ചെമ്പകപ്പൂവനക്കുളിരു ചൂടിയ
ചന്ദ്രികാചർച്ചിത രാവിന്റെ നീലിമ
രാജീവപുഷ്പങ്ങൾ വിടരും നിൻ
മിഴിയിലെ
അനുരാഗ ഭാവങ്ങളു
ണർത്തുന്നുവോ സഖീ..
രാവേറെ വൈകീട്ടും രാക്കിളികൾ
മയങ്ങിയിട്ടും
മണിയറവാതിൽ അടച്ചതില്ലല്ലോ
നീ
മലരമ്പനൊരുവൻ നിൻ
മലർവള്ളിക്കുടിലിൽ
മണിവീണമീട്ടുവാൻ വന്നതില്ലേ..
മധുരമാം ശ്രുതിമീട്ടും
കോകിലനാദങ്ങൾ
സങ്കല്പ ലോകത്തേ
ക്കാനയിക്കുന്നുവോ
നളിനസുമഗന്ധ ലോലമാം
പവനന്റെ
തഴുകലേറ്റു നിൻ തനു വാകെ
കുളിർന്നുവോ..
മഞ്ഞിന്റെ വൽക്കലം
മാറ്റിയിണയുന്ന
അസുലഭ താരുണ്യ മധുസൂനമേ
മഹിതന്നിലാദിത്യൻ അരുണിമ
ചാർത്താറായ്
മലർമിഴികളിതുവരെ പൂട്ടിയില്ലല്ലോ
സഖീ..
❤️
നല്ല വരികൾ