Wednesday, May 20, 2026
Homeഅമേരിക്കഓണം പൊന്നോണം (കവിത) ✍ ജിഷ ദിലീപ്, ഡൽഹി

ഓണം പൊന്നോണം (കവിത) ✍ ജിഷ ദിലീപ്, ഡൽഹി

മാറ്റങ്ങളെത്രമേൽ
വന്നെങ്കിലും
മാറ്റമില്ലാതിന്നും
വരവേൽക്കുകയല്ലോ
മാനവർ പൊന്നിൻ
ചിങ്ങപ്പുലരിയെ..

നാടെങ്ങുംവർണ്ണപ്പൂ
ക്കൾ ചിരിപ്പൂ
വീടെല്ലാം ആമോദത്തി
ലാറാടി നിൽപ്പൂ..
അത്തപ്പൂ, ചിത്തിരപ്പൂ
തൃത്താപ്പൂ ചൂടാൻ
ഓണനിലാവും കൊതി
പൂണ്ടു നിൽപ്പൂ..

പൂവട്ടക കൈകളിലേന്തി,
പൂവേ പൊലി താളത്തിൽ
പാടി
പൂ തേടി എത്തുകയായ്
പൂമ്പാറ്റ കണക്കേ
കുഞ്ഞുകിടാങ്ങൾ..

നാടൊരുങ്ങി വീടൊരുങ്ങി
പൂക്കളമൊരുങ്ങി
ഓണത്തപ്പനെ
എതിരേൽക്കാനായ്!

പത്താമോണം
തിരുവോണമല്ലേ..
പത്തായം നിറഞ്ഞു
കവിഞ്ഞതല്ലേ..
പത്തുവർണ്ണപ്പൂക്ക
ളാലൊരു വൃത്തം
മുറ്റത്തൊരുങ്ങിയില്ലേ..

ഓണവില്ല് കയ്യിലേന്തി
ഓട്ടുമണി മുഴക്കിക്കൊണ്ടേ
ഓണത്താരിങ്ങെത്തിയല്ലോ
ഓണത്തിന്നാഘോഷം
പൂർണ്ണമായേ…

ചേനത്തണ്ടും,ചെറുപയറും
പച്ചടി, കിച്ചടി,പപ്പടവും
നെയ്യും, പരിപ്പും
പായസവും
എല്ലാമൊരുക്കിയ
സദ്യയുണ്ടേ..

പുലികളി,
കുമ്മാട്ടിക്കളികളുമായ്
കുട്ട്യോളും, മൂത്തോരും
ആമോദമായ്‌..
മൊത്തത്തിൽ
ആഘോഷം തന്നെയെങ്ങും
ചിത്തത്തിൽ ആനന്ദം
തന്നെയെങ്ങും..

കാലം പലതും
കവർന്നെങ്കിലും
ഓണമൊരനുഭവം
തന്നെയാണേ..
ഏതു ഭൂഖണ്ഡത്തിൽ
ചെന്നെന്നാലും
മലയാളം മറക്കുമോ
ഓണപ്പൊലിമ!

ജിഷ ദിലീപ്, ഡൽഹി✍

RELATED ARTICLES

1 COMMENT

  1. ഓണത്തിന് നാടും വീടും നാട്ടാരും ഒരുങ്ങി കഴിഞ്ഞു നല്ല വരികൾ

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com