Tuesday, August 25, 2026
Homeഅമേരിക്കചുളിവുകൾ (കവിത) ✍ഒ. കെ ശൈലജ ടീച്ചർ

ചുളിവുകൾ (കവിത) ✍ഒ. കെ ശൈലജ ടീച്ചർ

മുഖമാകും ഭൂപടത്തിൽ കാലം വരച്ചിട്ട
വരകൾ
മുഷിഞ്ഞ കടലാസിലെ
മഷിയെഴുത്തല്ല ചുളിവുകൾ
മുറിവുണക്കിയ സ്നേഹത്തിൻ
തുന്നിക്കെട്ടുകളാണവ
മുറിയാത്ത ഓർമ്മകളുടെ
അലങ്കാരത്തോരണങ്ങൾ

കൺകോണിൽ പൂത്ത ചുളിവിലുണ്ട്
കാത്തിരുന്ന കൺമണിക്കായുള്ള
ജാഗരങ്ങൾ
നെറ്റിയിൽ തെളിഞ്ഞ ചുളിവിലുണ്ട്
നിൻ നൊമ്പരമകറ്റാൻ നീന്തിയ
ചിന്താക്കടലുകൾ

അച്ഛൻ്റെ കൈവെള്ളയിലെ
ചുളിവുകൾ മൊഴിയും
മൺവെട്ടിചുമന്ന വെയിലിൻ്റെ കഥകൾ
അമ്മയുടെ കവിളിലെ ചുളിവുകൾ
പാടും
അടുപ്പൂതിക്കരിഞ്ഞ കിനാവിൻ്റെ
ഗീതങ്ങൾ

യൗവ്വനത്തിൻ്റെ മിനുപ്പിൽ തിളങ്ങിയ
കവിളുകൾ
യാത്ര പറഞ്ഞുപോയെന്നാര് ചൊല്ലി?
അവർ രൂപംമാറി രേഖകളും,
രാജപാതകളുമായി
അനുഭവത്തിൻ താഴ്വരകളിലേക്ക്
വഴികാട്ടുന്നു

വാടിയ പൂവിൻ്റെ ഇതളിലും സുഗന്ധം
ബാക്കിയാണ്
സഹിച്ചും സ്നേഹിച്ചും തെളിഞ്ഞ
ആത്മാവിൻ്റെ വെളിച്ചമാണ്

അഭിമാനിക്കൂ നിൻ
ചുളിവുകളെയോർത്ത്
നിൻ അദ്ധ്വാനവും
ആത്മാർപ്പണവുമുണ്ടതിൽ
കാലത്തിനു മായ്ക്കാനാവാത്ത
കൈയ്യൊപ്പുകളാണവ
കഥയുള്ള മനുഷ്യൻ്റെ കിരീടമാണ്
ചുളിവുകൾ!

ഒ. കെ ശൈലജ ടീച്ചർ✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ