എല്ലാവരും ഉണ്ടാക്കി നോക്കുമല്ലോ. അടുത്ത റെസിപ്പിയുമായി അടുത്തയാഴ്ച വരാം.. 🥰🥰
തയ്യാറാക്കിയത്: റീന നൈനാൻ,
(മാജിക്കൽ ഫ്ലേവേഴ്സ്, വാകത്താനം)




ആഹാ😍 സൂപ്പറാണല്ലോ ‘Variety Pachadi ‘😋🤝👌👌 എന്തായാലും ട്രൈ ചെയ്യാം മാഡം❤️😊
Yummy yummy 😋
അടിപൊളി