ഇങ്ങനെ ഒരു തലക്കെട്ട് കേൾക്കുമ്പോൾ ഒരു നിമിഷം നമുക്ക് അവിശ്വസനീയമായി തോന്നാം അതേ ആഭരണങ്ങൾ ആരോഗ്യദായിനികളാണ്
ഇന്ന് സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നതിനു വേണ്ടിയാണ് ആളുകൾ ആഭരണം ധരിക്കുന്നത് എന്നാൽ തങ്ങളുടെ ആരോഗ്യത്തെ അത് സംരക്ഷിക്കുന്നു എന്ന വിചാരം ഇല്ലാതെ പോകുന്നു ചരിത്രത്തിൻ്റെ ഏടുകൾ പരിശോധിച്ചാൽ ഭാരതീയരാണ് ആദ്യമായി ആഭരണങ്ങൾ ധരിച്ചു പോന്നിരുന്നത്. എന്നാൽ അവരിത് ആരോഗ്യസംരക്ഷണം എന്ന നിലയിലാണോ ഉപയോഗിച്ചു തുടങ്ങിയതെന്നറിയില്ല ശരീരത്തിൻ്റെ ഓരോ ഭാഗത്തും
ധരിക്കുന്ന ആഭരണങ്ങൾക്ക് അവർ അറിഞ്ഞോ അറിയാതെയോ പല ഗുണങ്ങളും ഉണ്ടായിരുന്നു. അതിൽ പ്രധാനപ്പെട്ടവ എന്താണെന്നു പരിശോധിക്കാം
നെറ്റിയിൽ ഇടുന്ന പൊട്ടിൻ്റെ കാര്യം തന്നെ എടുക്കാം നെറ്റിയിൽ നിന്ന് മൂക്ക് ആരംഭിക്കുന്നിടത്താണ് പൊട്ട് ഇടേണ്ടത് അതായത് മൂന്നാം കണ്ണിൻ്റെ ഭാഗത്ത്. ഈ ഭാഗത്ത് വിരലമർത്തി പ്രഷർ കൊടുത്താൽ ഓർമ്മശക്തി വർദ്ധിക്കും ഇതൊന്നും ഓർക്കാതെയാണ് നാം പൊട്ടു തൊടുന്നത് നെറ്റിയിൽ ചന്ദന കുറി വരയക്കുന്നതും ഓർമ്മശക്തിക്കു നല്ലതാണ് മൂക്കുത്തി ഇടുന്ന ഭാഗം ഒരു എനർജി പോയിൻ്റാണ് അവിടെ ഉണ്ടാകുന്ന ചെറു ചലനങ്ങൾ. പോലുംബ്രെയിനെ ആക്ടീവാക്കി ഇരുത്തും
കമ്മൽ ഇടുന്ന ഭാഗത്ത് പ്രഷർ കൊടുക്കുമ്പോൾ തലവേദനയ്ക്ക് ശമനമുണ്ടാകും കുട്ടികളുടെ ചെവിയിൽ പിടിച്ച് തിരിക്കുന്നത് പണ്ടുമുതലേ നമ്മുടെ നാട്ടിലുള്ള ഒരു ശിക്ഷാരീതി മാത്രമായി കരുതാതെ ബ്രെയിൽ ആക്ടീവായിരിക്കാനുള്ള പ്രക്രീയയായി കണക്കാക്കുക
ബാഹ്യകർണ്ണത്തിന് ഗർഭസ്ഥ ശിശുവിൻ്റെ പോലുള്ള രൂപമാണ് അതിനർഥം ചെവിയെ ചികിത്സിച്ചാൽ ശരീരത്തിനെ മുഴുവൻ ചികിത്സിച്ച ഫലം കിട്ടും ശരീരത്തിനുണ്ടാകുന്ന രോഗനിരോധനത്തിനു വേണ്ടി അക്യുപ്രഷർ തുടങ്ങിയ സമാന്തര ചികിത്സാ വിഭാഗങ്ങൾ ഉപയോഗിച്ചു വരുന്നു ബാഹ്യകർണ്ണത്തിൽ ശരീരത്തിൻ്റെ എല്ലാ ഭാഗങ്ങളുടെയും സ്ഥാനം നിർണ്ണയിച്ചിട്ടുണ്ട് അതിനാൽ ഓരോ ഭാഗത്തും നിർണ്ണയിച്ചിട്ടുള്ളയിടത്ത് മർദ്ദം കൊടുത്താൽ ആ ശരീരഭാഗത്ത് ഉള്ള രോഗം മാറും
ബാഹ്യകർണ്ണത്തിൻ്റെ കീഴ് ഭാഗം ശിരസ്സിനെ പ്രതിനിധാനം ചെയ്യുന്നതിനാൽ അവിടെ സുക്ഷിരമിട്ട് കമ്മൽ ഇടുമ്പോൾ സ്വഭാവികമായി അതിൻ്റെ ചലനം നമ്മുടെ ശിരസ്സിനെയും തലച്ചോറിനെയും ഉദ്ദീപിപ്പിക്കുന്നു അങ്ങനെ പല ശിരോരോഗങ്ങളെ ഇല്ലാതാക്കാനും ഓർമ്മശക്തി വർദ്ധിപ്പിക്കാനും സാധിക്കുന്നു ആദി കാലത്ത് സ്ത്രീകൾ വലിപ്പമേറിയ തോട കുണുക്ക് തുടങ്ങിയവ ധരിച്ചിരുന്നത് ഓർക്കുക
കഴുത്തിൽ മാല ധരിക്കുമ്പോൾ അതിൻ്റെ ലോക്കറ്റിന് തൊണ്ടക്കുഴിയിലാണ് സ്ഥാനം തൊണ്ടക്കുഴിയിലെ കൃത്യ സ്ഥാനത്ത് വിരലുവച്ച് അമർത്തിയാൽ കിതപ്പ്, ശ്വാസംമുട്ടൽ തുടങ്ങിയവ ഒഴിവാകും
രാജസ്ഥാൻ, ആഡ്ര തുടങ്ങിയ സ്ഥലങ്ങളിലെ ഗ്രാമീണ സ്ത്രീകൾ കൈനിറയെ വളകൾ ധരിച്ചിരിക്കുന്നതു കാണാം ഈ സ്ത്രീകൾ വീട്ടാവശ്യങ്ങൾക്കായി അഞ്ചും ആറും കിലോമീറ്റർ നടന്ന് വെള്ളം ശേഖരിച്ച് തലയിലേറ്റി വരുന്നത് ഒരു സാധാരണ കാഴ്ചയാണ് ഇവരുടെ വളകളുടെ താളാത്മക ചലനം അവരുടെ ശരീരത്തിലെ രക്തചംക്രമണത്തെ വർദ്ധിപ്പിച്ച് ഊർജ്ജം പ്രദാനം ചെയ്യുന്നു ഇതേ കാര്യമാണ് അവരുടെ പാദസ്വരങ്ങളും ചെയ്യുന്നത് നമ്മുടെ തള്ളവിരലിൻ്റെ വീതിയുണ്ട്. ആ പാദസ്വരങ്ങൾക്ക്
രക്തചംക്രമണം ശരിയായാൽ തന്നെ രോഗങ്ങൾക്ക് ശമനം വരും മറ്റൊരു തരത്തിൽ പറഞ്ഞാൽ രക്തമാണു ജീവൻ ആ രക്തത്തിൻ്റെ ഒഴുക്ക് ശരിയാക്കാനാണ് ശ്രദ്ധിക്കേണ്ടത്. ഈ ശാസ്ത തത്ത്വം മനസ്സിലാക്കിയാവാം നമ്മുടെ പുരാതന ഋഷിമാർ അക്യുപഞ്ചർ ആക്യുപ്രഷർ തുടങ്ങിയ ചികിത്സാസമ്പ്രദായങ്ങൾ വികസിപ്പിച്ച് എടുത്തത് ഇത്തരം ചികിത്സകൾ മരുന്നു കഴിക്കാതെ രോഗശമനം വരുത്തുന്നു ഇങ്ങനെ നോക്കുമ്പോൾ ആഭരണങ്ങൾ അണിയുന്നത് ഊർജ്ജദായകമാണ്.
ആനി കോരുത്✍



