Thursday, May 21, 2026
Homeഅമേരിക്കശ്രീ കോവിൽ ദർശനം (82) ഇന്ത്യയിലെ വിസാ ക്ഷേത്രങ്ങൾ. ✍ അവതരണം:...

ശ്രീ കോവിൽ ദർശനം (82) ഇന്ത്യയിലെ വിസാ ക്ഷേത്രങ്ങൾ. ✍ അവതരണം: സൈമശങ്കർ മൈസൂർ.

ഭക്തരെ.. 🙏
വിദേശത്ത് ഒരു ജോലി, അല്ലെങ്കില്‍ ഉന്നത വിദ്യാഭ്യാസം. ലൈഫ് സെറ്റിൽ ആകാൻ ഇത്രയും മതിയല്ലേ. എന്നാൽ വിദേശത്ത് പോകാൻ ആഗ്രഹിക്കുമ്പോൾ ഏറ്റവും വലിയ കടമ്പ വിസ ശരിയാവുക എന്നതാണ്. വിസ ലഭിക്കാനുള്ള കാലതാമസം മുതൽ ഇഷ്ടംപോലെ പ്രശ്നങ്ങൾ ഇതിനിടയിൽ തലപൊക്കും. എന്നാൽ വിസ പ്രശ്നങ്ങൾ എല്ലാം പരിഹരിക്കുന്ന ക്ഷേത്രങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ? അതെ, അങ്ങനെയും ചില ക്ഷേത്രങ്ങളുണ്ട് നമ്മുടെ നാട്ടിൽ.വിദേശത്ത് പോകാൻ ഒരുങ്ങുമ്പോൾ വിസ തടസ്സങ്ങളെല്ലാം മാറാനും മികച്ച ജോലി ക്കായി തൊഴിൽ വിസ ലഭിക്കാനും സഹായിക്കുന്ന വിസ ക്ഷേത്രങ്ങൾ. വിശ്വസിക്കാൻ പ്രയാസം തോന്നുമെങ്കിലും തങ്ങള്‍ക്ക് ഇവിടെ നിന്നും ലഭിച്ച അനുഗ്രഹങ്ങൾ പറയുന്ന വിശ്വാസികളുടെ സാക്ഷ്യം മാത്രം മതി വിസ ക്ഷേത്രങ്ങൾ എന്താണെന്നു മനസ്സിലാക്കുവാൻ.

1) ചിൽകൂർ ബാലാജി ക്ഷേത്രം, ഹൈദരാബാദ്

വിസ ബാലാജി ക്ഷേത്രം എന്നറിയപ്പെടുന്ന ചിൽകൂർ ബാലാജി ക്ഷേത്രം വിദേശത്ത് പോകാൻ തടസ്സങ്ങൾ നേരിടുന്നവർക്ക് ഒരു അത്താണിയാണ്. ഹൈദരാബാദിൽ ഒസ്മാൻ സാഗർ തടാകത്തിന്‍റെ സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം 17-ാം നൂറ്റാണ്ടിലാണ് സ്ഥാപിക്കപ്പെട്ടത്. യുഎസിലേക്ക് പോകാൻ വിസ പ്രശ്നങ്ങളോ കാലതാമസമോ നേരിടുന്നവരാണ് നിങ്ങളെങ്കിൽ ഈ ക്ഷേത്രം സഹായിക്കും.
1980 കളിൽ കുറച്ച് സോഫ്റ്റ്വെയർഎൻജിനീയർമാര്‌ ഇവിടെയെത്തി പ്രാർത്ഥിച്ച ശേഷം അവരുടെ യുഎസ് വിസ ശരിയായതോടെയാണ് ചിൽകൂർ ബാലാജി ക്ഷേത്രം പ്രസിദ്ധമായത്. സാധാരണ ദിവസങ്ങളിൽ ഏകദേശം 1 ലക്ഷ വരെ ആളുകൾ ഇവിടെയെത്തും. ആഴ്ചാവസാനങ്ങളിൽ ഇതിലും തിരക്ക് കൂടാറുണ്ട്. വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് ഏറ്റവും കൂടുതൽ ആളുകൾ ഇവിടെ വരുന്നത്.

2) ഷഹീദാ ബാബാ നിഹാൽ സിങ് ഗുരുദ്വാര, തൽഹാൻ

ജലന്ധറിലെ തൽഹാനിലാണ് 150 വർഷത്തോളം പഴക്കമുള്ള ഷഹീദാ ബാബാ നിഹാൽ സിങ് ഗുരുദ്വാര സ്ഥിതി ചെയ്യുന്നത്. വിദ്യാർത്ഥികൾ, വിദേശത്ത് ജോലി ആഗ്രഹിക്കുന്നവർ, അവരുടെ കുടുംബങ്ങൾ തുടങ്ങി ഒരുപാട് ആളുകൾ വിദേശയാത്ര എന്ന സ്വപ്നം സഫലമാക്കാൻ ഇവിടെ വരുന്നു. വിമാനത്തിന്റെ ഒരു വലിയ മാതൃക ഇവിടെ ക്ഷേത്രത്തിനു മുകളിൽ സ്ഥാപിച്ചിട്ടുണ്ട്. വിമാനത്തിന്റെ ഒരു കളിപ്പാട്ട മാതൃക ഇവിടെ ക്ഷേത്രത്തില്‍ സമർപ്പിച്ചാൽ വിസ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കപ്പെ
ടുമത്രെ.

3. ചമത്കാരി വിസ വാലെ ഹനുമാൻ മന്ദിർ, ഡൽഹി

വിദേശത്ത് യാത്ര പോകാൻ ആഗ്രഹിക്കുന്നവരുടെ ഒരു ആശ്രയ കേന്ദ്രമാണ് 2007 ൽ ഹനുമാന് സമർപ്പിക്കപ്പെട്ട ചമത്കാരി വിസ വാലെ ഹനുമാൻ മന്ദിർ. ഡൽഹി നേബ് സരായിയിൽ ഇഗ്നോ റോഡിലാണ് ഈ ക്ഷേത്രമുള്ളത്. വിസ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാൻ പേപ്പറിൽ ചുവന്ന മഷിയിൽ തങ്ങളുടെ ആകുലതകൾ എഴുതി ഹനുമാന് സമർപ്പിക്കുകയും വിസ ലഭിച്ച് കഴിഞ്ഞ് തങ്ങൾക്ക് കിട്ടിയ അനുഗ്രഹം ക്ഷേത്ര രജിസ്റ്ററിൽ എഴുതി സാക്ഷ്യപ്പെടുത്തി മടങ്ങുകയും ചെയ്യുന്നതാണ് ഇവിടുത്തെ പതിവ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറ് കണക്കിന് ആളുകളാണ് ഇവിടെ എത്തിച്ചേരുന്നത്.

4. ചമത്കാരിക് ശ്രീ ഹനുമാൻജി മന്ദിർ, അഹ്മദാബാദ്

വിസ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സാധിക്കും എന്ന് വശ്വസിക്കപ്പെടുന്ന മറ്റൊരു ക്ഷേത്രമാണ് അഹ്മദാബാദിലെ ചമത്കാരിക് ശ്രീ ഹനുമാൻജി മന്ദിർ. വിസ ഹനുമാൻ ക്ഷേത്രം എന്നും ഇതറിയപ്പെടുന്നു. വിസ പ്രശ്നങ്ങളിൽ അത്ഭുതകരമായി ഇടപെട്ട് അത് പരിഹരിക്കാൻ ഇവിടുത്തെ ഹനുമാന് ശക്തിയുണ്ടെന്നാണ് വിശ്വാസം.

5. പ്രാചീൻ ഹനുമാൻ മന്ദിർ, ഡെൽഹി

വിസ പ്രശ്നങ്ങൾ പരിഹരിക്കുന്ന മറ്റൊരു ക്ഷേത്രമാണ് ഡൽഹിയിലെ തന്നെ പ്രാചീൻ ഹനുമാൻ മന്ദിർ. ഡല്‍ഹി കനൗട്ട് പ്ലേസിലെ ഏറ്റവും പഴയ ക്ഷേത്രങ്ങളിൽ ഒന്നും കൂടിയാണിത്. വിഎഫ്എസ് ഗ്ലോബൽ ആപ്ലിക്കേഷൻ സെന്‍ററിൽ നിന്നും വെറും 100 മീറ്റർ അകലെയാണ് ഇതുള്ളതെന്നാണ് രസകരമായ മറ്റൊരു കാര്യം. നിരവധി ആളുകളാണ് ഓരോ ദിവസവും ഇവിടേക്ക് വരുന്നത്.

6. ശ്രീ ലക്ഷ്മി വിസാ ഗണപതി ക്ഷേത്രം

കേരളത്തിൽ നിന്നും ഏറ്റവും എളുപ്പത്തിൽ പോകുവാൻ പറ്റിയ ക്ഷേത്രമാണ് ചെന്നൈയിലെ ശ്രീ ലക്ഷ്മി വിസാ ഗണപതി ക്ഷേത്രം. ചെന്നൈ യുഎസ് എംബസിയൽ നിന്നും പത്ത് കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലെ ഗണപതി, വിസ പ്രശ്നങ്ങൾക്കുള്ള തടസ്സങ്ങൾ മാറ്റിത്തരുമത്രെ. ചെന്നൈ വിസ ക്ഷേത്രം എന്നും ഇവിടം അറിയപ്പെടുന്നു. ക്ഷേത്ര സന്ദർശകരായ പ്രദേശവാസികൾക്ക് ഇവിടെ പ്രാർത്ഥിച്ചതിന്റെ ഫലമായി വിസ എളുപ്പത്തിൽ ലഭിച്ചതിനു ശേഷമാണ് ഇവിടം ഇന്നു കാണുന്ന പ്രസിദ്ധിയിലേക്ക് മാറിയത്

അവതരണം: സൈമശങ്കർ മൈസൂർ✍

RELATED ARTICLES

4 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com