സാമൂഹ്യപരിഷ്കർത്താവും കവിയും നടനുമായിരുന്നു പ്രേംജി..
എം.പി. ഭട്ടതിരിപ്പാട് എന്നായിരുന്നു യഥാര്‍ത്ഥ പേര്….
സാമൂഹിക പരിഷ്കരണപ്രസ്ഥാനത്തിൽ ആകൃഷ്ടനായി നമ്പൂതിരി യോഗക്ഷേമ സഭയുടെ സജീവപ്രവർത്തകനായി. അക്കാലത്തു നിഷിദ്ധമായിരുന്ന വിധവാവിവാഹം പ്രാവർത്തികമാക്കിക്കൊണ്ട് പ്രേംജി കുറിയേടത്തുനിന്നും വിധവയായ ആര്യ അന്തർജനത്തെ തന്റെ നാല്പതാമത്തെ വയസ്സിലാണ് വിവാഹം ചെയ്തത്…
എം.ആർ.ബി എന്നറിയപ്പെട്ടിരുന്ന സഹോദരൻ എം.ആർ. ഭട്ടതിരിപ്പാട് യോഗക്ഷേമസഭയിലും സമുദായ പരിഷ്കരണ പ്രസ്ഥാനത്തിലും സജീവമായിരുന്നു..
ഒരു പ്രൊഫഷണൽ നാടക നടനായിരുന്നു.. മക്കൾ അന്തരിച്ച പ്രശസ്ത നടൻ കെ.പി.എ.സി. പ്രേമചന്ദ്രൻ, മാദ്ധ്യമപ്രവർത്തകനായ നീലൻ, ഹരീന്ദ്രനാഥൻ, ഇന്ദുചൂഡൻ, സതി പ്രേംജിയെക്കുറിച്ച് മകൻ നീലൻ ‘പ്രേംജി: ഏകലോചന ജന്മം’ എന്ന പേരിൽ പി.ആർ.ഡി. ക്കു വേണ്ടി ഡോക്യുമെന്ററി തയ്യാറാക്കിയിട്ടുണ്ട്…
തന്റെ നാടകത്തിലെ അഭിനയ പരിചയം കൊണ്ട് ചലച്ചിത്രരംഗത്തേക്കും പ്രേംജി കടന്നു.. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തിയ പ്രേംജി തച്ചോളി ഒതേനൻ, കുഞ്ഞാലി മരയ്ക്കാർ, ലിസ, യാഗം, ഉത്തരായനം, പിറവി സിന്ദൂരച്ചെപ്പ് തുടങ്ങിയ 60 ഓളം ചിത്രങ്ങളിലും വേഷമിട്ടു..
ഷാജി എൻ. കരുൺ സംവിധാനം ചെയ്ത പിറവിയിലെ ചാക്യാർ എന്ന കഥാപാത്രത്തിന്റെ അഭിനയത്തിന് 1988-ൽ മികച്ച നടനുള്ള ഭരത് അവാർഡും സംസ്ഥാന ഗവണ്മെന്റ് അവാർഡും ലഭിച്ചു..
1998 ഓഗസ്റ്റ് 10-ന് പ്രേംജി അന്തരിച്ചു…




ആദരം🙏🌹