Monday, August 17, 2026
Homeഅമേരിക്കഅത്തക്കവിത ✍ പ്രിയൻ പോർക്കുളത്ത്

അത്തക്കവിത ✍ പ്രിയൻ പോർക്കുളത്ത്

അത്തത്തിൻ പുലരിപിറന്നു
ചെത്തിപ്പൂ മിഴികൾതുറന്നു
പുത്തൻ പുതുപൂന്തേൻ നുകരാൻ
തിത്തൈ പൂമ്പാറ്റകൾവന്നു..

ചിത്തത്തിൽ മോദംവിടരും
പത്തായം നിറയുംനാളിൻ
പത്താംനാൾ ഓണംവരുവാൻ
പത്തനങ്ങളിലാരവമായി..

ഏത്തക്കുല പൊൻനിറമായി
തത്തമ്മേ പാട്ടുകൾ പാടൂ
പത്താംനാൾ ഓണംവരവായ്
തിത്തൈതക താളംകൊട്ടൂ..

അത്തിമരക്കൊമ്പിൽ കയറി
തിത്തൈ പൊന്നൂഞ്ഞാൽ കെട്ടി
ഒത്തൊരുമിച്ചൂഞ്ഞാലാടാൻ
എത്തീടുവിൻ കൂട്ടരുമായി..

പ്രിയൻ പോർക്കുളത്ത് ✍

(പത്തനം= നഗരം)

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ