Sunday, September 6, 2026
Homeഅമേരിക്കകാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട മലയാളികളുടെ മൃതദേഹങ്ങള്‍ ഉടൻ നാട്ടിലെത്തിക്കും; പ്രതി കോട്ടയം സ്വദേശി അനിലയ്‌ക്കെതിരെ കോടതിയില്‍ റിപ്പോര്‍ട്ട്...

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട മലയാളികളുടെ മൃതദേഹങ്ങള്‍ ഉടൻ നാട്ടിലെത്തിക്കും; പ്രതി കോട്ടയം സ്വദേശി അനിലയ്‌ക്കെതിരെ കോടതിയില്‍ റിപ്പോര്‍ട്ട് നൽകി പോലീസ്.

വാഷിംഗ്‌ടണ്‍: യുഎസിലെ കാലിഫോർണിയയില്‍ കൊല്ലപ്പെട്ട തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ൻ മറ്റത്ത് ആൻ മേരി മാത്യുവിന്റെ (40) മൃതദേഹം നാളെ സാൻഫ്രാൻസിസ്കോ സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ പൊതുദർശനത്തിന് വയ്ക്കും.

അമേരിക്കൻ സമയം ഉച്ചയ്ക്ക് പന്ത്രണ്ടര മുതല്‍ നാലുമണിവരെയാണ് പൊതുദർശനം. ആനിനൊപ്പം കൊല്ലപ്പെട്ട തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരിയുടെ (35) മൃതദേഹം ഫ്യൂനറല്‍ ഹോമിലേക്ക് ഇന്നലെ മാറ്റി. വിരലടയാള പരിശോധനകള്‍ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹങ്ങള്‍ ഫ്യൂനറല്‍ ഹോമിലേക്കു മാറ്റിയത്.

ആനിന്റെയും അഞ്ജനയുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനായി മരണ സർട്ടിഫിക്കറ്റ്, എംബാം സർട്ടിഫിക്കറ്റ്, സാംക്രമിക രോഗങ്ങള്‍ ഇല്ലെന്ന സാക്ഷ്യപത്രം, പൊലീസ് സർട്ടിഫിക്കറ്റ് എന്നിവ ആവശ്യമുണ്ട്. അതിനുള്ള നടപടികള്‍ ആരംഭിച്ചു. മൃതദേഹങ്ങള്‍ വിമാനത്തില്‍ കയറ്റാൻ ആവശ്യമായ രേഖകളെല്ലാം ലഭ്യമാക്കിയശേഷം മാത്രമേ ഇരുവരുടെയും ബന്ധുക്കള്‍ നാട്ടിലേക്കു തിരിക്കുകയുള്ളു.

അതേസമയം, കേസില്‍ അറസ്റ്റിലായ കോട്ടയം മൂന്നിലവ് തഴയ്ക്കവയല്‍ മാറാമറ്റം അനില ബേബിയെ (32) സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് കോടതിയില്‍ സമർപ്പിച്ചു. ആയുധം ഉപയോഗിച്ച്‌ വളരെ ആസൂത്രിതമായാണ് കൊലപാതകം നടത്തിയതെന്നു റിപ്പോർട്ടിലുണ്ട്. അതിക്രൂരമായാണ് കൊലപാതകങ്ങള്‍ നടത്തിയതെന്നും പൊലീസ് റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ